അസുഖം വന്നതിന്റെ യഥാർത്ഥ കാരണം വിവരിക്കാൻ തുടങ്ങിയാൽ പലരുടെയും പേരുകൾ പറയേണ്ടിവരും; മകൾ പറഞ്ഞ വാക്കുകൾ ജീവതാവസാനം വരെ കൂടെയുണ്ടാകും;എൻറെ അവസ്ഥ മോശമാകുന്നത് പാപ്പു കാണരുതെന്ന് ഉണ്ടായിരുന്നു : ബാല

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബാല. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളികൾ ബാലയെ തുടങ്ങിയത്.പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ബാല കൈകാര്യം ചെയ്തു. നായകനായും പ്രതിനായകനായും സഹതാരമായും ഒക്കെ സിനിമയിൽ തിളങ്ങി നിന്നപ്പോൾ പോലും താരത്തിന് വ്യക്തിജീവിതം വളരെയധികം പ്രയാസങ്ങളും പ്രതിസന്ധികളും സമ്മാനിച്ചത് തന്നെയായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളിൽ നിന്നും എംമുക്തി നേടിയ നടൻ സിനിമാ മേഖലയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ താരം തന്റെ അസുഖത്തെപ്പറ്റിയും അന്ന് പ്രചരിച്ച ചില ഗോസിപ്പുകളെ പറ്റിയും തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ ഡ്രഗ്സ് ഉപയോഗിച്ച് വന്ന രോഗമാണ് ഇതൊക്കെ എന്ന് ഒരുപാട് വാർത്തകൾ കണ്ടു. എന്നാൽ അതൊക്കെ തെറ്റാണ്. അസുഖം വന്നതിന്റെ യഥാർത്ഥ കാരണം വേറെയാണ്. അത് തുറന്നു പറഞ്ഞാൽ പലരുടെയും പേരുകൾ പറയേണ്ടിവരും. പിന്നീട് അത് വലിയ വിവാദങ്ങൾക്ക് കാരണമാകും. ഞാൻ ഒരിക്കലും ഡ്രഗ്സ് യൂസ് ചെയ്തിട്ടില്ല. പക്ഷേ ആശുപത്രിയിൽ നിന്ന് വന്നശേഷം കമന്റ് ഒക്കെ നോക്കിയപ്പോൾ ഇനി ഡ്രഗ്സ് യൂസ് ചെയ്യരുതെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള ഒരുപാട് മെസ്സേജുകൾ കണ്ടിരുന്നു. അസുഖം വന്നതിന്റെ കാരണം വേറെയാണ് .അത് പുറത്തു പറയുവാൻ കഴിയില്ല. കേരളത്തിൽ ഉള്ളവർ മാത്രമല്ല ലോകം മുഴുവൻ ഉള്ളവർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു എന്ന് ആ കാലഘട്ടത്തിൽ മനസ്സിലായി.

ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഏകദേശം കഴിഞ്ഞതുപോലെ ആയിരുന്നു എൻറെ അവസ്ഥ. അങ്ങനെ ഒരു ചിന്തയും വന്നിരുന്നു. ആ സ്റ്റേജിൽ നിന്ന് ഞാൻ ഇന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ടെങ്കിൽ അത് ദൈവം തന്നതാണ്. ഇനി അഭിനയത്തിലേക്കും തിരിച്ചുവരണമെന്നാണ് ആഗ്രഹം. ആശുപത്രിയിൽ വച്ച് മകൾ എന്നോട് പറഞ്ഞ വാക്കുകൾ ഒരിക്കലും ഞാൻ മറക്കില്ല. അവയൊക്കെ എൻറെ ജീവിതാവസാനം വരെ കൂടെയുണ്ടാകും. ഐ ലവ് മൈ പപ്പ വെരിമച്ച് എന്നാണ് അന്ന് മകൾ എന്നോട് പറഞ്ഞത്. ഇനിയുള്ള കാലം എപ്പോഴും അതെനിക്ക് ഓർമ്മയുണ്ടാകും. അവളുടെ കൂടെ എനിക്ക് ഒരുപാട് സമയം ചെലവഴിക്കാൻ കഴിഞ്ഞില്ല. കാരണം എൻറെ അവസ്ഥ മോശമാകുന്നത് മകൾ കാണരുതെന്ന് ഉണ്ടായിരുന്നു.

Articles You May Like

x