“കുടിച്ചു പോയതല്ല കരൾ ; കരള്‍രോഗം ഉണ്ടാവാനുള്ള കാരണം മറ്റൊന്നാണ് , ആ രണ്ടു പേരുടെ പേര് ഞാന്‍ പറഞ്ഞാല്‍ അവര്‍ ജയിലിലാകും” , തുറന്ന് പറഞ്ഞ് നടൻ ബാല

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് നടൻ ബാല. തമിഴകത്തു നിന്ന് മലയാളികൾക്കിടയിലേക്ക് വളരെ പെട്ടെന്ന് ആണ് ബാലാ ഇറങ്ങിച്ചെന്നത്. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം പോലും വെള്ളിതിരയിൽ അഭിനയിക്കാൻ അവസരം കിട്ടിയ ബാലയുടെ ജീവിതം എന്നും ആരാധകർക്ക് മുൻപിൽ ഒരു തുറന്ന പുസ്തകം തന്നെയാണ്. ആദ്യവിവാഹവും വേർപിരിയലും പിന്നീട് നടന്ന രണ്ടാം വിവാഹവുമൊക്കെ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുത്തപ്പോൾ ബാലയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരും അതിനേക്കാൾ എല്ലാം കൂടുതലായി താരത്തെ ഇഷ്ടപ്പെടുന്നവരുടെയും എണ്ണം വളരെയധികം ആണ്. അടുത്തിടെയാണ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാല ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് എത്തിയത്.

ജീവിതവും ജീവനും കഴിഞ്ഞു എന്ന് വിശ്വസിച്ച ഇടത്തു നിന്ന് തനിക്ക് രണ്ടാം ജന്മം ലഭിച്ചത് തന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന കൊണ്ടാണെന്ന് ബാല തുറന്നു പറയുകയുണ്ടായി .എല്ലാം കഴിഞ്ഞു എന്നും വെന്റിലേറ്റർ ഓഫ് ചെയ്യാം എന്നും ഡോക്ടർമാർ പോലും പറഞ്ഞിരുന്നു. എന്നാൽ അവിടെ നിന്നും എന്നെ തിരികെ കൊണ്ടുവന്നത് മറ്റുള്ളവരുടെ പ്രാർത്ഥനയാണെന്ന് ബാല ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. ആശുപത്രി കിടക്കയിൽ നിന്ന് പോലും തന്റെ വിശേഷങ്ങൾ എല്ലാം ബാല ആരാധകരെ അറിയിച്ചിരുന്നു. ബാല ആശുപത്രിയിൽ ആണെന്ന വിവരം പുറംലോകത്തെ അറിയിച്ചത് രണ്ടാം ഭാര്യ എലിസബത്ത് ആയിരുന്നു. പിന്നീട് എലിസബത്ത്മായുള്ള വിവാഹ വാർഷികത്തിന്റെയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെയും ഒക്കെ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കിട്ടു.

ജീവിതത്തിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുന്ന ബാലകയ്ക്ക് വേണ്ടി ഇന്നും നിരവധി പേരാണ് പ്രാർത്ഥിക്കുന്നത്. ഈ സാഹചര്യത്തിൽ താൻ നേരിട്ട ചില വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാല. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോൾ താൻ ഏറ്റവും കൂടുതൽ കണ്ട വാർത്തകളിൽ ഒന്ന് ലഹരിക്ക് അടിമ ആയതുകൊണ്ടാണ് കരൾ രോഗം ബാധിച്ചത് എന്നായിരുന്നു. എന്നാൽ ഇത് സത്യമല്ലെന്നാണ് ബാല പറയുന്നത്. താൻ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നു പറയാൻ കഴിയില്ല. പക്ഷേ മദ്യപിച്ചത് കൊണ്ടല്ല ഒരിക്കലും എനിക്ക് കരൾ രോഗം വന്നത്. അതിന് ഇടവരുത്തിയത് രണ്ടുപേരാണ്. അവരുടെ പേരുകൾ എനിക്ക് തുറന്നുപറയണമെന്നുണ്ട് പക്ഷേ പറഞ്ഞാൽ അവർ ജയിലിൽ ആകും. പിന്നീട് കേസ് പൊല്ലാപ്പ് ടെൻഷനും പ്രശ്നങ്ങളും വേറെ .അതുകൊണ്ട് മാത്രമാണ് തുറന്നു പറയാത്തത് എന്നും ബാല അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

Articles You May Like

x