അച്ഛൻറെ കൂടെയുള്ള അവസാന നിമിഷങ്ങൾ ആരാധകർക്ക് മുൻപിൽ പങ്കുവെച്ച് അഭിരാമി! താരം ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് കണ്ട് കണ്ണീരണിഞ്ഞ് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭിരാമി സുരേഷ്. നിരവധി മികച്ച ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ സഹോദരി അമൃത സുരേഷും മികച്ച ഗായികയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത സുരേഷ് ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമയിലേക്ക് നിരവധി മികച്ച ഗാനങ്ങൾ അമൃതയും സമ്മാനിച്ചിട്ടുണ്ട്. അമൃതയും അഭിരാമിയും ഒരുമിച്ച് ഒരു മ്യൂസിക് ബാൻഡ് നടത്തിക്കൊണ്ടു പോകുന്നുണ്ട്. അമൃതംഗമയ എന്ന മ്യൂസിക് ബാൻഡ് ആണ് സഹോദരികൾ രണ്ടുപേരും കൂടെ നടത്തുന്നത്.

ഇരുവരുടെയും അച്ഛനായ പി ആർ സുരേഷ് കഴിഞ്ഞദിവസം അന്തരിച്ചിരുന്നു. ഓടക്കുഴൽ വിദ്വാൻ കൂടിയായിരുന്ന ഇദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കഴിഞ്ഞദിവസം അന്തരിച്ചത്. സ്ട്രോക്ക് വന്ന ഗുരുതരാവസ്ഥയിൽ ആയിരുന്നു അദ്ദേഹം. അച്ഛൻറെ മരണം കടുത്ത ഷോക്ക് ആയിരുന്നു രണ്ടു മക്കൾക്കും നൽകിയത്. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു തങ്ങളുടെ അച്ഛൻ മരണപ്പെട്ട വിവരം അമൃത അറിയിച്ചത്.”ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഇനി ദൈവത്തിനൊപ്പം”എന്ന അടിക്കുറിപ്പ് പോലെ ആയിരുന്നു അമൃത ഈ വാർത്ത പുറത്തുവിട്ടത്. അമൃതയുടെ അച്ഛനെ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അമൃതയുടെ ബോയ്ഫ്രണ്ട് ആയ ഗോപി സുന്ദറും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.അമൃതയും അഭിരാമിയും കൂടെയാണ് അന്ത്യ കർമ്മങ്ങൾ എല്ലാം ചെയ്തത്. കർമ്മം ചെയ്യുന്നതിൽ ഇരുവരുടെയും കൂടെ ഒപ്പം പങ്കെടുത്തത് കൂടെയുള്ള സഹോദരനാണ്. ചടങ്ങിൽ പങ്കെടുക്കുവാൻ വേണ്ടി അമൃതാനന്ദമയി മഠത്തിലെ സ്വാമിമാരും എത്തിയിരുന്നു. അച്ഛൻറെ മൃതദേഹം വീട്ടിലെത്തിച്ചത് മുതൽ അമൃതയും അഭിരാമിയും അദ്ദേഹത്തിനൊപ്പം തന്നെ ഉണ്ടായിരുന്നു. ഇരുവരും അച്ഛൻറെ ഒപ്പം അവസാനമായി ഇരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അമൃതയുടെ അമ്മയെയും മകൾ പപ്പുവിനെയും സമാധാനിപ്പിക്കാൻ രണ്ടുപേരും കഷ്ടപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അവസാനമായി അച്ഛന് ഒരുപാട് ചുംബനങ്ങൾ നൽകിയാണ് മക്കൾ രണ്ടുപേരും യാത്രയാക്കിയത്. വിജയ് ബാബു അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ ഇതാ അച്ഛൻറെ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അഭിരാമിയുടെ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ആശുപത്രിയിൽ കിടന്നപ്പോൾ എടുത്ത ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വളരെ സ്നേഹത്തോടെ അച്ഛൻറെ കൈപിടിക്കുന്നതാണ് ചിത്രം. എന്നെന്നേക്കും എന്ന് അടിക്കുറിപ്പാണ് ഈ ചിത്രത്തിന് അഭിരാമി നൽകിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. നിരവധി പേരാണ് താരത്തെ ആശ്വസിപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Articles You May Like

x