വിമലയുമായുള്ള വിവാഹം ഒരു അബദ്ധം പറ്റിയത് പോലെയാണ്; ഭാര്യയെ പറ്റി നല്ല ഓർമ്മകൾ ഒന്നും ജീവിതത്തിൽ ഇല്ല; ഇനിയും ഒരു വിവാഹം കഴിക്കണമെന്നുണ്ട്: ശ്രീനിവാസൻ

എല്ലാകാലത്തും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. നായകനായും ഹാസ്യതാരമായി ഒക്കെ മലയാള സിനിമയിൽ നിറഞ്ഞു നിന്നിട്ടുള്ള ശ്രീനിവാസൻ കഴിഞ്ഞ കുറച്ചു നാളുകളായി വെള്ളിത്തിരയിൽ നിന്നും ഒരു അകലം പാലിച്ചിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുക്കേണ്ടി വന്നപ്പോഴും സമൂഹമാധ്യമങ്ങളും സിനിമ ലോകവും എന്നും ശ്രീനിവാസനെ അന്വേഷിക്കുന്നുണ്ടായിരുന്നു. അച്ഛൻറെ പാത പിന്തുടർന്ന് രണ്ടു മക്കളും സിനിമയിലേക്ക് കടന്നു വന്നപ്പോഴും ശ്രീനിവാസന്റെ വരവിനായാണ് മലയാളി സിനിമ പ്രേക്ഷകർ കാത്തിരുന്നത്. ഒരു നല്ല നടൻ എന്നതിലുപതി ഉപരി തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും പ്രശസ്തനായ ശ്രീനിവാസന്റെ വാർത്തകൾ ഒക്കെ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്നതും ആളുകൾ ഏറ്റെടുക്കുന്നതും

ഇപ്പോൾ താരം തന്റെ രണ്ടാം വിവാഹത്തെപ്പറ്റി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. വിമലയുമായുള്ള ഏറെനാളത്തെ പ്രണയത്തിനൊടുവിൽ ആണ് ശ്രീനിവാസൻ രജിസ്റ്റർ വിവാഹത്തിന് തയ്യാറായത്. മുൻപു ഒരു അഭിമുഖത്തിൽ വിമല തങ്ങളുടെ വിവാഹത്തെപ്പറ്റി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു. രജിസ്റ്റർ വിവാഹമായതുകൊണ്ട് തന്നെ വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് തന്നോട് വിവാഹമാണെന്ന് കാര്യം അദ്ദേഹം പറഞ്ഞത്. വിവാഹശേഷം നേരെ അദ്ദേഹത്തിൻറെ വാടകവീട്ടിലെ ആണ് പോയത്. അന്ന് അദ്ദേഹം കല്യാണത്തോട് അനുബന്ധിച്ച് ഷർട്ട് ഒന്നും എടുത്തിരുന്നില്ല എന്നും കയ്യിൽ പണമില്ലാത്തതായിരുന്നു കാരണമെന്നും വിമല തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ശ്രീനിവാസനുമായുള്ള ഏറ്റവും പുതിയ അഭിമുഖത്തിൽ വിമലയെപ്പറ്റി ചോദിച്ചപ്പോൾ തൻറെ ദാമ്പത്യത്തെപ്പറ്റി ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ആളുകൾ ഏറ്റെടുക്കുന്നത്

വിമലയുമായുള്ള തൻറെ വിവാഹം ഒരു അബദ്ധമായി പോയി എന്നാണ് ശ്രീനിവാസൻ പറയുന്നത്. തനിക്ക് ഇപ്പോഴും രണ്ടാമതൊരു വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്. അത് വിമലയോട് തുറന്നു പറഞ്ഞിട്ടുമുണ്ട്. ആളൊക്കെയുണ്ട് പക്ഷേ പേര് പറയാൻ താല്പര്യപ്പെടുന്നില്ല എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. ഭാര്യയെ പറ്റി തനിക്ക് നല്ല ഓർമ്മകൾ ഒന്നുമില്ലെന്നും രസകരമായി ശ്രീനിവാസൻ മറുപടി പറഞ്ഞു. ശ്രീനിവാസന്റെ ഈ അഭിപ്രായത്തെപ്പറ്റി വിമലയോട് ചോദിച്ചപ്പോൾ അത്തരത്തിൽ ഒരു ആഗ്രഹം തന്നോട് ഇടയ്ക്കൊക്കെ പറയാറുണ്ടെന്നാണ് വിമല പറഞ്ഞത്. എന്നാൽ അത് ഒരു ആഗ്രഹം മാത്രമായി എന്നും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും എന്നും താൻ അതിനൊരിക്കലും സമ്മതിക്കില്ലെന്ന് ആണ് വിമല പറയുന്നത്.

Articles You May Like

x