ഷോർട്സ് ധരിച്ച് വത്തിക്കാനിൽ പോയ എന്നെ ആ പരിസരത്ത് പോലും അടുപ്പിച്ചില്ല ; ഇവർക്കെതിരെ നടപടിയെടുക്കണം; കങ്കണ റണാവത്ത്

എന്നും സോഷ്യൽ മീഡിയയുടെയും വാർത്താമാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന താരമാണ് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ കങ്കണ റണാവത്ത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നാല് തവണ സ്വന്തമാക്കിയ താരം ഇന്ന് സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ടെങ്കിൽ അത് ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോയതാണ്. എന്നാൽ ഓഫ് സ്ക്രീനിൽ പലപ്പോഴും വിവാദനായിക തന്നെയാണ് കങ്കണ. താരത്തിന്റെ പ്രസ്താവനകളും അഭിപ്രായങ്ങളും നിരന്തരം വിവാദങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. താരത്തിന്റെ പ്രതികരണങ്ങളും അഭിപ്രായപ്രകടനങ്ങളും പലപ്പോഴും അതിരുകടക്കാറ് ഉണ്ടെന്നാണ് മറ്റുള്ളവർ പറയുന്നത്. ഇതിൻറെ ബാക്കിപത്രം എന്നവണ്ണം താരത്തിനെതിരെ പല നടപടികളും സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

എങ്കിലും അതൊന്നും താരത്തിനെ ബാധിച്ചിട്ടില്ല. ഇപ്പോൾ ഷോർട്സ് ധരിച്ച് ക്ഷേത്രത്തിൽ എത്തിയ പെൺകുട്ടികളെ പറ്റി താരം നടത്തിയ പരാമർശമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പെൺകുട്ടികളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഒരിക്കൽ തനിക്ക് വത്തിക്കാൻ വച്ചുണ്ടായ അനുഭവം ഇതിനോടൊപ്പം പറയുന്നുണ്ട്. ഒരിക്കൽ വത്തിക്കാൻ സന്ദർശിക്കാൻ പോയ തന്നെ ഷോട്ട്സും ടീഷർട്ടും ധരിച്ചതിന്റെ പേരിൽ തടഞ്ഞുവച്ചു എന്നും ഹിമാചൽപ്രദേശിലെ അമ്പലത്തിൽ ഷോർട്സ് ധരിച്ച് പെൺകുട്ടികൾ എത്തിയതിനെക്കുറിച്ച് താരം പറയുകയുണ്ടായി. വിദേശ വസ്ത്രങ്ങൾക്കെതിരെയും താരം തുറന്നു സംസാരിക്കുന്നുണ്ട്. വെള്ളക്കാർ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വെസ്റ്റേൺ വസ്ത്രങ്ങളാണ് ഇവയൊക്കെ

ഒരിക്കൽ ഞാൻ വത്തിക്കാനിൽ പോയിരുന്നു. എന്നാൽ ടീഷർട്ടും ഷോട്ടും ധരിച്ചാണ് പോയതെന്ന കാരണം കൊണ്ട് എന്നെയാ പരിസരത്ത് പോലും അവർ അടുപ്പിച്ചില്ല. എനിക്ക് ഹോട്ടലിലേക്ക് തിരിച്ചുപോയി വസ്ത്രം മാറേണ്ട സാഹചര്യം പോലും വന്നു. ഇതുപോലെ നിശാ വസ്ത്രങ്ങൾ അണിഞ്ഞു നടക്കുന്ന കോമാളികൾ മടിയന്മാരും അലസരുമാണ്. അവർക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടാകും എന്ന് എനിക്ക് ഒരിക്കലും തോന്നുന്നില്ല. പക്ഷേ ഈ വിഡ്ഢികൾക്കെതിരെ ശക്തമായ നിയമമുണ്ടാകണം എന്നാണ് താരം തുറന്നു പറഞ്ഞത്. താരത്തിന്റെ ട്വിറ്റ്‌ പുറത്തിറങ്ങിയപ്പോൾ തന്നെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ വസ്ത്രധാരണത്തെ പറ്റി അറിവില്ലേ എന്നാണ് പലരും താരത്തോട് ചോദിക്കുന്നത്. എന്തുതന്നെയായാലും താരത്തിന്റെ ഈ പ്രസ്താവനയും ഏതാണ്ട് വിവാദത്തിലേക്ക് എത്തിനിൽക്കുകയാണ്.

Articles You May Like

x