ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലും സീരിയലിലും സജീവസാന്നിധ്യം; മുന്നിലുള്ളത് വലിയ പ്രതീക്ഷകൾ; ഔദ്യോഗിക സ്ഥാനങ്ങൾക്ക് വിട നൽകി സിനിമയിൽ സജീവമാകാൻ ഒരുങ്ങി ജോബി

മലയാളി സിനിമ പ്രേക്ഷകർക്ക് എന്നും സുപരിചിതമായ മുഖമാണ് നടൻ ജോബിയുടെത്. താര ദമ്പതിമാരെ അണിനിരത്തി സി കേരളം ചാനൽ സംപ്രേക്ഷണം ചെയ്തിരുന്ന ഞാനും എന്റെ ആളും എന്ന പരിപാടിയിലാണ് ഏറ്റവും അവസാനമായി ജോബിയെ മലയാളികൾ കണ്ടത്. സംവിധായകൻ ജോണി ആന്റണിയും നടി നിത്യാദാസ് വിധികർത്താക്കൾ ആയി എത്തിയ പരിപാടിക്ക് സ്വീകാര്യത തന്നെയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. മാസങ്ങൾക്ക് മുൻപ് ആരംഭിച്ച ഷോ അവസാനഘട്ടത്തിൽ എത്തിയപ്പോൾ തന്നെ ഇതിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി. അക്കൂട്ടത്തിൽ നടൻ ജോബിയും ഭാര്യയെ സൂസനും ഇടം പിടിക്കുകയും ചെയ്തിരുന്നു. തന്റെ ഭാര്യയായ സൂസനെ സൂപ്പർ സൂസനാക്കി ഇവിടെ നിർത്തിയതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് പരിപാടിയുടെ ഗ്രാൻഡ്ഫിനാലെയോടനുബന്ധിച്ച് ജോബി പറയുകയുണ്ടായി. ഇതിനിടയിൽ സീരിയലിൽ അഭിനയിക്കുവാൻ ജോബിയുടെ ഭാര്യ സൂസന് അവസരവും ലഭിച്ചിരുന്നു

മൂന്നു പതിറ്റാണ്ടിലേറെയായി സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ ജോബി ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. ഈ മാസം 31ന് സർക്കാർ സർവീസിൽനിന്ന് താൻ വിരമിക്കുകയാണെന്നും പിന്നീട് ഒരിക്കലും വിരമിക്കൽ ഇല്ലാത്ത മേഖലയായ സിനിമയിൽ സജീവമാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യാനാണ് താല്പര്യം എന്നാണ് ജോബിൻ തുറന്നുപറയുന്നത്. 24 വർഷത്തെ സർവീസിനു ശേഷം തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെഎസ്എഫ്ഇ അർബൻ റീജിയണൽ ഓഫീസിൽ നിന്ന് സീനിയർ മാനേജരായി വിരമിക്കുമ്പോൾ ജീവിതത്തെപ്പറ്റിയും സിനിമയെപ്പറ്റിയും ജോബിക്ക് മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് പ്രതീക്ഷകളാണ് ഉള്ളത്. 1999 പിഎസ്‌സി പരീക്ഷ എഴുതി തി ജൂനിയർ അസിസ്റ്റൻറ് ആയി സർവീസിൽ കയറി. ഇന്ന് സീനിയർ മാനേജരായി വിരമിക്കുമ്പോൾ യാത്രയിൽ ഒരുപാട് കാര്യങ്ങൾ ഓർത്തെടുക്കാൻ ഉണ്ട്

അച്ചുവേട്ടന്റെ വീട് എന്ന ആദ്യ സിനിമയുടെ ഗ്ലാമറിൽ ആയിരുന്നു താൻ ജോലിയിലേക്ക് പ്രവേശിച്ചത്. സിനിമയിൽ നിന്ന് സ്ഥിരമായി വരുമാനം ലഭിക്കാത്തതാണ് മറ്റൊരു തൊഴിൽ കൂടി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. കഷ്ടപ്പെട്ട് പഠിച്ച് എൽഐസി ഉൾപ്പെടെയുള്ള പരീക്ഷകൾ വിജയിച്ചു. വകുപ്പുതല പരീക്ഷകളിലൂടെ സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. കളിയാക്കിയവർ കൈയ്യടിച്ച് ഒപ്പം കൂടിയത് മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനം കൂടുതൽ പകർന്നു. വിവിധ ജില്ലകളിൽ ആയി സൗഹൃദവും അനുഭവസമ്പത്തും ലഭിച്ച കെഎസ്എഫ്ഇയുടെ സാംസ്കാരിക സംഘടന കൂടി പിന്തുണയേകിയതോടെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ വാരി കൂട്ടുവാൻ സാധിച്ചു. 50 ഓളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ച താരം സമയപരിമിതി മൂലം ചെറിയ വേഷങ്ങളാണ് അധികവും പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോൾ താരത്തിന്റെ രണ്ടാം വരവ് സിനിമ പ്രേമികൾക്ക് ഊർജ്ജം പകരുകയാണ്

Articles You May Like

x