ഇവിടുത്തെ നേഴ്സുമാർ ശരിയല്ല; ഫുഡും പ്രശ്നമാണ്; അമ്മ എന്നെ രണ്ടു ദിവസത്തിനകം ഇവിടെ നിന്ന് കൊണ്ടുപോകണം; മകളുടെ അവസാന വാക്കുകൾ ഓർത്തെടുത്ത് സുബിയുടെ അമ്മ

മലയാളികൾക്ക് ഇന്നും വിശ്വസിക്കാൻ കഴിയാത്ത വേർപാടാണ് ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ച് എല്ലാവരുടെയും ഇടനെഞ്ചിൽ കയറിപ്പറ്റിയ പെണ്ണ് സുബിയുടെ വേർപാട്. മിമിക്രി വേദികളിലൂടെ തിളങ്ങി സിനിമയിലും സീരിയലിലും സജീവമായ സുബി മിനിസ്ക്രീനിലെ സജീവസാന്നിധ്യം തന്നെയായിരുന്നു. പല പരിപാടികളിലും അവതാരികയായി എത്തിയും സുബി ആളുകളുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടിയായിരുന്നു അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. മൂന്നുമാസം മുൻപാണ് താരം ലോകത്തോട് വിട പറഞ്ഞത്. അപ്രതീക്ഷിതമായി വിടവാങ്ങിയ സുബിയുടെ വിയോഗം ഇന്നും ഒരു നോവായി കുടുംബത്തിനും സഹപ്രവർത്തകർക്കും അതുപോലെതന്നെ മലയാളികൾക്കും ഉള്ളിലുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയായിരുന്നു സുബി മരണത്തിന് കീഴടങ്ങിയത്. നടനും മിമിക്രി താരവുമായ ടിനി ടോം ആണ് സുബിയുടെ വിയോഗവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അത് കേട്ടപ്പോൾ ആദ്യം പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. കാരണം തൻറെ മോശം ആരോഗ്യസ്ഥിതിയും രോഗാവസ്ഥയും ഒന്നും ഒരിക്കലും സുബി മറ്റുള്ളവരെ അറിയിച്ചിരുന്നില്ല

രോഗം ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിലെത്തി സുബി ചികിത്സ തേടിയത്. പിന്നീട് നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. 41 വയസ്സുകാരിയായ സുബി കഴിഞ്ഞ 25 വർഷത്തിലേറെയായി മലയാളികൾക്ക് സ്ഥിരം സുപരിചിതയായി നിറഞ്ഞുനിന്ന താരമായിരുന്നു. മറ്റുള്ള സെലിബ്രിറ്റികളെ പോലെ ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുവാൻ സുബിയും ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തൻറെ വിശേഷങ്ങളും യാത്രകളും കുടുംബത്തോടൊപ്പം ഉള്ള സന്തോഷകരമായ നിമിഷങ്ങളും ഒക്കെ സുബി തൻറെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അവിവാഹിതയായ സുബി മരണശേഷവും തങ്ങൾക്കൊപ്പം ഉണ്ടെന്നും അവളുടെ ആഗ്രഹമായിരുന്ന യൂട്യൂബ് ചാനൽ ഇനിയും മുന്നോട്ട് കൊണ്ടുപോകുമെന്നും സുബിയുടെ സഹോദരൻ വ്യക്തമാക്കിയിരുന്നു. തൻറെ അമ്മയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്നും എൻറെ വീട് എന്ന വീട് കുടുംബത്തിന് മാത്രമായി അവകാശപ്പെട്ടതാണ് എന്ന് സുബി ഒരിക്കൽ വ്യക്തമാക്കിയിരുന്നു.

തന്നെ പറ്റിയുള്ള അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന വിവാഹത്തിലേക്ക് താരം നടന്നടുക്കവെയാണ് മരണത്തിന് കീഴടങ്ങിയത്. ഇപ്പോൾ ആദ്യമായി സുബിയുടെ മരണശേഷം ഒരു ടെലിവിഷൻ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സുബിയുടെ അമ്മ. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ അമ്മയും മകളും എന്ന ഷോയിൽ എത്തിയപ്പോൾ സുബിയുടെ അമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നമുക്കൊരു വീടുണ്ട് അത് വിറ്റിട്ടാണെങ്കിലും ഞാൻ നിന്നെ ചികിത്സിക്കും എനിക്ക് നിന്നെ തിരിച്ചു കിട്ടിയാൽ മതി നീ ധൈര്യമായിരിക്ക് നിന്നെ ഞാൻ ഇവിടെ നിന്ന് കൊണ്ടുപോയിരിക്കും എന്നൊക്കെ അവളോട് പറഞ്ഞു. പക്ഷേ കൊണ്ടുപോകുവാൻ എനിക്ക് അങ്ങനെ പറ്റിയില്ലെന്ന് പറയുകയാണ് സുബിയുടെ അമ്മ. ഇവിടെത്തെ നേഴ്സുമാർ ശരിയല്ലെന്നും ഫുഡും പ്രശ്നമാണ് അമ്മ എന്നെ രണ്ടു ദിവസത്തിനകം ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് സുബി പറഞ്ഞിരുന്നു. പക്ഷേ ആ രണ്ടാം ദിവസം അവൾ വന്നത് നടന്നല്ല കിടന്നാണെന്നും സുബിയുടെ അമ്മ പറയുന്നു

Articles You May Like

x