ഓ പ്രിയേ…എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല ; പതിനേഴാം വിവാഹവാര്‍ഷികം ആഘോഷമാക്കി നടൻ കുഞ്ചാക്കോബോബനും ഭാര്യയും

നിയത്തിപ്രാവ് ‘ എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് കുഞ്ചാക്കോ ബോബന്‍ എന്ന എല്ലാവരുടെയും പ്രിയ്യപ്പെട്ട ചാക്കോച്ചന്‍.ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോ പരിവേഷമായിരുന്നു ഏറെനാള്‍ കുഞ്ചാക്കോ ബോബന്. 2005 ഏപ്രില്‍ 2ന് ആയിരുന്നു ചാക്കോച്ചന്റെയും പ്രയിയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2019 ഏപ്രില്‍ 17ന് ഇവര്‍ക്ക് കുഞ്ഞ് പിറക്കുകയും ഇസഹാക്ക് എന്ന് മകന് പേര് നല്‍കുകയും ചെയ്തു. ഇന്ന് ഇവരുടെ 17-ാം വാര്‍ഷികമാണ്. തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും. മകന്‍ ഇസഹാക്കിനും ഭാര്യ പ്രിയയ്ക്കും ഒപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ചിത്രം ചാക്കോച്ചന്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.ഒപ്പം ഹൃദയ സ്പര്‍ശിയായ കുറിപ്പും ചാക്കോച്ചന്‍ പങ്കുവെച്ചിട്ടുണ്ട്.

”ഔദ്യോഗികമായി ഞങ്ങളൊരുമിച്ചതിന്റെ മധുരപതിനേഴ്. പ്രിയ ഭാര്യേ നിന്നോടൊപ്പം ജീവിതം മികച്ചതായി തുടരുന്നു. ഈ ഡിജിറ്റൽ ലോകത്തിൽ നീയാണ് എന്റെ വേ​ഗതയേറിയ വൈഫൈ. എന്റെ ജീവിതത്തിൽ സംഭവിക്കുന്നഎല്ലാ കാര്യങ്ങളും നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എന്നെയും എന്റെ കുടുംബത്തെയും എന്റെ തൊഴിലിനെയും സുഹൃത്തുക്കളെയും പരിപാലിക്കുന്നു, ഒപ്പം എന്റെ ജീവിതത്തിന്റെ സന്തുലിതാവസ്ഥയും നിലനിർത്തുന്നു.ഏതൊരു സാധാരണ ദമ്പതികളെയും പോലെ നമുക്കിടയിലും ചെറിയ വഴക്കുകൾ ഉണ്ടാകാറുണ്ട്. പക്ഷേ രാത്രി അവസാനിക്കുന്നതിന് മുമ്പ് അവ പരിഹരിക്കാനും അടുത്ത ​ദിവസം മികച്ചതാക്കാനും നമ്മൾ ശ്രദ്ധിക്കാറുമുണ്ട്.ഇന്ന് ഞാൻ നല്ല ചിത്രങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഭൂരിഭാ​ഗം ക്രെഡിറ്റും നിനക്കാണ്..എന്നെ എന്നിൽ വിശ്വസിക്കാനും എല്ലാത്തിനെയും വ്യത്യസ്തമായ വീക്ഷണകോണിൽ കാണാനും ഏറ്റവും മികച്ചതിനായി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്.

ഓ പ്രിയേ…എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം നീയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച മികച്ച കാര്യം. ഇത് വളരെ ലളിതവും എന്നാൽ മധുരതരവുമായ ഒരു ആഘോഷമായിരുന്നു.അതിനിടയിൽ ഞങ്ങളുടെ മകനും ഉണ്ടായിരുന്നത് വളരെ മധുരതരമായി തോന്നി.’–കുഞ്ചാക്കോ ബോബൻ കുറിച്ചു.നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. നിരവധി പേര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

2005-ൽ വിവാഹിതനായ കുഞ്ചാക്കോ ബോബൻ റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006-ൽ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ച അദ്ദേഹം 2007-ൽ ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു. 2008-ൽലോലിപോപ്പ്‌എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന അദ്ദേഹം 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി.’പട’ എന്ന ചിത്രമാണ് ചാക്കോച്ചന്റേതായി ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചിത്രം. ഒറ്റ്, ന്നാ താന്‍ കേസ് കൊട്, ആറാം പാതിര തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസ് ചെയ്യാനുണ്ട്.

Articles You May Like

x