സിനിമ പ്രേമത്തിന്റെ പേരിൽ കുടുംബം നഷ്ടമായി എത്തിയത് പത്തനാപുരത്തെ ഗാന്ധിഭവനിൽ; അഭിനയത്തെയും സംഗീതത്തെയും ഒരുപോലെ സ്നേഹിച്ച ടിപി മാധവൻ

മലയാള സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ടി പി മാധവൻ. ക്യാരറ്റ് റോളുകളിലൂടെ എത്തി മലയാളികൾക്ക് പ്രിയപ്പെട്ട ഒരുപാട് മുഹൂർത്തങ്ങൾ സമ്മാനിച്ച ടിപി മാധവൻ വർഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയാണ്. ഒരുകാലത്ത് ടിപി മാധവൻ ഇല്ലാത്ത മലയാള സിനിമകൾ കണ്ടെത്താൻ പോലും കഴിയില്ല ആയിരുന്നു. എന്നാൽ സിനിമയെ വെല്ലുന്ന ജീവിതമാണ് താരത്തിന് മുന്നോട്ട് നയിച്ചത്. തിരക്കുപിടിച്ച സിനിമ ജീവിതം കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ മകനെയും ഭാര്യയെയും ഉൾപ്പെടെ നഷ്ടമായി അഗതി മന്ദിരത്തിൽ അന്തേവാസിയായി കഴിയുവാനാണ് അദ്ദേഹത്തിന് കഴിഞ്ഞത്. ബോളിവുഡിലെ യുവ സംവിധായകരിൽ മുൻപന്തിയിൽ നിൽക്കുന്ന രാജകൃഷ്ണമേനോൻ ആണ് ഇദ്ദേഹത്തിൻറെ മകൻ

ഗിരിജാമേനോൻ ആണ് ടിപി മാധവന്റെ ഭാര്യ. അക്ഷയ് കുമാർ, സൈഫലി ഖാൻ തുടങ്ങിയ ബോളിവുഡിൽ സൂപ്പർതാരങ്ങളെ വെച്ച് സിനിമ സംവിധാനം ചെയ്ത രാജകൃഷ്ണമേനോൻ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയപ്പോഴും മകനെ അവസാനമായി ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി ഗാന്ധിഭവനിൽ കഴിയുകയാണ് ടി പി മാധവൻ. വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ ഒറ്റയ്ക്കുള്ള ജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞിരുന്നു. ഗാന്ധിഭവനിൽ ജീവിതം താൻ ആസ്വദിക്കുകയാണ് എന്നാണ് ടി പി മാധവൻ പറഞ്ഞത്. തന്റേതായ ചിട്ടവട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ജീവിതം യാതൊരു തരത്തിലും ബോറടിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

സിനിമയോ സീരിയലോ എന്ന് നോക്കാതെയാണ് അഭിനയിച്ചത്. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. നല്ല കഥകൾ സിനിമയിൽ നിന്നും സീരിയലിൽ നിന്നും ലഭിച്ച ചെയ്യാൻ തയ്യാറായിരുന്നു. സിനിമ ജീവിതം വിശ്രമിക്കണമെന്ന് ഒരിക്കൽ പോലും തോന്നിയിരുന്നില്ല.ചുയിങ്ങാം കഴിക്കും പോലെ അഭിനയിക്കുക എന്നതായിരുന്നു ആഗ്രഹം. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് മാത്രമായിരുന്നു ആഗ്രഹം. ആരും എന്നെ വന്ന് സന്ദർശിക്കാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലിഫോൺ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടല്ലോ എപ്പോൾ വേണമെങ്കിലും വിളിക്കാം എന്നെ ഗുരുവായൂർ ഞാൻ കാണുന്നത് നടൻ വധുവിനെയാണ് അദ്ദേഹത്തെ പിന്തുടരാൻ ആണ് ഇഷ്ടപ്പെടുന്നത് ആർക്കും ബുദ്ധിമുട്ടാവരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി.

Articles You May Like

x