അയ്യപ്പനും കോശിയിലെ ഹിറ്റ് ഗാനങ്ങൾ പാടിയ നഞ്ചിയമ്മയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ് – ബിജുമേനോൻ ചിത്രത്തിലെ “കലാക്കാത്ത സന്ദന മേരം” എന്ന ഗാനത്തിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് നഞ്ചിയമ്മ.സ്വന്തമായി എഴുതി ഈണം നൽകിയ നഞ്ചിയമ്മയുടെ പാട്ടുകൾ സിനിമ റിലീസ് ആകുന്നതിന് മുൻപ് തന്നെ ഹിറ്റായി മാറിയിരുന്നു.. അതോടെ സിനിമയ്ക്ക് വേണ്ടി പാട്ടുപാടി അട്ടപ്പാടിയിലെ താരമായി മാറിയ നഞ്ചിയമ്മ മലയാളി മനസിലും ഇടം നേടി.എന്നാൽ പ്രശംസകളും അഭിനന്ദനങ്ങളും വാനോളം ഉയർന്നപ്പോൾ ഉള്ള ജോലിയും നഷ്ടപ്പെട്ടു എന്നാണ് നഞ്ചിയമ്മ പറയുന്നത്.താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ദുരിതത്തിലാണ്.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നഞ്ചിയമ്മ തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്.

 

സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം ലഭിച്ചതോടെ ഉള്ള ജോലി നഷ്ടപ്പെട്ടു , തൊഴിലുറപ്പ് പണിക്കായിരുന്നു മുൻപ് നഞ്ചിയമ്മ പൊയ്ക്കൊണ്ടിരുന്നത്.എന്നാൽ സിനിമയിൽ അവസരം ലഭിച്ചതോടെ ആ ജോലി നഷ്ടപ്പെട്ടു , തന്നെ ജോലിക്ക് കൂട്ടിയാൽ പഞ്ചായത്തിൽ ആകെ വിഷയമാകും എന്നാണ് കൂടെ തൊഴിലുറപ്പിന് വരുന്നവർ പറയുന്നത്.ഇടയ്ക്കിടെ ഓരോരോ പരിപാടികൾ ലഭിക്കുന്നുണ്ട് , എന്നാൽ ആയിരമോ രണ്ടായിരമോ പോലുള്ള വളരെ തുച്ഛമായ തുകയാണ് അവർ തരുന്നത് , ആ തുക കൊണ്ട് ചെലവുകൾക്ക് ഉള്ള സാധനമൊക്കെ വാങ്ങിക്കും അരി സർക്കാർ തരുന്നുണ്ട്.എന്നാലും മറ്റു ചെലവുകൾക്ക് ഒന്നും തികയുന്നില്ല.ഉള്ള ജോലിയും നഷ്ടമായി , ആടുകളെയും കോഴികളെയും എല്ലാം ഇട്ടെറിഞ്ഞാണ് ഓരോ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത് , അതുകൊണ്ട് തന്നെ തുച്ഛമായ തുക കൊണ്ട് ഒന്നും ആവില്ല എന്നും താരം പറയുന്നു.

സച്ചി സംവിദാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ഒറ്റ ചിത്രത്തിലെ 4 ഗാനങ്ങളാണ് നഞ്ചിയമ്മ വരികൾ എഴുതി ഈണം നൽകി പാടിയത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു.മികച്ച പിന്തുണയും അഭിപ്രായങ്ങളുമായിരുന്നു നഞ്ചിയമ്മയുടെ പാട്ടിന് ലഭിച്ചത്.ഇന്നും പ്രേഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന പാട്ടുകളാണ് നഞ്ചിയമ്മ അയ്യപ്പനും കോശിയുടെ മലയാളി ആരധകർക്ക് നൽകിയത് ..അയ്യപ്പനും കോശിയും ഒറ്റ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയതിന് അൻപതിനായിരം രൂപയാണ് താരത്തിന് പ്രതിഫലമായി ലഭിച്ചത്.വളരെ തുച്ഛമായ പണം ലഭിക്കുന്നത് കൊണ്ട് തന്നെ ബുദ്ധിമുട്ടിലാണ് കാര്യങ്ങൾ എന്നും ഇപ്പൊ കണക്കു പറഞ്ഞ് കാശു ചോദിച്ചു തുടങ്ങിയെന്നും നഞ്ചിയമ്മ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ അവസ്ഥ വെളിപ്പെടുത്തി

x