
ശെന്റെ പൊന്നോ ഇജ്ജാതി ലൂക്ക് , ന്യൂ ഇയർ കിടിലൻ ആഘോഷ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രിയ നടി വേദിക
അന്യ ഭാഷയിൽ നിന്നും മലയാള സിനിമയിൽ എത്തി മലയാളി പ്രേഷകരുടെ മനം കവർന്ന അനേകം താരങ്ങൾ ഇന്ന് സിനിമാലോകത്ത് ഉണ്ട്.അത്തരത്തിൽ മലയാളി ആരധകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയാണ് വേദിക.ശൃംഗാര വേലൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ നടിയാണ് വേദിക..ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി ആരധകരുടെ മനം കവർന്ന അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്.അതുകൊണ്ട് തന്നെ നിരവധി മലയാളി ആരധകരെ സമ്പാദിക്കാനും താരത്തിന് കഴിഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ വേദിക ഇടയ്ക്കിടെ കിടിലൻ ഫോട്ടോസ് ഒക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .ഇപ്പോഴിതാ പുതുവർഷത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരധകരുമായി വേദിക പങ്കുവെച്ചിരിക്കുന്നത്.2021 ന്റെ ആദ്യ സൂര്യോദയത്തിനായി കാത്തിരിക്കുന്നു എന്ന കുറിപ്പോടെയാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.നീല കളർ വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ആരധകർ ചിത്രങ്ങൾ വൈറലാക്കി മാറ്റിയിട്ടുണ്ട്.

അർജുൻ നായകനായി എത്തി 2006 ൽ പുറത്തിറങ്ങിയ മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമലോകത്തേക്ക് എത്തിയത്.ആദ്യ ചിത്രം കൊണ്ട് തന്നെ മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷക ശ്രെധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.പിന്നീട് തമിഴ് മലയാളം തെലുങ് കന്നഡ എന്നി ഭാഷകളിൽ നിരവധി കഥാപത്രങ്ങൾ താരം ചെയ്തു.പിന്നീട് ഉദയകൃഷ്ണ സിബി കെ തോമസ് എന്നിവരുടെ തിരക്കഥയിൽ 2013 ൽ ദിലീപ് നായകനായി എത്തിയ ശൃംഗാരവേലൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാലോകത്തേക്ക് എത്തുന്നത്.

ചിത്രത്തിൽ ദിലീപ് വേദിക കോംബോ ഏറെ സ്രെധിക്കപ്പെട്ടിരുന്നു, അതോടൊപ്പം ആദ്യ മലയാള ചിത്രത്തിലെ മികച്ച അഭിനയം കൊണ്ട് തന്നെ നിരവധി ആരധകരെ സമ്പാദിക്കാനും താരത്തിന് കഴിഞ്ഞിരുന്നു.ശൃംഗാര വേലനിലെ മികച്ച അഭിനയത്തിന് പുറമെ നിരവധി മലയാളം സിനിമകളിൽ താരം വേഷമിട്ടു.ജെയിംസ് ആൻഡ് ആലീസ് , കസിൻസ് , തരംഗം എന്നി ചിത്രങ്ങളിലും താരം വേഷമിട്ടു.

മലയാളി അല്ലങ്കിലും താരത്തിനെ മലയാളി ആരധകർ ഏറ്റെടുക്കുകയായിരുന്നു.സോഷ്യൽ മീഡിയയിൽ വേദിക സജീവ സാന്നിധ്യമാണ്.ഇടയ്ക്കിടെ തന്റെ ആഘോഷ ചിത്രങ്ങളും അവധി ആഘോഷ ചിത്രങ്ങളും , പുത്തൻ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ആരധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്.അത്തരത്തിൽ പുതുവർഷത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരധകർ വൈറലാക്കി മാറ്റിയിട്ടുണ്ട്.

പുതിയ നിരവധി സിനിമകളും ഷൂട്ടിങ്ങുമായി താരം തിരക്കിലാണ് , ചെത്തി മന്ദാരം തുളസി എന്ന ചിത്രമാണ് താരത്തിന്റെ മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.കൂടാതെ കന്നഡ ചിത്രം ഹോം മിനിസ്റ്റർ തമിഴ് ചിത്രങ്ങളായ വിനോദൻ , ജംഗിൾ എന്നി ചിത്രങ്ങളാണ് താരത്തിന്റെ നിയറയിൽ ഒരുങ്ങുന്ന മാറ്റ് ചിത്രങ്ങൾ.കൈ നിറയെ ചിത്രങ്ങളും ഷൂട്ടിങ്ങുമായി തിരക്കിലാകരുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെക്കാൻ താരം എത്താറുണ്ട്.പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെയും നിമിഷ നേരങ്ങൾക്കുളിൽ വൈറലായി മാറാറുമുണ്ട്