വിവാഹ തിയതി പുറത്ത് വിട്ട് നടി അനശ്വര പൂനമ്പത്ത്, താരത്തിനെ താലി ചാർത്താൻ പോകുന്ന വരൻ ആരാണെന്ന് അറിയാമോ

മലയാള സിനിമയിൽ അരങ്ങേറിയ മിക്ക നടിമാരും കേരള കലോത്സവ വേദിയിൽ കൂടി വന്നവരാണെന്ന കാര്യം മലയാളികൾക്ക് അറിയുന്ന കാര്യമാണ് അങ്ങനെ വന്ന നടിമാരിൽ നവ്യ നായർ, മഞ്ജു വാരിയർ, കാവ്യ മാധവൻ അങ്ങനെ നീണ്ട് പോകുന്നു, അവസാനമായി കലോത്സവത്തിൽ കൂടി മലയാള സിനിമയിലേക്ക് വന്ന നടിയാണ് അനശ്വര പൂനമ്പത്ത്, തലശേരി സ്വദേശിനിയാണ് അനശ്വര

മ്മൂട്ടിയുടെ മകളായിട്ട് ബാല്യകാലസഖി എന്ന ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിൽ അനശ്വര അരങ്ങേറ്റം കുറിച്ചത്, അതിന് ശേഷം താരം നായിക ആയി ഇറങ്ങിയ ആദ്യ ചിത്രം ഓർമയിൽ ഒരു ശിശിരം ആണ്, അതിലെ അഭിനയത്തിന് എങ്ങുനിന്നും മികച്ച അഭിപ്രായം ആണ് താരത്തിനെ എങ്ങു നിന്നും തേടി എത്തിയത് എന്ന് തന്നെ പറയാം, പ്രശസ്‌ത സംവിധായകൻ ജിത്തു ജോസഫിന്റെ സഹായി ആയി പ്രവർത്തിച്ച വിവേക് ആര്യൻ ആണ് ഈ ചിത്രം സംവിധാനം നിർവഹിച്ചത്

തൻറെ ആദ്യ ചിത്രത്തിൽ തന്നെ രണ്ട് കാലഘട്ടങ്ങൾ ആണ് താരം ആ ചിത്രത്തിൽ അവതരിപ്പിച്ചത്, ഒന്ന് പ്ലസ്‌ടുവിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയുടേതും പിന്നിട് പ്രായമായ യുവതിയുമായിട്ടായിരുന്നു ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിൽ വന്നത്, അഭിനയത്രിക്ക് പുറമെ നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് താരം, കോളേജ് കാലഘട്ടത്തിൽ അഞ്ചു കൊല്ലം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കലാതിലകം കൂടിയായിരുന്നു അനശ്വര പൂനമ്പത്ത്

കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്, അനശ്വരയെ വിവാഹം കഴിക്കാൻ പോകുന്നത് ദിന്‍ഷിത്ത് ദിനേശാണ്, ഇതേഹം ഒരു മറൈൻ എന്‍ജിനീയറാണ്, വിവാഹ നിശ്ചയത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്ക് എടുത്തിരുന്നൊള്ളു, ഇപ്പോൾ വിവാഹ തിയതി പുറത്ത് വിട്ടിരിക്കുകയാണ് ഇരുവരും, തൻറെ സോഷ്യൽ മീഡിയയിൽ കൂടിയാണ് അനശ്വര പൂനമ്പത്ത് സേവ് ദി ഡേറ്റ് പുറത്ത് വിട്ടത്, ഈ വര്ഷം ജൂൺ നാലാം തിയതി ആണ് ഇരുവരുടെയും വിവാഹം, താരം പങ്ക് വെച്ച സേവ് ദി ഡേറ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട്

x