മീനാക്ഷിയുടെ കാതിൽ സ്വകാര്യം പറയുന്ന ദിലീപും മീനാക്ഷിയുടെ ക്യൂട്ട് എക്സ്പ്രഷനും ; വൈറൽ വീഡിയോ കാണാം

മലയാളത്തിലെ ജനപ്രിയ നായകൻ ആണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സൂത്രധാരൻ ആണ് താരം. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ മലയാളസിനിമയിലേക്ക് ഉദിച്ച ഒരു പുത്തൻ താരോദയം കൂടി ആണ് ദിലീപ് എന്ന നായകൻ. താരത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമാണ്. കാരണം മലയാളക്കരയുടെ മുഖശ്രീയായ, മഞ്ജുവാര്യരും, കേരളക്കരയുടെ ശാലീന സൗന്ദര്യം ആയ കാവ്യ മാധവനും ദിലീപിന്റെ പ്രിയതമകളായിരുന്നു.

ദിലീപും മഞ്ജു വാര്യരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, ഇരുവർക്കും മീനാക്ഷി എന്ന് പേരുള്ള ഒരു മകളുമുണ്ട്. എന്നാൽ പിന്നീട് മഞ്ജുവാര്യരും ദിലീപും തമ്മിൽ ജീവിതത്തിൽ പൊരുത്തപ്പെടാനാവാത്തതുകൊണ്ട് വിവാഹബന്ധം വേർ പെടുത്തുകയായിരുന്നു.മീനാക്ഷി ദിലീപിനൊപ്പം ആണ് താമസിക്കുന്നത്. ദിലീപിനെ പറ്റി മറ്റൊരു വൻ വിവാദവും നിലനിന്നിരുന്നു കാവ്യ മാധവനും ആയി ദിലീപ് പ്രണയത്തിലാണെന്നും, അതുകൊണ്ടാണ് മഞ്ജുവാര്യരും ആയി ബന്ധം വേർപെടുത്തിയതെന്നും തുടങ്ങി നിരവധി അഭ്യൂഹങ്ങളാണ് പരന്നത്. എന്നാൽ പിന്നീട് ദിലീപ് കാവ്യ മാധവനെ തന്നെ വിവാഹം കഴിക്കുകയായിരുന്നു.

ഇപ്പോൾ ഇരുവർക്കും മഹാലക്ഷ്മി എന്ന പേരുള്ള ഒരു മകളും കൂടിയുണ്ട്. മൂത്ത മകൾ മീനാക്ഷിയുടെ അഭിപ്രായ പ്രകാരമാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത് എന്നാണ് ദിലീപും കുടുംബവും വാർത്താ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. മാത്രമല്ല ഏറ്റവും കൂടുതൽ വിവാദങ്ങൾ നേരിട്ട താര കുടുംബമാണ് ദിലീപിന്റേത്. നടിയെ പീഡിപ്പിച്ചെന്ന് കേസിൽ കുറ്റാരോപിതൻ ആയിരുന്ന താരം ഒരുപാട് നാൾ ജയിൽവാസത്തിലുമായിരുന്നു. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങി ഇപ്പോഴും കേസ് തുടർന്നുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലും സിനിമയിലും സജീവമായിരുന്ന കാവ്യ മാധവനും ദിലീപും പിന്നീട് അധികം സജീവമാകാറില്ലായിരുന്നു.

എങ്കിലും ആരാധകർ വളരെ അക്ഷമരായി ആണ് ഇവരുടെ ചിത്രങ്ങൾക്കും മറ്റുമായി കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ താര കുടുംബത്തെ പറ്റിയുള്ള എല്ലാ വിശേഷങ്ങളും നിമിഷ നേരങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇളയ മകൾ മഹാലക്ഷ്മിയുടെ ബർത്ത് ഡേയും, കാവ്യ മാധവനും ദിലീപും കുടുംബ ക്ഷേത്രദർശനത്തിന് പോയതും, മീനാക്ഷി അടുത്തിടെ ഷെയർ ചെയ്ത നൃത്ത വീഡിയോയും എല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മഞ്ജുവാര്യരെ പോലെ കഴിവുള്ള കുട്ടിയാണെന്നും, അമ്മയെ പോലെ തന്നെയാണ് മകൾ എന്നും പറഞ്ഞു നിരവധി കമന്റുകൾ ഈ നൃത്ത വീഡിയോയ്ക്ക് താഴെ എത്തിയിരുന്നു. മീനാക്ഷിയും സമൂഹമാധ്യമങ്ങളിൽ സജീവമല്ലായിരുന്നു, എന്നാൽ ഈ അടുത്തിടെയാണ് താരം തന്റെ ചിത്രങ്ങളും നൃത്ത വീഡിയോയുമൊക്കെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ വൈറൽ ആയി മാറുന്നത് മറ്റൊന്നാണ്. ദിലീപിന്റെ ഫാൻസ് പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ യ്ക്കാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടി ലഭിക്കുന്നത്.

ഈ അടുത്തിടെയാണ് നാദിർഷ യുടെ മകൾ ആയിഷയുടെ വിവാഹം കഴിഞ്ഞത്. നിരവധി ചലച്ചിത്ര പ്രമുഖർ പങ്കെടുത്തങ്കിലും അവിടുത്തെ പ്രധാന താരങ്ങൾ മീനാക്ഷിയും ദിലീപും കാവ്യാമാധവനും നമിത പ്രമോദ് മായിരുന്നു. നമിതാ പ്രമോദും മീനാക്ഷിയും ആയിഷയും ഉറ്റ സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ചുള്ള നൃത്തവും വിവാഹ റിസപ്ഷനു ഉണ്ടായിരുന്നു. ഏവരുടെയും കണ്ണുകൾ ഉടക്കിയത് മീനാക്ഷി യിലാണ്, എന്നാൽ വൈറലായ വീഡിയോയിൽ ദിലീപും കാവ്യ മാധവനും മീനാക്ഷിയും അറിയാതെ പകർത്തിയ അവരുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നത്. മീനാക്ഷിയുടെ കാതിൽ സ്വകാര്യം പറയുന്ന ദിലീപും അടുത്തിരുന്ന് ചിരിക്കുന്ന കാവ്യാമാധവനും മീനാക്ഷിയുടെ ക്യൂട്ട് എക്സ്പ്രഷൻ ഒക്കെയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. വളരെ രസകരമായ എന്നാൽ അതിലേറെ മനോഹരമായ ഒരു ബ്യൂട്ടി ഫ്രെയിം ആണ് ഇത് പകർത്തിയ ക്യാമറാമാനു ലഭിച്ചിരിക്കുന്നത്. ദിലീപും കാവ്യാമാധവനും അടുത്തടുത്തിരിക്കുമ്പോൾ ഇരുവരുടെയും നടുക്ക് കുറുമ്പ് കാണിച്ച് എത്തുന്ന മീനാക്ഷിയുടെ കാതിൽ സ്വകാര്യം പറയുന്ന ദിലീപും, അപ്പോൾ കാവ്യയുടെ മുഖഭാഗത്ത് ഉണ്ടാകുന്ന ഭാവ വ്യത്യാസങ്ങളും തുടർന്ന് മൂവരും ഒരുമിച്ച് ചിരിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. ഇവർ അറിയാതെ പകർത്തിയതുകൊണ്ടുതന്നെ ഒരു പ്രത്യേക മനോഹാരിതയാണ് ഈ വീഡിയോക്ക് ഉള്ളത്.

x