കാവ്യയ്ക്ക് പൃഥ്വിരാജിനോടുള്ള ഇഷ്ടം ദിലീപിന് ശത്രുതയ്ക്ക് കളം ഒരുക്കി; ആ സിനിമയ്ക്ക് ശേഷം കാവ്യയുടെ എല്ലാം ദിലീപ് കവർന്നു എന്ന് സെറ്റിൽ ആകെ സംസാരം ഉണ്ടായിരുന്നു: പെല്ലിശ്ശേരി പറയുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി വാർത്താമാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒന്നാകെ ഏറ്റെടുത്തിട്ടുള്ള താരങ്ങളാണ് കാവ്യയും ദിലീപും. ചന്ദ്രദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ നായികാ നായകന്മാരായി എത്തിയത് മുതൽ ഇന്നോളം സിനിമ പ്രേമികളുടെ മുന്നിലെ നിറസാന്നിധ്യമായി കാവ്യയും ദിലീപും മാറിയിട്ടുണ്ട്. ഇരുവരുടെയും വിവാഹവും തുടർന്നുണ്ടായ സംഭവങ്ങളും ഒക്കെ മലയാളക്കര സോഷ്യൽ മീഡിയയിലൂടെ കണ്ടും കേട്ടും നേരിട്ട് സാക്ഷ്യം വഹിച്ചത് ആണ്.ആ കൂട്ടത്തിൽ പുതിയൊരു അധ്യായം കൂടി എഴുതി ചേർക്കുകയാണ് പെല്ലിശ്ശേരി. എന്നും വിവാദ പരാമർശങ്ങളിലൂടെ ആളുകളുടെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള പെല്ലിശ്ശേരിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.അദ്ദേഹം പറയുന്നത് ഇങ്ങനെ..

ദിലീപിൻറെ കരിയറിലെ ബ്രേക്ക് ആയി മാറിയ ചിത്രമാണ് മീശ മാധവൻ. എന്നാൽ ഈ ചിത്രത്തിലെ പല സീനുകളും അദ്ദേഹം തന്നെ എഴുതി ചേർത്തതാണ്. കാവ്യ മാധവന്റെ വീട്ടിലേക്ക് ഓട് പൊളിച്ച് ഇറങ്ങുന്നത് കാവ്യയുടെ അരഞ്ഞാണം മാധവൻ കക്കുന്നത് അടക്കമുള്ളവ അതിൽ ചിലതാണ്.ആ സീനുകൾക്ക് വമ്പൻ സ്വീകാര്യത ലഭിച്ചതോടെ മലയാള സിനിമയിൽ തന്റേതായ ഒരു അടയാളപ്പെടുത്തൽ നടത്തുവാൻ ദിലീപിന് സാധിക്കുകയുണ്ടായി. ആ ചിത്രത്തിന് ശേഷം പലരും പറഞ്ഞിരുന്നത് കാവ്യയുടെ എല്ലാം ദിലീപ് കട്ടു എന്നായിരുന്നു. എന്നാൽ ഒരിക്കൽ ഇതിനെപ്പറ്റി അദ്ദേഹത്തോട് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞത് നിങ്ങളുടെ മുഖത്ത് ഇരിക്കുന്ന മഞ്ഞ കണ്ണടയാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത് എന്നായിരുന്നു. അതിനുശേഷം കഥാവശേഷൻ ഉൾപ്പെടെയുള്ള ചിത്രം ദിലീപ് സ്വന്തം ഏറ്റെടുത്ത് ചെയ്യുകയും ഉണ്ടായി

ദിലീപിൻറെ അടുത്ത സുഹൃത്തും കാവ്യയുമായി വളരെയധികം അടുപ്പമുള്ള ആളായിരുന്നു കൊച്ചിൻ ഹനീഫ. ഖലീഫയ്ക്ക് സ്വന്തം സഹോദരിയെ പോലെയായിരുന്നു കാവ്യ. ഒരിക്കൽ കാവ്യ ഹനീഫയോട് ചോദിച്ചു പൃഥ്വിരാജ് ആൾ അങ്ങനെയാണെന്ന്. അതിൽ നിന്ന് കാവ്യയ്ക്ക് പൃഥ്വിരാജിനോട് ഉള്ള സ്നേഹം എത്രത്തോളം ഉണ്ടെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും ഹനീഫയ്ക്ക് മനസ്സിലായി. അതോടെ ദിലീപിൻറെ ശത്രുവായി പൃഥ്വിരാജ് മാറുകയും അദ്ദേഹത്തിൻറെ സിനിമകൾ പരാജയപ്പെടുത്തുവാനുള്ള കാരണങ്ങൾ ദിലീപ് കണ്ടെത്തുകയും ചെയ്തുകൊണ്ടിരുന്നു. നാളുകൾക്ക് ശേഷം കുഞ്ചാക്കോ ബോബനോടും ഇതേ പ്രവണത ദിലീപ് കാത്തുസൂക്ഷിച്ചിരുന്നു എന്നാണ് പെല്ലിശ്ശേരി പറയുന്നത്. എന്തുതന്നെയായാലും പെല്ലിശ്ശേരിയുടെ വാക്കുകൾ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.

Articles You May Like

x