വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുകയാണ്; വാരണാസിയിൽ ആരതിപൂജക്കായി എത്തി സണ്ണി ലിയോൺ, പരമ്പരാഗത വേഷമായ പിങ്ക് സൽവാർ സ്യൂട്ടിലാണ് സണ്ണി എത്തിയത്

വാരണാസിയിൽ ഗംഗാ ആരതിയിൽ പങ്കെടുത്ത് നടി സണ്ണി ലിയോൺ. പരമ്പരാഗത വേഷമായ പിങ്ക് സൽവാർ സ്യൂട്ടിലാണ് സണ്ണി എത്തിയത്. നടൻ അഭിഷേക് സിംഗും സണ്ണിക്കൊപ്പം ഉണ്ട്.

വ്യാഴാഴ്ച സണ്ണി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഗംഗാ ആരതിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ”വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുകയാണ്” എന്ന് ഇതിന് സണ്ണി ക്യാപ്ഷനെഴുതി. ആരതി നടക്കുന്ന ഈ വീഡിയോയിൽ സണ്ണി പ്രത്യക്ഷപ്പെടുന്നില്ല.

വീഡിയോയിൽ വെളുത്ത കുർത്ത പൈജാമ ധരിച്ച അഭിഷേക് സിംഗിനൊപ്പം സണ്ണി ഗംഗാ ആരതിയിൽ പങ്കെടുക്കുന്നത് കാണാം. ബുധനാഴ്ച പുറത്തിറങ്ങിയ തേർഡ് പാർട്ടി എന്ന പുതിയ മ്യൂസിക് വീഡിയോയിൽ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. ഇതിന്റെ പ്രചാരണാർത്ഥം കൂടിയാണ് ഇരുവരും വാരണാസിയിസ് എത്തിയത്. അഭിഷേകാണ് ഈ മ്യൂസിക് വീഡിയോയിൽ ഗാനം ആലപിച്ചിരിക്കുന്നതും സംഗീതസംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്നത്.

വാരണാസിയിൽനിന്നുള്ള വീഡിയോ സണ്ണി ലിയോൺ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. തേർഡ് പാർട്ടി എന്ന പാട്ടിന്റെ പ്രമോഷന്റെ തിരക്കിലാണ് സണ്ണിയും അഭിഷേകും. നവംബർ 15ന് ആണ് ഗാനം പുറത്തിറങ്ങിയത്. മലയാളത്തിൽ രംഗീല, തമിഴിൽ വീരമാദേവി, ഷീറോ, ബോളിവുഡിൽ കൊക്കകോള, ഹെലൻ, ദ ബാറ്റിൽ ഒഫ് ഭീമ കൊറേഗൻ എന്നീ ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

Articles You May Like

x