ഡയറ്റിംഗ് ഉണ്ടെങ്കിലും മഹാലക്ഷ്മി ഭക്ഷണം കഴിച്ച് തുടങ്ങിയാൽ പിന്നെ നിർത്തില്ല,. ഒരിക്കൽ താജ് ഹോട്ടലിൽ പോയ സമയത്ത് മഹാലക്ഷ്മി കഴിച്ച ഭക്ഷണങ്ങൾ കണ്ട് ഞാൻ അമ്പരന്ന് പോയി: രവീന്ദർ ചന്ദ്രശേഖർ

ഇരുവരും വിവാഹിതരായത്. രവീന്ദർ നിർമ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില് മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ മോശം കമന്റുകളുമായി നിരവധിപ്പേരാണ് രം​ഗത്തെത്തിയിരുന്നത്. വിമർശനങ്ങൾക്ക് ഇരുവരും മറുപടിയും നൽകിയിരുന്നു.

ഈ വിമർശനങ്ങളിൽ ഒന്നും ഇരുവരും കുലുങ്ങിയില്ല. സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി ഇരുവരും മുന്നോട്ട് പോയി. എന്നാൽ ആദ്യ വിവാഹ വാർഷികം ആഘോഷിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം അപ്രതീക്ഷിത പ്രതിസന്ധിയാണ് ഇവരെ കാത്തിരുന്നത്. ബിസിനസ് പാർട്ണറെ തട്ടിപ്പിൽപ്പെടുത്തി കോടികൾ അപഹരിച്ചു എന്ന കേസിൽ രവീന്ദർ ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തു. 16 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് രവീന്ദർ പ്രതിയായത്. പിന്നാലെ പല ​ഗോസിപ്പുകളും വിവാദങ്ങളും പുറത്തു വന്നു.

തുടരെ ബോഡി ഷെയ്മിംഗ് നേരിടുന്ന വ്യക്തിയാണ് രവീന്ദർ. ശരീരഭാരത്തിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ ട്രോളുകളും വരാറുണ്ട്. മഹാലക്ഷമിയുമായുള്ള വിവാഹത്തിന്റെ സമയത്ത് രവീന്ദറിനെതിരെ പരിഹാസം കടുത്തു. രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ബന്ധത്തിന് സമ്മതിച്ചെന്ന് വരെ ആക്ഷേപമുണ്ടായി. എന്നാൽ ഇതൊന്നും താര ദമ്പതികൾ കാര്യമാക്കിയില്ല. മാത്രമല്ല പരിഹാസങ്ങളെ ചിരിച്ച് തള്ളി. മഹാലക്ഷ്മിക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് കൊണ്ട് രവീന്ദർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഡയറ്റിംഗ് ഉണ്ടെങ്കിലും മഹാലക്ഷ്മി ഭക്ഷണം കഴിച്ച് തുടങ്ങിയാൽ പിന്നെ നിർത്തില്ലെന്ന് രവീന്ദർ പറയുന്നു. ഒരിക്കൽ താജ് ഹോട്ടലിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോയി. ആദ്യം ഗ്രീൻ ടീ, ലൈം ജ്യൂസ് ഒക്കെയാണ് ചോദിച്ചത്. ഞാൻ ചിക്കൻ സോസേജും മസാല ഓംലറ്റും ഓർഡർ ചെയ്തു. എന്നാൽ മഹാലക്ഷ്മി പിന്നീട് കഴിച്ച ഭക്ഷണങ്ങൾ കണ്ട് താൻ അമ്പരന്ന് പോയെന്ന് രവീന്ദർ ഓർത്തു. ആദ്യം ബീഫ്, പോർക്ക്, ചിക്കൻ സോസേജ് തുടങ്ങിയവയെല്ലാം ഓർഡർ ചെയ്തു.

അതിന് ശേഷം ഒരു മുന്തിരി ജ്യൂസ് കഴിച്ചു. പിന്നീട് മസാലദോശ പൊങ്കൽ, വട എന്നിവയെല്ലാം കഴിച്ചു. ഇത് കണ്ട് താൻ അത്ഭുതപ്പെട്ട് പോയെന്നും രവീന്ദർ തുറന്ന് പറഞ്ഞു. താൻ കഴിക്കുന്നത് കണ്ട് വെയ്റ്റർമാർ പോലും നോക്കുകയായിരുന്നെന്ന് അഭിമുഖത്തിൽ പങ്കെടുത്ത മഹാലക്ഷ്മിയും ചിരിച്ച് കൊണ്ട് പറഞ്ഞു. അഭിമുഖത്തിൽ മറ്റ് വിശേഷങ്ങളും മഹാലക്ഷ്മിയും രവീന്ദറും സംസാരിച്ചു.

ബന്ധത്തിൽ താനാണ് പൊസസീവ് എന്ന് മഹാലക്ഷ്മി തുറന്ന് പറഞ്ഞു. ഒന്നര വർഷം ഡേറ്റിംഗിലായിരുന്ന കാലത്ത് ഇക്കാര്യം പുറത്താരും അറിയാതിരിക്കാൻ ശ്രദ്ധിച്ചതിനെക്കുറിച്ച് രവീന്ദറും സംസാരിച്ചു. അക്കാലത്ത് ഒരുമിച്ച് പുറത്ത് പോകാറില്ലായിരുന്നു. ഒരു ഭയം ഉണ്ടായിരുന്നു. ഒരുപക്ഷെ വിവാഹം നടന്നില്ലെങ്കിൽ പുരുഷൻമാരേക്കാൾ ബുദ്ധിമുട്ട് സ്ത്രീകൾക്കാണ്. അവൾക്ക് ഒരു മകനും കുടുംബവുമുണ്ട്. വിവാഹത്തിന് ശേഷം എവിടെ വേണമെങ്കിലും പോകാമെന്ന് കരുതിയെന്നും രവീന്ദർ വ്യക്തമാക്കി.

Articles You May Like

x