എനിക്ക് എത്ര പ്രായമായാലും ജോഗി എന്നും എൻറെ മനസ്സിൽ 36 കാരനാണ്; രണ്ടുദിവസത്തിനുശേഷം കണ്ടെടുത്ത ജോഗിയുടെ മുഖം ഞാൻ കണ്ടിട്ടില്ല: ജിജി

വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സന്തോഷ് ജോഗി. എന്നാൽ വളരെ അവിചാരിതമായി സന്തോഷ് ജോഗി മരിക്കുമ്പോൾ ജിജി ജോഖിയുടെ പ്രായം 23 വയസ്സായിരുന്നു. പ്ലസ് ടു കാലഘട്ടത്തിൽ പരിചയപ്പെട്ട് വളരെ അവിചാരിതമായി ജീവിതത്തിലേക്ക് ചേക്കേറിയ സന്തോഷിനെ പറ്റി ഇന്നും ജിജിക്ക് ഓർക്കാൻ നിരവധി കഥകളാണ് ഉള്ളത്. 13 വർഷങ്ങൾക്കിപ്പുറം സംരംഭക, പ്രസാദക, സൈക്കോളജി കൗൺസിലർ എന്നീ നിലകളിലൊക്കെ ജിജി തിളങ്ങി നിൽക്കുമ്പോൾ തന്റെ പിന്നിൽ തന്നെ സന്തോഷ് ജോഗി ഉണ്ടെന്നാണ് ജിജി വിശ്വസിക്കുന്നത്. സന്തോഷ് മരിക്കുമ്പോൾ നാലും രണ്ടും വയസ്സായ മക്കളെയും മാതാപിതാക്കളെയും ചേർത്ത് ജപ്തിയായ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ യാതൊരു സ്വപ്നവും ജീവിതത്തിൽ ഇനി എന്തെന്ന് ചിന്ത പോലും ജിജിയുടെ മനസ്സിൽ ഇല്ലായിരുന്നു

എന്നാൽ അപ്പോഴൊക്കെ ജീവിതത്തെ തിരികെ പിടിക്കണം എന്നുള്ള ഒരു തീരുമാനം മാത്രമായിരുന്നു അവരുടെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നത്. ഇപ്പോൾ ജിജി ജോഗി സന്തോഷ് ജോഗിയെപ്പറ്റി പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ജപ്‌തി നോട്ടീസ് ഒട്ടിച്ച വീട്ടിലാണ് ജോഗി മരിക്കുമ്പോൾ ഞങ്ങൾ താമസിച്ചിരുന്നത്. അവിടെനിന്ന് ശരിക്കും പറഞ്ഞാൽ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ തെരുവിലേക്ക് തന്നെയായിരുന്നു ഇറങ്ങിയത്. സ്വന്തമായി ഒരു വീടും സംരംഭവും ഒക്കെ ഉണ്ടാക്കിയത് ഒരുപാട് കഷ്ടപ്പെട്ടാണ്. പതിനെട്ടും ഇരുപതും മണിക്കൂർ ജോലി ചെയ്തു. ഒരു ഷോർട്ട് ഫിലിമിന്റെ ആവശ്യത്തിനുവേണ്ടി സന്തോഷ് പണയം വെച്ചതായിരുന്നു വീട്. എന്നാൽ പിന്നീട് അത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. നാലഞ്ചു വർഷം ഒരുപാട് ജോലികൾ ചെയ്തു. ഡബ്ബിങ്, ഓൺലൈൻ ജോലിയും ആയുർവേദ സ്ഥാപനത്തിലെ ജോലിയും ട്യൂഷനും ഒക്കെ അതിൽ ചിലത് മാത്രമായിരുന്നു.

അങ്ങനെ സ്ട്രക്ചർ മാത്രമുള്ള ഒരു വീട്ടിലേക്ക് മാറി. പിന്നീട് ഇഷ്ടങ്ങളെപ്പറ്റി ചിന്തിക്കുവാൻ തുടങ്ങി. അങ്ങനെയാണ് പബ്ലിക്കേഷൻ ആരംഭിച്ചത്. ഞങ്ങൾ രണ്ടുപേരും ഒരേ ഗാനമേള ട്രൂപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരസ്പരം കണ്ടത്. ഒരേ വാനിൽ ഇരുന്ന് ഒരേ പുസ്തകം വായിച്ചു.അതിന് മുൻപും പരസ്പരം പരിചയമില്ല. ഞങ്ങൾ പ്രണയത്തിൽ ആകുന്നതിനു മുൻപേ തന്നെ സന്തോഷ് ജോഗിക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു. എന്നാൽ വിവാഹത്തിന് എട്ടു വർഷത്തിനുശേഷം ഒരിക്കൽ പോലും അങ്ങനെ തോന്നിയിട്ടില്ല. മരിക്കുമ്പോൾ സന്തോഷ് ജോഗിക്ക് പ്രായം 36 ആയിരുന്നു. എനിക്കിന്ന് 38. പക്ഷേ വർഷങ്ങൾ എത്രയൊക്കെ കഴിഞ്ഞാലും അവൻ എന്നും എൻറെ മനസ്സിൽ 36 കാരൻ ആണ്.

Articles You May Like

x