പുലിമുരുകനായി തിളങ്ങിയ ഈ ബാലതാരമിപ്പോൾ ആരാണെന്നറിയാമോ ?

100 കോടി കളക്ഷൻ നേടി മലയാളസിനിമ ചരിത്രത്തിലെ ഇടം നേടിയ ചിത്രമായിരുന്നു പുലിമുരുകൻ. പുലിമുരുകൻ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച കുട്ടിയെ അത്ര പെട്ടെന്നൊന്നും ആരും മറന്നു പോകില്ല. കാരണം അത്രയ്ക്ക് മിന്നുന്ന പ്രകടനമായിരുന്നു ഈ കുട്ടിതാരം കാഴ്ച വെച്ചിരുന്നത്. കൊല്ലം ആദിച്ചനല്ലൂരിലെ വിളച്ചിക്കാല സ്വദേശിയായ അജാസ് പള്ളിമയിയാരുന്നു ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു പുലിമുരുകൻ അഭിനയിക്കുന്ന സമയത്ത് അജാസ്. എന്നാൽ ഇപ്പോൾ അജാസ് വലിയ കുട്ടിയായി മാറിയിരിക്കുകയാണ്. പുലിമുരുകന് മുൻപ് തന്നെ കലാലോകത്തേക്ക് പ്രവേശിച്ചിട്ടുണ്ട് അജാസ്. ഏഴ് വയസ്സുമുതൽ സിനിമാറ്റിക് ഡാൻസ് പഠിക്കുന്ന അജാസ് ഡാൻസ് പരിശീലനനായ നിയാസിന്റെ ശിക്ഷണത്തിൽ റിയാലിറ്റി ഡാൻസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. ആരാധകരും നിരവധി ആയിരുന്നു. അങ്ങനെയാണ് അജാസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

മോഹൻലാൽ സ്ക്രീനിൽ എത്തുന്നത് വരെ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുവാനും ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുവാനും അജാസിന് സാധിച്ചു. അജാസിനെ പറ്റിയുള്ള ഒരു സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. പുലിമുരുകന് ശേഷം അധികം സിനിമയിൽ ഒന്നും കണ്ടിട്ടില്ലാത്ത അജാസ് കൊല്ലം ജില്ലയിലെ ആദിചെങ്ങല്ലൂർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കോമേഴ്‌സ് വിദ്യാർഥിയാണ്. ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതമായതാവാം. ജൂനിയർ പുലിമുരുകൻ. എന്നാൽ രണ്ടാമത്തെ ചിത്രം അത്ര പരിചിതമാകാൻ ഇടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരു അത്ഭുതം കാത്തിരിക്കുന്നുണ്ട് എന്ന് കരുതിയില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീർത്തും സാധാരണക്കാരനായ ഒരു സാധാരണ ഗവൺമെന്റ് സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായി പുലിമുരുകൻ ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയില്ല.

മലയാളത്തിന്റെ സിനിമ ചരിത്രത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താരജാഡകൾ ഒന്നുമില്ലാതെ കൗമാരത്തിന്റെ പൊലിമയും തന്നിഷ്ടങ്ങളും സൗഹൃദ വേദികളും ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിക്കുന്ന കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞില്ല. പുലിമുരുകൻ എന്ന സിനിമയിൽ ജൂനിയർ പുലിമുരുകനായി അഭിനയിച്ച കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറിയ കുറിപ്പ് എന്ന് പറഞ്ഞു കൊണ്ടാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. മിനി ഉണ്ണി എന്ന ആളാണ് വേൾഡ് മലയാളി സർക്കിൾ എന്ന പേജിൽ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. യാതൊരു താര ജാഡയും ഇല്ലാതെ ഇന്ന് ഈ കുട്ടി സ്കൂളിൽ പഠിക്കുകയാണ് എന്നാണ് ഈ കുറിപ്പിൽ പറയുന്നത്. പുലിമുരുകൻ നമ്മുടെ മനസ്സിൽ ഇടംപിടിച്ച ആളാണ് അജാസ്. അജാസിനും ജാഡകൾ ഇല്ല എന്നും ഒരു സാധാരണ കുടുംബാംഗമാണ് എന്നും പറയുന്നു. ഈ ഗ്രൂപ്പിലുള്ള സിനിമക്കാരോ സിനിമ പ്രവർത്തകനുമായി ആരെങ്കിലും കൈപിടിച്ചുയർത്തു അനസിനെ എന്നൊക്കെയാണ് ഈ കുറിപ്പിൽ പറയുന്നത്.

Articles You May Like

x