മധുവിധു ആഘോഷങ്ങൾ കഴിയും മുന്നേ സന്തോഷ വാർത്ത പങ്കുവെച്ച് നയൻതാരയും വിഘ്‌നേശ് ശിവനും ; ആഘോഷമാക്കി ആരാധകർ

കഴിഞ്ഞ മാസം സൗത്ത് ഇന്ത്യയിലെ സിനിമാ ആരാധകർ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു നയൻതാരയും വിഘ്‌നേശ് ശിവനുമായുള്ള വിവാഹം. സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻ‌താരക്ക് കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്. നയൻതാരയുടെ വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ജൂണ്‍ – 9ന് മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടിൽ വെച്ചായിരുന്നു നയന്‍താരയുടേയും, വിഘ്‌നേഷിൻ്റെയും വിവാഹം നടന്നത്. തിരുപതി ക്ഷേത്രത്തിൽ വെച്ച് നടത്താനിരുന്ന വിവാഹം കോവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.

ജൂണ്‍ – 9ന് മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടിൽ വെച്ചായിരുന്നു നയന്‍താരയുടേയും വിഘ്‌നേഷിൻ്റെയും വിവാഹം നടന്നത്. തിരുപതി ക്ഷേത്രത്തിൽ വെച്ച് നടത്താനിരുന്ന വിവാഹം കോവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ, ജ്യോതിക തുടങ്ങിയ സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹദിനത്തിലെ പുറത്തുവിടാൻ അനുമതിയില്ലാത്ത ചിത്രങ്ങൾ വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയതതോട് കൂടെയാണ് വിവാഹ ചടങ്ങ് സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയതെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നത്.

വിവാഹത്തിന് നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നയൻതാരയ്‌ക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് നോട്ടീസയച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരുടെയും വിവാഹം സംപ്രേക്ഷണം ചെയ്യാനുള്ള കരാർ ഏറ്റെടുത്തത് നെറ്റ്ഫ്ളിക്സായിരുന്നു. അതിൻ്റെ ഭാഗമായിട്ടുള്ള വിവാഹ ചെലവുകളെല്ലാം വഹിച്ചത് നെറ്റ്ഫ്ലിക്‌സായിരുന്നു. എന്നാൽ ഇപ്പോഴിതാ വിവാഹം സംപ്രേക്ഷണം ചെയ്യുന്നത്തിൽ നിന്നും നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. വിവാഹദിനത്തിലെ പുറത്തുവിടാൻ അനുമതിയില്ലാത്ത ചിത്രങ്ങൾ വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയതതോട് കൂടെയാണ് വിവാഹ ചടങ്ങ് സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയതെന്നായിരുന്നു വിശദീകരണം.

ഇപ്പോഴിതാ സംഭവത്തിൽ നേരിട്ട് വിശദീകരണം നൽകി രംഗത്തെത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവൻ്റെയും വിവാഹം തങ്ങൾ തന്നെ സ്ട്രീം ചെയ്യുമെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്. നയൻ‌താരയുടെയും, വിഘ്‌നേഷ് ശിവൻ്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ട്രീമിങ്ങ് എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല. ‘റൗഡി പിക്ചേഴ്സിൻ്റെ‘ ബാനറിൽ ഗൗതം മേനോനാണ് വിവാഹം ഒരുക്കിയിരിക്കുന്നത്. നയൻസ് – വിക്കി വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറുന്നു എന്ന റിപ്പോർട്ടുകളെ തള്ളിക്കൊണ്ടാണിപ്പോൾ ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നിരിക്കുന്നത്.

വ്യത്യസ്തവും, പുതുമയുള്ള കണ്ടന്റുകൾ നെറ്റ്ഫ്ലിക്സ് എല്ലായ്പ്പോഴും തങ്ങളുടെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കാറുണ്ട്. “നയൻതാര ഒരു സൂപ്പർതാരമാണെന്നും 20 വർഷത്തോളമായി അവർ സിനിമയിൽ സജീവമാണെന്നും തങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകൻ ഗൗതം മേനോനും ചേർന്ന് പകർത്തിയ നയൻതാരയുടെ അത്ഭുതകരമായ ആ യാത്ര പ്രേക്ഷകരിൽ ഉടനെയെത്തും” നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ തലവൻ ‘ടാന്യ ബാമി’ പറഞ്ഞ വാക്കുകളാണിവ. കല്ല്യാണ സംപ്രേക്ഷണാവകാശം ’25 കോടി’ രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സിന് നൽകിയത്.  വിവാഹ ദിനത്തിലെ എല്ലാ ചെലവുകളും നെറ്റ്ഫ്ലിക്സ് തന്നെയാണ് വഹിച്ചത്.

വിവാഹ ദൃശ്യങ്ങള്‍ തങ്ങളുടെ അനുമതിയില്ലാതെ പങ്കുവെക്കാൻ പാടില്ലയെന്ന നിബന്ധനയോട് കൂടെയായിരുന്നു സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തത്. വലിയ മാധ്യമ ശ്രദ്ധ നേടിയ സംഭവമായിരുന്നു ഇരുവരുടെയും വിവാഹവും, വിവാഹ സംപ്രേക്ഷണ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതും. വിവാഹ സംപ്രേക്ഷണാവകാശത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്ന് നെറ്റ്ഫ്ളിക്സ് തന്നെ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയ സാഹചര്യത്തിൽ ഇരുവരുടെയും ആരാധകർ ഏറെ സന്തോഷത്തിലാണ്.

Articles You May Like

x