പതിനാറാം വയസിൽ കുടുംബം നോക്കാൻ ജോലിയെടുക്കുന്ന ഈ മകനെ ഒന്ന് സഹായിക്കണം അഭ്യർത്ഥനയുമായി നടൻ ടിനി ടോം

മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് നടൻ ടിനിടോം, താരം നല്ലൊരു കലാകാരനുപുറമെ നല്ലൊരു മനസിനും ഉടമയാണ് പാവപ്പെട്ടവർക്ക് വേണ്ടി താരത്തിനെ കൊണ്ട് കഴിയും വിധം സഹായിക്കാറുണ്ട് ഈ ഇടയ്ക്ക് താരം മുരളി എന്ന വ്യക്തിയെ സോഷ്യൽ മീഡിയയിൽ കൂടി സഹായിച്ചിരുന്നു ഇപ്പോൾ പതിനാറ് വയസുള്ള അഷറഫ് എന്ന പയ്യന് വേണ്ടി ടിനി ടോം സഹായം അഭ്യർഥചിക്കുന്നത് അഷ്‌റഫിന്റെ ഉപ്പാക്കും ഉമ്മാക്കും അസുഖം ആയത് കൊണ്ടാണ് ഈ മകൻ ജോലി ചെയ്യാൻ ഇറങ്ങിത്തിരിച്ചത് എന്നും ടിനി ടോം പറയുന്നു ടിനിയുടെ വാക്കുകൾ ഇങ്ങനെ

” ഞാന് വളരെ അത്യാവശ്യമുള്ള സമയത്ത് മാത്രമാണ് നിങ്ങളുടെ മുമ്പിൽ ഞാൻ ലൈവ് വരാറുള്ളത് കഴിഞ്ഞതവണ ഒരു മുരളി എന്ന് പറഞ്ഞു ഒരാൾക്ക് വേണ്ടി ഞാൻ ലൈവ് വന്നിരുന്നു ഒട്ടും വയ്യാത്ത ഒരു മനുഷ്യൻ അദ്ദേഹത്തിന് ഒരു 12 മണിക്കൂർ കൊണ്ട് ഒരു ഒന്നര ലക്ഷം രൂപ കിട്ടുകയും ജസ്റ്റ് ഒന്ന് ജീവിക്കാൻ പറ്റുന്ന രീതിയിൽ ആക്കുകയും ചെയ്തിട്ടുണ്ട് ഞാൻ ഇപ്പോൾ വന്നത് മറ്റൊന്നുമല്ല ഇപ്പോൾ നോമ്പ് സമയമാണ് കുറേ ദിവസങ്ങളായി ഞാൻ ഈ വഴി പോകുമ്പോൾ , ഇത് ആലുവ മുട്ടത്തിന്റെയും അമ്പാട്ട്കവിന്റെയും ഇടയ്ക്ക് ആണ്, ഇവിടേ സ്ഥിരം പോകുമ്പോൾ ഒരു മോനെ ഇവിടെ കാണാറുണ്ട് ആഷിക് എന്നാണ് പേര്, ഇവിടെ ലോട്ടറി വിൽക്കുന്നു

യഥാർത്ഥത്തിൽ നമ്മുടെ ജീവൻ തന്നെ കോവിഡ് കാരണം ബുദ്ധിമുട്ടുന്ന അവസ്ഥയാണ്, പക്ഷെ അവന്റെ വീട്ടിൽ അവന്റെ വാപ്പയ്ക്കും ഉമ്മയ്ക്കും അസുഖം കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്, അവന് പതിനാറ് വയസേ ഉള്ളു +1നാണ് പഠിക്കുന്നത്, അപ്പോൾ ഞാൻ എൻറെ മക്കളെ കാര്യം തന്നെ ഓർക്കും അത്യാവശ്യം നമ്മൾ കുട്ടികൾക്ക് വീട്ടിൽ ഇരുന്നിട്ട് ഓൺലൈനിൽ പഠിക്കാനും മറ്റും ദൈവാനുഗ്രഹം ഉള്ളത് കൊണ്ട് ഞാൻ എൻറെ മകൻറെ കാര്യമാണ് ഇവിടെ ഓർത്തത്, നമ്മുടെ മക്കളൊക്കെ വീട്ടിൽ ഓൺലൈനിൽ പഠിക്കുന്ന സമയത്ത്, ഇപ്പോൾ ഞാൻ ഈ മോന് വേണ്ടിട്ട് ഒരു സഹായം അഭ്യർത്ഥിക്കുകയാണ്, അവന് സകാത്ത് ഒന്നും വേണ്ട വേണ്ടത് മറ്റൊന്നാണ്, നിങ്ങൾ ഇത് വഴി പോകുമ്പോൾ നിങ്ങൾ കോവിഡ് പോസിറ്റിവ് അല്ലെങ്കിൽ മാത്രം നിങ്ങൾ അവൻറെ കൈയിൽ നിന്ന് ടിക്കറ്റ് എടുക്കുക

അവൻറെ വീട്ടിൽ അരി വേടിക്കാൻ വേണ്ടി മാത്രമാണ്, അവൻ ലോട്ടറി വിറ്റാണ് ജീവിക്കുന്നത് ഈ വഴി പോകുമ്പോൾ ഒരു ടിക്കറ്റ് എടുത്താൽ മാത്രം മതി, അവന് ആരോഗ്യം ഉണ്ട് അത് കൊണ്ട് തന്നെ കാശ് കൊടുത്താലും സ്വീകരിക്കില്ല അത് കൊണ്ട് ഒരു ലോട്ടറി എടുത്താൽ മതി, അവൻ പണി എടുക്കാൻ തയാറാണ് അവന് ആരോഗ്യം ഉണ്ട്, ഞാൻ ഇവിടെ നിന്ന് അവനെ ഒന്ന് സഹായിക്കുകയാണ് മറ്റൊന്നുമല്ല കണ്ണ് നിറഞ്ഞ് പോകുന്ന കാഴ്ച്ച, ഈ പ്രായത്തിൽ വീട്ടിൽ കളിച്ച് ചിരിച്ച് അല്ലെങ്കിൽ ഓൺലൈനിൽ പഠിക്കേണ്ട സമയത്ത് അല്ലെങ്കിൽ ടിവി കണ്ട് കൊണ്ട് ഇരിക്കുന്ന സമയത്ത്, ഈ മോൻ വാപ്പയെയും ഉമ്മയെയും നോക്കാൻ വേണ്ടിട്ട് പതിനാറ് വയസുള്ള ഇവൻ, പല കുട്ടികളും ഉണ്ടാകും പക്ഷെ ഞാൻ എൻറെ കണ്ണിൽ കണ്ട കാര്യം ഞാൻ നിങ്ങളുമായും പങ്ക് വെച്ച് എന്ന് മാത്രം നിങ്ങൾ ഈ വഴി പോകുമ്പോൾ സഹായിക്കാൻ പറ്റുന്നവർ ഒന്ന് സഹായിക്കുക പറ്റുന്നവർ ഇതൊന്ന് ഷെയർ ചെയുക ” ഇതായിരുന്നു ടിനിയുടെ വാക്കുകൾ ആ പയ്യനെ സഹായിക്കാൻ കാണിച്ച ടിനി ടോമിന്റെ നല്ല മനസിനെ നിരവതി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത്

x