സിനിമാ കഥകളെ പോലും വെല്ലുന്ന ദുൽഖറിന്റെ പ്രണയകഥ

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ സിനിമയിലേക്ക് എത്തുകയും പിന്നീട് തന്റെ കഴിവ് കൊണ്ട് ഇപ്പോൾ യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം എന്ന നിലയിലേക്ക് വളർന്ന താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും ബോളിവുഡിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ ദുൽഖറിനായി. മലയാളികൾ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുല്ഖറിന് ഇപ്പോൾ കോടി കണക്കിന് ആരാധകരാണ് ഉള്ളത്. സിനിമയിൽ എത്തുന്നതിന് മുന്നേ വിവാഹം കഴിച്ച താരം എന്ന പ്രത്യേകതയും നടൻ ദുൽഖറിനുണ്ട്.

കല്യാണം കഴിഞ്ഞതിനു ശേഷം മതി സിനിമയിലേക്കുള്ള പ്രവേശനം എന്നത് അച്ഛൻ മമ്മൂട്ടിയുടെ നിർബന്ധം ആയിരുന്നു എന്ന് ദുൽഖർ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് 2011 ദുൽഖർ വിവാഹിതനാകുന്നത്. എന്നാൽ നോർത്ത് ഇന്ത്യൻ മുസ്ലിം കുടുംബത്തിലെ അമാലു എങ്ങനെയാണ് ദുൽഖറിനെ വിവാഹം ചെയ്തത് എന്ന സംശയം പലർക്കും ഉണ്ടായിരുന്നു. എന്നാൽ തന്റെ വിവാഹ കാര്യത്തെ കുറിച്ച് ദുൽഖർ ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ താൻ അമാലുവിനെ കണ്ടെത്തിയത് എങ്ങനെയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദുൽഖർ ഇപ്പോൾ.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ദുൽഖർ തന്റെ പ്രിയതമയെ കണ്ടെത്തിയ കഥ തുറന്ന് പറയുന്നത്. അമേരിക്കയിലെ പഠനം കഴിഞ്ഞു ചെന്നൈയിൽ എത്തിയപ്പോൾ ആണ് തനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങുന്നത്. വീട്ടുകാരും കൂട്ടുകാരും ഒക്കെ എനിക്ക് ചേരുന്ന പെണ്ണിനെ കണ്ടെത്താൻ ഉള്ള തിരച്ചിൽ തുടങ്ങി. അങ്ങനെയാണ് തന്റെ കൂടെ സ്‌കൂളിൽ തന്റെ ജൂനിയർ ആയി പഠിച്ച തന്നെക്കാൾ അഞ്ചു വയസ്സ് ഇളയതായ ഒരു പെൺകുട്ടിയെ കുറിച്ച് സുഹൃത്തുക്കൾ പറയുന്നത്.

അങ്ങനെ സുഹൃത്തുക്കൾ എന്റെയും ആ പെൺകുട്ടിയുടെയും പൊരുത്തം നോക്കി. അതിനു ശേഷം ഞാൻ എവിടെ പോയാലും ആ പെൺകുട്ടിയെ കാണും. സിനിമ കാണാൻ തീയേറ്ററിൽ പോയാൽ ആ പെൺകുട്ടിയും അവിടെ കാണും. ഷോപ്പിംഗിനു പോയാൽ അവിടെ വെച്ച് കാണും. അങ്ങനെ കണ്ടു കണ്ടു ഞാൻ അറിയാതെ തന്നെ അവളെ ഇഷ്ടപ്പെടാൻ തുടങ്ങി. ഒടുവിൽ സഹിക്കാൻ വയ്യാതെ ഒരു കോഫീ കുടിക്കാൻ അവളെ ക്ഷണിക്കുകയും ഇഷ്ടം തുറന്നു പറയുകയും ചെയ്തു.

അമാലുവും താല്പര്യം പ്രകടിപ്പിച്ചതോടെ ഇരു വീട്ടുകാരോടും സംസാരിച്ചു വിവാഹം ഉറപ്പിക്കുകയായിരുന്നു. 2011ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് വയസുള്ള ഒരു മകളുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ പ്രൊമോഷന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് ദുൽഖർ തന്റെ പ്രണയ കഥ തുറന്നു പറയുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. മുപ്പത്തഞ്ചു കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

x