നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതയായി

നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതയായി. കൊച്ചിയിൽ വച്ചായിരിക്കുന്ന വിവാഹ ചടങ്ങുകൾ. നയനയാണ് വിഷ്ണുവിൻറെ വധു. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെൻററിൽ വച്ചായിരുന്നു വിവാഹം. സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖർ വിവാഹ ചടങ്ങിന് എത്തിയിരുന്നു.

ബിടെക് കപ്യൂട്ടർ സയൻസിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ സൌഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു. ബിടെക്കിന് ശേഷം യുകെയിൽ നിന്നും മാസ്റ്റർ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട് വിഷ്ണു. വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിർമിച്ച ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിലൂടെ വൈദി അരങ്ങേറ്റം കുറിച്ചിരുന്നു.

മലയാളത്തിലും തമിഴിലും ഒരു പോലെ സജീവമാണ് ഇപ്പോൾ ഹരീഷ് പേരടി. തൻറെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂടി സാമൂഹ്യവിഷയങ്ങളിലും ഹരീഷ് പേരടി പ്രതികരിക്കാറുണ്ട്. ഹരീഷ് പേരടി കേരളത്തിലെ ഒരു നാടക കലാകാരൻ കൂടിയാണ്. സ്റ്റേജിലും ടിവിയിലും സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതുവരെ 36 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന് ഒരു ഇടവേള നൽകിയത് , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (2013) എന്ന മലയാള സിനിമയാണ്. ചിത്രത്തിൽ അദ്ദേഹം പ്രധാന വേഷം ചെയ്തു, ചാരനിറത്തിലുള്ള ഒരു രാഷ്ട്രീയക്കാരൻ. വിക്രം വേദ (2017) അദ്ദേഹത്തിന് തമിഴ് സിനിമയിൽ വലിയ ഇടവേള നൽകി.

Articles You May Like

x