വ്യക്തിപരമായി ഉണ്ടാകുന്ന നാണക്കേട് ഇഷ്ടമല്ലാത്തതുകൊണ്ടാണ് വാഗ്ദാനങ്ങൾ നൽകുന്നത് പാലിക്കാൻ തയ്യാറാവുന്നത്: ഗണേഷ് കുമാർ

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയുടെയും വാർത്താമാധ്യമങ്ങളിലെയും ഒക്കെ താരം പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ ആണ്. സാധാരണ രാഷ്ട്രീയക്കാർ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി തന്റെ അടുത്ത് വരുന്നവരോട് ഒരു ഉത്തരം നൽകി അത് പ്രാവർത്തികമാക്കുവാൻ ആണ് ഗണേഷ് കുമാർ ശ്രമിക്കുന്നത്. ഏഴാം ക്ലാസുകാരനായ പയ്യന് അവന്റെ ആവശ്യപ്രകാരം വീടുവച്ച് നൽകുവാൻ ഗണേഷ് കുമാർ എംഎൽഎ തയ്യാറായത് മാധ്യമങ്ങളിൽ അടക്കം വാർത്തകൾ സൃഷ്ടിച്ചിരുന്നു. സാധാരണഗതിയിൽ രാഷ്ട്രീയക്കാർ പറയുന്ന വാഗ്ദാനങ്ങൾ പാലിക്കുവാനാണ് ഗണേഷ് കുമാർ എന്നും ശ്രമിക്കുന്നത്. അതിന് പിന്നിൽ വ്യക്തമായ ഒരു കാരണവുമുണ്ട്. ചെറുപ്പം മുതൽ താൻ ഏറ്റവും കൂടുതൽ കേട്ട് വളർന്ന ഒന്നാണ് രാഷ്ട്രീയക്കാർ വാഗ്ദാനങ്ങൾ നൽകി പാലിക്കുന്നില്ല എന്നത്.

കാർട്ടൂണിലും വ്യക്തിപരമായ സാഹചര്യങ്ങളിലും ജീവിതത്തിൻറെ പല ഘട്ടങ്ങളിലും അത്തരത്തിലുള്ള വാക്കുകൾ തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരു പക്ഷേ തന്റേത് ഒരു രാഷ്ട്രീയ കുടുംബം ആയതുകൊണ്ട് തന്നെ ആ വാക്ക് വലിയതോതിൽ തമ്മിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഗണേഷ് കുമാർ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഞാൻ എന്തെങ്കിലും കാര്യം പറഞ്ഞാൽ അത് ചെയ്തു കൊടുക്കുവാൻ തയ്യാറാക്കുന്നത്. എന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ലെങ്കിൽ അത് പറ്റില്ല എന്ന് ഞാൻ അപ്പോൾ തന്നെ പറയാറുണ്ട്. എന്നിരുന്നാൽ പോലും അത് പ്രാവർത്തികമാക്കുവാൻ ഞാൻ മനസ്സിൽ ഒരുപാട് ശ്രമിക്കാറുണ്ട് എന്നും ഗണേഷ് കുമാർ ഏറ്റവും അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഒരാൾ വന്ന് എൻറെ അടുത്ത് സാർ അത് ചെയ്തു തരാം എന്ന് പറഞ്ഞിട്ട് ചെയ്തു തന്നില്ലല്ലോ എന്ന് പറയുന്നത് വ്യക്തിപരമായി എനിക്ക് ഒരുപാട് നാണക്കേട് സൃഷ്ടിക്കും.

അത്തരത്തിൽ ഒരു വാക്കു കേൾക്കുവാൻ ഒരിക്കലും ഞാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് നൽകുന്ന വാഗ്ദാനങ്ങൾ അങ്ങേയറ്റം സത്യസന്ധതയോടെ പ്രാവർത്തികമാക്കുവാനും പൂർണ്ണതയിൽ എത്തിക്കുവാനും താൻ ശ്രമിക്കുന്നതെന്ന് എംഎൽഎ പറയുന്നു. രാഷ്ട്രീയവും പാർട്ടിയുടെ കൊടിയുടെ നിറമോ ഒന്നും നോക്കാതെ തൻറെ അഭിപ്രായം മറ്റുള്ളവർക്ക് മുന്നിൽ തുറന്നു പറഞ്ഞു ഗണേഷ് കുമാർ ആളുകളുടെ ഇടയിൽ സ്വാധീനം ചെലുത്താറുണ്ട്. പാർട്ടിയെക്കാളും അധികം ഞാൻ വിശ്വസിക്കുന്നത് ജനങ്ങളെയാണെന്നും ജനങ്ങൾക്ക് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Articles You May Like

x