‘അപ്പോ… നാൻ പൊട്ടനാ…? അപ്രതീക്ഷിതമായി നില ബേബിയും ബാലയും കണ്ടുമുട്ടിയപ്പോൾ, ബാലയെ പൂർണ ആരോ​ഗ്യവാനായി വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പേളി

സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള രണ്ടുപേരാണ് പേളി മാണിയും നടൻ ബാലയും. ഇപ്പോഴിതാ ബാലയ്ക്കൊപ്പം ആദ്യമായി വീഡിയോയിൽ പേളിയും ഭർത്താവ് ശ്രീനിഷും ഏക മകൾ നിലയും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായാണ് ബാലയെ പേളിയും കുടുംബവും കണ്ടുമുട്ടിയതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാകുന്നു. അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ വീഡിയോ ബാലയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. താൻ വളരെ അധികം സർപ്രൈസ്ഡായിയെന്ന് പറഞ്ഞാണ് ബാല പേളിയേയും കുടുംബത്തേയും കണ്ടുമുട്ടിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നില ബേബിയോടുള്ള സ്നേഹവും ബാല കുറിച്ചിട്ടുണ്ട്. ബാലയുടെ ഏറ്റവും ഫേമസ് ഡയലോ​ഗ് ‘അപ്പോ… നാൻ പൊട്ടനാ…? എന്നത് ബാല ആവശ്യപ്പെട്ടപ്പോൾ ചെറിയ ശബ്ദത്തിൽ വ്യക്തമല്ലാതെ നില പറയുന്നതും ബാലയും പേളിയും ചിരിക്കുന്നതും വീഡിയോയിൽ കാണാം. ബാലയെ പൂർണ ആരോ​ഗ്യവാനായി വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പേളി മാണി പറഞ്ഞു.

ബാലയെ വളരെ നാളുകൾക്ക് ശേഷമാണ് ശ്രീനിഷും കാണുന്നത്. പലപ്പോഴും ബാലയുടെ മലയാളം കേൾക്കുമ്പോൾ ശ്രീനിഷിനേയും ശ്രീനിഷിന്റെ സംസാരം കേൾക്കുമ്പോൾ ബാലയേയും ഓർമ വരുമെന്ന് ആരാധകർ കമന്റായി കുറിക്കാറുണ്ട്.സോഷ്യൽമീഡിയയ്ക്ക് വളരെ പ്രിയപ്പെട്ടവരാണ് പേളിയും ഫാമിലിയും നടൻ ബാലയും. ഇരു കൂട്ടരും എന്ത് സന്തോഷവും ആദ്യം സോഷ്യൽമീഡിയ വഴിയാണ് പങ്കുവെക്കാറുള്ളത്. മകൾ നിലയുടെ ജനനശേഷം പേളി മാണി മുഴുവൻ ശ്രദ്ധയും സ്വന്തം യുട്യൂബ് ചാനലിന് വേണ്ടി ചിലവഴിക്കുകയാണ്.

അടുത്തിടെയാണ് യുട്യൂബ് ചാനലിന് വേണ്ടി ഒരു സ്റ്റുഡിയോ പേളിയും ശ്രീനിഷും ചേർന്ന് തയ്യാറാക്കി എടുത്തത്. ബി​ഗ് ബോസിൽ വെച്ച് പ്രണയിച്ച് വിവാഹിതരായവരാണ് പേളിയും ശ്രീനിഷും. ബി​ഗ് ബോസിലേക്ക് മത്സരാർഥിയായി എത്തുമ്പോൾ ശ്രീനിഷ് സിനിമാ-സീരിയൽ രം​ഗത്തെ ശോഭിച്ച് നിൽക്കുന്ന നടനായിരുന്നു. ബി​ഗ് ബോസിന് ശേഷം പേളിയെ വിവാ​ഹം ചെയ്തു. പിന്നേയും കുറച്ചുനാൾ കൂടി അഭിനയത്തിൽ ശ്രീനിഷ് ശ്രദ്ധിച്ചിരുന്നു. നില പിറന്നതോടെ അഭിനയം നിർത്തി പേളിക്കൊപ്പം യുട്യൂബ് ചാനലിന്റെ എല്ലാമെല്ലാമായി പ്രവർത്തിക്കുകയാണ് ശ്രീനിഷ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് പേളിയും ശ്രീനിഷും. ഐഡിയൽ കപ്പിൾ എന്നാണ് ഇരുവരേയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്. പേളിക്കും ശ്രീനിഷിനുമുള്ളതിനേക്കാൾ ആരാധകർ മകൾ നിലയ്ക്കുണ്ട്. അടുത്തിടെയാണ് നില രണ്ടാം പിറന്നാൾ ആഘോഷിച്ചത്.

ബാല കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച് വരികയാണ്. ഒരു കാലത്ത് മലയാളി ഏറെ സ്നേഹിച്ചിരുന്ന പഴയ ബാല ഇപ്പോൾ തിരികെ വരുന്നുവെന്ന സന്തോഷമാണ് ആരാധകർ‌ക്ക്. മരണത്തിന്റെ പടിവാതിൽ വരെ എത്തിയശേഷം മിറാക്കിൾ പോലെ തിരികെ ജീവിതത്തിലേക്ക് വന്നതാണ് ബാല.

Articles You May Like

x