എന്റെ ഹൃദയം തകർന്ന പോലെ, എങ്കിലും എന്റെ ഭാരതം മഹത്തരമാണ്…; ഇന്ത്യ ജയിച്ചാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പറഞ്ഞ നടി രേഖ

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്ന താരമാണ് രേഖ ഭോജ്‌. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഇതിനു പിന്നാലെ പ്രതികരണവുമായി നടി രേഖാ ഭോജുമെത്തി.

ഹൃദയം തകർന്ന പോലെ. എങ്കിലും എന്റെ ഭാരതം മഹത്തരമാണ്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ജയ്ഹിന്ദ്’– എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഈ ലോകകപ്പിൽ ഇന്ത്യ വിജയിച്ചാൽ വിശാഖപട്ടണത്തിലെ ബീച്ചിലൂടെ നഗ്നയായി ഓടും എന്ന് രേഖ ഭോജ് പ്രഖ്യാപിച്ചിരുന്നു. അതിനെ വിമർശിച്ചുകൊണ്ട് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള തന്ത്രമാണ് ഇതെന്നുള്ള ആരോപണമാണ് അവയിൽ പ്രധാനമായും ഉയർന്നുവന്നത് .എന്നാൽ എപ്പോഴാണ് സമയം, എപ്പോഴാണ് ഓട്ടം തുടങ്ങുക തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചവരും കുറവല്ല. എന്തായാലും പലതും കാണാമെന്ന് കാത്തിരുന്ന ആളുകളെ ടീം ഇന്ത്യ നിരാശരാക്കി.

x