താളവട്ടം സിനിമയിൽ അവൻ കാണിച്ച ഗോഷ്ടികൾ ഒക്കെ യഥാർത്ഥ ജീവിതത്തിലും കാണിക്കുന്നത് തന്നെ; സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ഒന്നും പ്രത്യേകിച്ച് സൃഷ്ടിച്ചിട്ടില്ല; ലാൽ ആദ്യ സിനിമ ചെയ്യുമ്പോൾ ഞാൻ ആശുപത്രിയിൽ:താര രാജാവിന്റെ ജന്മദിനത്തിൽ അമ്മയ്ക്ക് പറയുവാനുള്ളത്

ഇന്ന് മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടൻ 63 ജന്മദിനം ആഘോഷിക്കുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മലയാളികളെ എല്ലാം വിസ്മയിപ്പിച്ച താരം നടന വിസ്മയം, കംപ്ലീറ്റ് ആക്ടർ എന്നീ ബഹുമതികൾ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നേടിയെടുത്തത്. ആരാധകരും ആശംസകളുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ എത്തി മലയാളികളുടെ സ്വന്തം നായകനായി മാറിയ മോഹൻലാൽ 1960 മെയ് 21ന് പത്തനംതിട്ട ജില്ലയിലാണ് ജനിച്ചത്.സ്കൂൾ കാലഘട്ടം മുതൽ തന്നെ നാടകങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം കോളേജ് വിദ്യാഭ്യാസകാലത്താണ് സിനിമയിലേക്ക് കടന്നുവന്നത്. അമ്മയുടെ പുന്നാര മകനായ ലാൽ പലപ്പോഴും അമ്മയെപ്പറ്റി പറഞ്ഞ് വാചാലൻ ആയിട്ടുണ്ട്.

മകനെ കുറിച്ചുള്ള ശാന്തകുമാരിയുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. പഠിത്തത്തിൽ ഒക്കെ ഒരു ആവറേജ് വിദ്യാർത്ഥിയായിരുന്ന ലാൽ ഒരു കുസൃതി കുടുക്ക ആയിരുന്നു. മോൻ അഭിനയിച്ച എല്ലാ സിനിമകളും പാടിയ എല്ലാ പാട്ടുകളും എനിക്ക് ഇഷ്ടമായിരുന്നു. ഡിഗ്രി പഠനത്തിനുശേഷം അഭിനയത്തിലേക്ക് പോയാൽ മതി എന്നായിരുന്നു അച്ഛൻറെ അഭിപ്രായം. അങ്ങനെ ഡിഗ്രി കോമേഴ്സ് കമ്പ്ലീറ്റ് ചെയ്ത ശേഷമാണ് മോൻ സിനിമയിലേക്ക് ഇറങ്ങിയത്. ഒരു ആവറേജ് സ്റ്റുഡൻറ് ആയിരുന്ന മോൻ പക്ഷേ സിനിമയിൽ തൻറെ എല്ലാ കഴിവും പുറത്തെടുത്ത് മികച്ച വിജയം തന്നെ നേടി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചെയ്യുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. വന്നപ്പോൾ ദേഹത്ത് പാടുകൾ. കണ്ടപ്പോൾ ഒരു വിഷമം തോന്നി

അവൻ വില്ലൻ അല്ല ആ പയ്യനെ പിടിച്ചു വില്ലൻ ആക്കിയപ്പോൾ സങ്കടവും തോന്നി. എന്നാൽ അതൊക്കെ സിനിമയ്ക്ക് വേണ്ടി ചെയ്തതാണെന്നും കുറെ കൂട്ടുകാർ ഉണ്ടായിരുന്നു അവന്. സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കാൻ വളരെ ഇഷ്ടമായിരുന്നു മകന് എന്ന് അമ്മ ഓർത്തെടുക്കുന്നു.താളവട്ടം സിനിമയിൽ കിടന്നു ചാടുന്നതൊക്കെ അവൻ യഥാർത്ഥ ജീവിതത്തിലും കാണിക്കുന്നതാണ്. സിനിമയ്ക്ക് വേണ്ടി അവൻ ഒന്നും പ്രത്യേകം സൃഷ്ടിച്ചിട്ടില്ല. അവൻ വീട്ടിലും ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്ന ഒരാൾ തന്നെയാണ്. ഇപ്പോൾ അത് ഒന്നുമില്ല. വീട്ടിൽ വന്നാൽ ഭയങ്കര ശാന്തനാണ്. എല്ലാകാര്യത്തിലും ആത്മാർത്ഥതയുള്ളവനാണ് ആയതുകൊണ്ട് തന്നെ എത്ര വയ്യ എങ്കിലും എല്ലാ കാര്യങ്ങളും ചെയ്യും. ഡോക്ടർ ആകണമെന്ന് ആയിരുന്നു ആഗ്രഹം. പക്ഷേ അവൻ ഇതായിരുന്നു ഇഷ്ടമെന്നും ശാന്തകുമാരി പറയുന്നു

Articles You May Like

x