മകളുടെ മരണശേഷം പിന്നണിഗാന രംഗത്തേക്ക് വരുമെന്ന് ഒരിക്കൽപോലും കരുതിയിരുന്നില്ല; നേരിട്ട് പരിചയമില്ലാത്തവർ പോലും വീട്ടിലേക്ക് പ്രസാദം അയച്ചുതന്നു; രണ്ടാം വരവിനെ പറ്റി കെ എസ് ചിത്ര

പിന്നണിയെ ഗാനരംഗത്ത് മാറ്റിനിർത്താൻ കഴിയാത്ത സ്വരസാന്നിധ്യമാണ് കെ എസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഒറിയ, ഹിന്ദി, ബംഗാളി, ആസാമിസ് എന്നീ ഭാഷകളിലായി 15000 ത്തോളം പാട്ടുകൾക്ക് ശബ്ദം നൽകിയ താരം 4000 ത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങളും നിരവധി തവണ നേടിയെടുത്ത താരം 1979 അട്ടഹാസം എന്ന ചിത്രത്തിനുവേണ്ടി എം ജീ രാധാകൃഷ്ണൻ സംഗീതം പകർന്ന ചെല്ലം ചെല്ലം എന്ന ഗാനം ആലപിച്ചുകൊണ്ടാണ് തൻറെ കരിയർ ആരംഭിച്ചത്. തമിഴിൽ ഇളയരാജ സംഗീതസംവിധാനം നിർവഹിച്ച നീ താനെ അന്നക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ താരത്തിന്റെ കരിയർ ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തേക്ക് കൂടി വ്യാപിക്കുകയായിരുന്നു

ആറുതവണ കേന്ദ്രസർക്കാരിൻറെ അവാർഡ് നേടിയ ചിത്ര ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്. മകളുടെ വിയോഗം കെ എസ് ചിത്രയ്ക്ക് ഉണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. പിന്നണിഗാന രംഗത്തേക്ക് ഇനി ഒരിക്കലും തിരിച്ചു വരാൻ കഴിയുമെന്ന് താൻ വിചാരിച്ചതല്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ചിത്ര ഇപ്പോൾ. തന്റെ മകളുടെ മരണത്തോടുകൂടി പിന്നണി ഗാനരംഗത്ത് നിന്നും മാറി നിന്നപ്പോൾ ഒരുപാട് ആളുകൾ എൻറെ തിരിച്ചുവരവിന് സഹായിച്ചിരുന്നു എന്നാണ് താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… തിരിച്ചുവരാൻ കഴിയും എന്ന് ഒരിക്കലും ഞാൻ വിചാരിച്ചിരുന്നില്ല. എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരുപാട് ആളുകൾ ദിവസവും എൻറെ വീട്ടിലേക്ക് പ്രസാദം അയക്കുമായിരുന്നു.

എന്നെ ഒരുപാട് പേർ സപ്പോർട്ട് ചെയ്തിരുന്നു. എൻറെ തിരിച്ചുവരവിൽ എന്നെ സഹായിച്ചവരോട് എനിക്ക് ഒരുപാട് നന്ദിയാണ് ഉള്ളത്. എൻറെ മകളുടെ മരണത്തോടുകൂടി ഞാൻ മനസ്സിലാക്കിയ കാര്യം എന്തെന്നാൽ വരാനുള്ളത് എന്തായാലും വരുമെന്നും എന്നാൽ ഇത്തരം സന്ദർഭങ്ങൾ മറികടക്കാനുള്ള ധൈര്യമാണ് നമുക്ക് ദൈവത്തിൽ നിന്ന് കിട്ടുന്നതെന്നും ആണ്. ഞാൻ ഇങ്ങനെ ഒറ്റപ്പെട്ടിരിക്കുമ്പോൾ എന്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടിയാണ് ഞാൻ കാരണം വിഷമത്തിലാകുന്നത്. ഭർത്താവ് അദ്ദേഹത്തിൻറെ ജോലി പോലും ഉപേക്ഷിച്ചാണ് എനിക്കൊപ്പം നിന്നത്. ഞാനറിയുന്നവരുടെയും അറിയാത്തവരുടെയും സപ്പോർട്ട് ആണ് എന്നെ ഈ മേഖലയിലേക്ക് വീണ്ടും എത്തിച്ചത്.

Articles You May Like

x