റിമി ടോമിക്ക് നാത്തൂൻ മുക്തയുടെ വക പെസഹ പാൽ വൈറലായി വീഡിയോ

റിമി ടോമിയെ കുറിച്ച് പറയുകയാണെങ്കിൽ അവതാരക, നടി പിന്നെ ഗായിക ഇത്രയും മേഖലയിൽ ഒരു പോലെ തിളങ്ങിയ ഒരു താരം വേറെ ഇല്ലെന്ന് തന്നെ പറയാം. തൻറെ സ്വന്തം കഴിവ് കൊണ്ട് തന്നെയാണ് താരം മലയാളികൾക്ക് ഇത്രയും പ്രിയങ്കരി ആയി മാറിയത്, ഇപ്പോൾ റിമി ടോമി സോഷ്യൽ മീഡിയയിലും താരമാണ് തൻറെ യൂട്യൂബ് ചാനലിൽ കൂടിയാണ് തൻറെ വിശേഷങ്ങൾ ഏറെയും ഇപ്പോൾ തൻറെ പ്രേക്ഷകരുമായി പങ്ക് വെക്കുന്നത്

സിനിമയിലും സ്റ്റേജ് പ്രോഗ്രാമുകളിലും റിമി തിളങ്ങിയെങ്കിലും റിമി ടോമിയുടെ ദാമ്പത്യ ജീവിതം പരാജയം ആയിരുന്നു, 2008ൽ റോയ്‌സിനെ വിവാഹം കഴിച്ചെങ്കിലും ഇരുവരും 2019ൽ വേർ പിരിയുകയായിരുന്നു. എന്നാൽ റോയ്‌സ് കഴിഞ്ഞ വർഷം മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു, രണ്ടാം വിവാഹത്തെ കുറിച്ച് റിമിയുടെ അടുത്ത് ചോദിച്ചപ്പോൾ ഇപ്പോൾ തനിക്ക് മറ്റൊരു വിവാഹത്തിനോട് താൽപര്യം ഇല്ല എന്നായിരുന്നു റിമിയുടെ മറുപടി, റിമി ഇപ്പോഴും ടെലിവിഷൻ ഷോകളിൽ നിറഞ്ഞ് നിൽക്കുകയാണ്

റിമിയുടെ സഹോദരൻ റിങ്കു ടോമി വിവാഹം കഴിച്ചിരിക്കുന്നത് നടി മുക്തയെ ആണ്. ഇരുവരും 2015ൽ ആണ് വിവാഹിതർ ആകുന്നത് മുക്ത സിനിമ മേഖലയിൽ നിന്ന് വിട്ട് നില്കുന്നുണ്ടെങ്കിലും ടെലിവിഷൻ സീരിയലുകളിൽ താരം ഇപ്പോഴും അഭിനയിക്കുന്നുണ്ട് ഇരുവർക്കും കൂടി കിയാരാ എന്ന ഒരു മകൾ കൂടിയുണ്ട്, സോഷ്യൽ മീഡിയയിൽ നടി മുക്തയും സജീവമാണ്. ഈ അടുത്ത് മുക്തയുടെ മകൾ കിയാരായോടൊപ്പം മഴവിൽ മനോരമയുടെ സ്റ്റേജ് പ്രോഗ്രാമിൽ കൊച്ചമ്മയായ റിമി ടോമി ഡാൻസ് കളിക്കുന്ന വീഡിയോ പങ്ക് വെച്ചിരുന്നു.

കണ്മണി എന്നാണ് കിയാരയെ വീട്ടിൽ വിളിക്കുന്നത് ഈ അടുത്ത് കണ്മണിയേ താലോലിച്ച് പാട്ട് പാടി ഉറക്കുന്ന ചിത്രം റിമി ടോമി സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരുന്നു അന്നത് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്, ഇപ്പോൾ റിമിയുടെ നാത്തൂൻ മുക്ത പെസഹ പാൽ ഉണ്ടാക്കുന്ന വീഡിയോയാണ് റിമയുടെ യുട്യൂബ് ചാനലിൽ കൂടി പുറത്ത് വിട്ടിരിക്കുന്നത്, നാത്തൂന്റെ വക പെസഹ പാൽ എന്ന് പറഞ്ഞു കൊണ്ടാണ് റിമി ടോമി ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വഴി പങ്ക് വെച്ചിരിക്കുന്നത്, ഇങ്ങനത്തെ ഒരു നാത്തൂനേ കിട്ടിയ റിമി വളരെ ഭാഗ്യവതി എന്നാണ് നിരവതി പേർ അഭിപ്രായപ്പെട്ടിരിക്കുന്നത്

x