മകളിന്നുണ്ടായിരുന്നുവെങ്കിൽ അവൾക്ക് 32 വയസ്സ് ഉണ്ടാകുമായിരുന്നു; ലക്ഷ്മിയുടെ വേർപാട് എന്റെ പട്ടടയിലെ ചാരത്തെ പോലും വേദനിപ്പിക്കും: സുരേഷ് ഗോപി

മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമ പ്രേമികളെ കയ്യിലെടുത്ത താരമാണ് സുരേഷ് ഗോപി. ആക്ഷൻ സിനിമകൾക്ക് എന്നും സുരേഷ് ഗോപിയുടെ പേരായിരുന്നു മുന്നിൽ നിന്നിരുന്നത്. നിരവധി കഥാപാത്രങ്ങളെ ജീവനുള്ളതാക്കി മാറ്റുവാൻ താരത്തിന് വളരെ കുറഞ്ഞ സമയം മാത്രമേ ആവശ്യമായി വന്നിരുന്നുള്ളൂ. ഇന്നും സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമാണ് താരം. എന്നാൽ ജീവിതത്തിൽ വളരെയധികം കടമ്പകളിലൂടെ കടന്നുപോയിട്ട് ഉള്ള ഒരാൾ കൂടിയാണ് അദ്ദേഹം. മകൾ ലക്ഷ്മിയുടെ മരണം വലിയതോതിൽ സുരേഷ് ഗോപിയെ പിടിച്ചുലയ്ക്കുകയുണ്ടായി. ചെറുപ്പത്തിൽ വാഹനാപകടത്തിൽ മരിച്ച ലക്ഷ്മിയുടെ ഓർമ്മ ഇന്നും താരത്തിന്റെ മനസ്സിൽ ഒരു വിങ്ങലായാണ്.

അത് പല സന്ദർഭങ്ങളിലും താരം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തന്റെ മകൾ ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ ഒരു 35 വയസ്സ് ആകുമായിരുന്നു എന്നും എനിക്ക് ഒന്നോ രണ്ടോ ചിലപ്പോൾ അതിലധികമോ പേരക്കുട്ടികളെ തന്ന് അവൾ സന്തോഷിപ്പിക്കും ആയിരുന്നു എന്നും ഒരിക്കൽ ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കുകയുണ്ടായി. ലക്ഷ്മിയുടെ വിയോഗം നൽകുന്ന വേദന എന്നെ മരിച്ച് പട്ടടയിൽ കൊണ്ടുവെച്ചാലും ആ ചാരത്തിനു പോലും അനുഭവപ്പെടുന്നതാണെന്നും സുരേഷ് ഗോപി പറയുന്നു. മകളുടെ പ്രായത്തിലുള്ള പെൺകുട്ടികളെ കാണുമ്പോൾ തനിക്ക് കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുവാനും അവരുടെ മണം വലിച്ചെടുക്കുംവിധം ഇറുക്കി പിടിക്കുവാനും ആണ് ആഗ്രഹമെന്നാണ് പല ഘട്ടങ്ങളിലും താരം തുറന്നു പറഞ്ഞിട്ടുള്ളത്

അഭിനയത്തിൽ എന്നതുപോലെ പൊതുപ്രവർത്തനത്തിലും അതുപോലെ ചാരിറ്റി പ്രവർത്തനങ്ങളിലും സുരേഷ് ഗോപി എന്നും സജീവസാന്നിധ്യമാണ്. ഒന്നര വയസ്സുള്ളപ്പോഴാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ ലക്ഷ്മി ഒരു കാർ അപകടത്തിൽ മരണപ്പെടുന്നത്. കുടുംബസമേതം വിവാഹത്തിന് പോയി വരുന്ന വഴിയിൽ രാധികയും സംഘവും അപകടത്തിൽ പെടുകയായിരുന്നു. തന്റെ വിയർപ്പിന്റെ മണം ഏറ്റവും കൂടുതൽ അറിഞ്ഞിട്ടുള്ളത് മകളാണെന്നും ഇന്ദ്രൻസ് അഭിനയത്തിൽ എത്തും മുൻപ് വസ്ത്രാലങ്കാരത്തിൽ ജോലി ചെയ്തിരുന്നു എന്നും അദ്ദേഹം അന്ന് ഉത്സവമേളത്തിൽ തനിക്കിടാൻ നൽകിയ ഷർട്ട് ഷൂട്ടിങ്ങിനിടയിൽ താൻ സ്വന്തമാക്കിയത് പുതച്ചാണ് തന്റെ മകൾ ഇന്നും അന്ത്യവിശ്രമം കൊള്ളുന്നത് എന്നും വളരെയധികം വികാരനിർഭരനായി കോടീശ്വരൻ പരിപാടിയിൽ ഒരിക്കൽ താരം പറഞ്ഞിരുന്നു. പ്രായഭേദമന്യേയാണ് സുരേഷ് ഗോപിയെ മലയാളികൾ ഇഷ്ടപ്പെടുന്നത് അതുകൊണ്ടുതന്നെ താരത്തിന്റെ പഴയകാല വീഡിയോ വീണ്ടും ശ്രദ്ധ നേടുകയാണ്.

Articles You May Like

x