എൻറെ ചാരിറ്റി പ്രവർത്തനങ്ങൾ എല്ലാം അവർ കാണുന്നുണ്ടായിരുന്നു; സ്വന്തം ജീവൻ പോലും മാറ്റിവച്ചാണ് അദ്ദേഹം എനിക്കുവേണ്ടി വന്നത്

മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട താരങ്ങൾ ഒരാളാണ് ബാല. തമിഴ് സിനിമയിൽ നിന്നും കടന്നുവന്ന് മലയാളികൾക്കിടയിൽ ഒരു സ്ഥാനം വളരെ പെട്ടെന്ന് ഉറപ്പിച്ച ബാല ഇന്നും അഭിനയ ജീവിതത്തിലും സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. താരത്തിന്റെ വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. അടുത്തിടെയാണ് താരം കരൾ രോഗബാധിതനായി ആശുപത്രിയിൽ അഡ്മിറ്റ് ആയത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തൻറെ പഴയ ജീവിതത്തിലേക്ക് അദ്ദേഹം വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പല അഭിമുഖങ്ങളിലും താരം തന്റെ ആശുപത്രി വാസത്തെ പറ്റിയും മറ്റും തുറന്നു പറഞ്ഞ രംഗത്തെത്തിയിട്ടുണ്ട്.

തന്റെ ഈ രണ്ടാം ജന്മം എന്ന് പറയുന്നത് പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും ദൈവത്തിൻറെ കടാക്ഷം കൊണ്ടാണ് എന്നാണ് ബാല പറയുന്നത്. ശരിക്കും തന്റെ ലൈഫിൽ ഒരു മിറാക്കിൾ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ബാല പറയുന്നത്. ഏതാണ്ട് ഓൾമോസ്റ്റ് കഴിഞ്ഞു എന്ന രീതിയിൽ നിന്നാണ് ഇപ്പോഴത്തെ ജീവിതത്തിലേക്ക് താൻ തിരിച്ചുവന്നത്. വെന്റിലേറ്റർ ഓഫ് ചെയ്യാൻ വരെ ഡോക്ടർമാർ തയ്യാറായിരുന്നു. എൻറെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കുക എന്ന അവസാന സ്റ്റേജ് മാത്രമായിരുന്നു അവശേഷിച്ചത്. അപ്പോഴാണ് വളരെ പെട്ടെന്ന് ഞാൻ മരുന്നുകളോടും ട്രീറ്റ്മെന്റിനോടും പ്രതികരിച്ചു തുടങ്ങിയത്. അങ്ങനെ കുറച്ചു സമയം വെയിറ്റ് ചെയ്യുകയായിരുന്നു. വളരെ പെട്ടെന്ന് ആണ് മാറ്റം സംഭവിച്ചത്. ആ സാഹചര്യത്തിൽ എനിക്ക് വേണ്ടി മുന്നിൽ നിന്നത് ഡോണർ ആയ വ്യക്തിയാണ്

അദ്ദേഹം സ്വന്തം റിസ്ക്കിലാണ് ഇതിന് തയ്യാറായത്. നിങ്ങൾക്ക് റിസ്ക് ആണെന്നും ഭാവിയിൽ എന്തും സംഭവിച്ചേക്കാം എന്നും ഡോക്ടർ പറഞ്ഞപ്പോഴും അദ്ദേഹവും കുടുംബവും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയുണ്ടായി. എൻറെ ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ കണ്ട് എനിക്ക് വേണ്ടി അവയവം നൽകാൻ തയ്യാറാവുകയായിരുന്നു അദ്ദേഹം. എനിക്ക് അവയവം നൽകാൻ തയ്യാറായത് ജേക്കബ് ജോസഫ് എന്ന വ്യക്തിയാണ്. അദ്ദേഹത്തിൻറെ ധൈര്യം എടുത്തു പറയേണ്ടത് തന്നെയാണ്. ഈ സാഹചര്യത്തിലാണ് എല്ലാവരെയും മനസ്സിലായത് .അടുത്ത് നിന്ന സുഹൃത്തുക്കൾ പോലും ആ സാഹചര്യത്തിൽ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് എന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന മാത്രമായിരുന്നു എന്ന് ബാല പറയുന്നു.

Articles You May Like

x