“ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ” നടി സാനിയ ഇയ്യപ്പന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

ക്വീൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി ആരധകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നായികയാണ് സാനിയ ഇയ്യപ്പൻ.മികച്ച അഭിനയവും സൗന്ദര്യം കൊണ്ട് വളരെ കുറഞ്ഞ ചിത്രങ്ങൾ കൊണ്ട്തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ യുവ നടിയാണ് സാനിയ ഇയ്യപ്പൻ.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ സാനിയ ഇടയ്ക്കിടെ പുത്തൻ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങൾ കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.കടൽത്തീരം പശ്ചാത്തലമാക്കിയുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

 

ബാലതാരമായിട്ടാണ് സാനിയ സിനിമാലോകത്തേക്ക് എത്തുന്നത്.ബാല്യകാല സഖി , അപ്പോത്തിക്കിരി , തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാള സിനിമാലോകത്തേക്ക് എത്തിയെങ്കിലും ക്വീൻ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്.നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.ആദ്യ ചിത്രത്തിലെ നായിക കഥാപാത്രം തന്നെ ഗംഭീരമാക്കിയതോടെ താരത്തിന് മികച്ച അവസരങ്ങൾ ലഭിച്ചു.

ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് സാനിയ സുപരിചിതയായത്.സൂപ്പർ ഡാൻസ് 6 ൽ താരം വിജയിയായിരുന്നു.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം.മികച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ ആരധകർക്ക് വേണ്ടി താരം പങ്കുവെക്കാറുണ്ട്.അതിൽ ഗ്ലാമർ ഫോട്ടോഷൂട്ട് വരെ താരം ഇടക്ക് പങ്കുവെക്കാറുണ്ട്.താരം പോസ്റ്റ് ചെയ്യുന്ന ചില ചിത്രങ്ങൾക്ക് മോശം കമന്റ് കളുമായി ഞരമ്പ് രോഗികളും എത്താറുണ്ട് .. മോശം കമന്റ് കൾ ആയി വരുന്നവർക്ക് തിരിച്ച് നല്ല മറുപടി കൊടുക്കുന്നതിലും താരം മടി കാണിക്കാറില്ല.

 

നിരവധി ചിത്രങ്ങളുമായി താരം ഇപ്പോൾ തിരക്കിലാണ്.എമ്പുരാൻ , ദി പ്രീസ്റ്റ് , കൃഷ്ണൻകുട്ടി പണി തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ.എന്തായാലും സാനിയയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്

 

x