
നടൻ ശ്രീനിഷിന്റെ ജന്മദിനം ആഘോഷമാക്കി നടി പേർളി മാണി, പേർളി ശ്രിനിഷിന് നൽകിയ സർപ്രൈസ് കണ്ടോ
മലയാളം, തമിഴ്, തെലുഗ് സീരിയലുകളിൽ കൂടി അഭിനയ രംഗത്ത് കടന്ന് വന്ന താരമാണ് ശ്രീനിഷ് അരവിന്ദ് എന്നാൽ മലയാളികൾ താരത്തിനെ കൂടുതൽ അറിയാൻ തുടങ്ങിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥികൾ ആയി എത്തിയതോടെയാണ് കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പെറ്റാൻ താരത്തിന് കഴിഞ്ഞത്, ബിഗ് ബോസിലെ മത്സരത്തിന് ഇടയിൽ തന്നെ നടി പേർളി മാണിയുമായി പ്രണയത്തിൽ ആവുകയായിരുന്നു

മത്സരത്തിന് ശേശം പുറത്ത് വന്ന ഇരുവരും ഇരു വീട്ട് കാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നു, വളരെ ആവേശ പൂർവമായിരുന്നു ശ്രീനിഷിന്റെയും പേർളി മാണിയുടെയും വിവാഹം നടന്നത്, ഇരുവർക്കും ഈ വർഷം മാർച്ച് ഇരുപതിന് നില എന്ന മകൾ ജനിക്കുകയായിരുന്നു, അതിന് ശേഷം ഇരുവരുടെയും ജീവിതത്തിൽ സന്തോഷം കൂടി എന്ന് തന്നെ പറയാം, നിലയുടെ ഓരോ വിശേഷങ്ങൾ പങ്ക് വെച്ച് കൊണ്ട് ശ്രീനിഷും പേർളി മാണിയും തൻറെ സോഷ്യൽ മീഡിയയിൽ കൂടി വരാറുണ്ട്

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി പേർളി മാണിയുടെ ജന്മദിനം ആഘോഷിച്ചത്, ഇന്ന് ഇപ്പോൾ ശ്രീനിഷ് അരവിന്ദിന്റെ മുപ്പത്തി ആറാം ജന്മദിനം ആയിരുന്നു, ഇപ്രാവശ്യം പേർളി മാണി ഒരു കിടിലം സർപ്രൈസ് ആണ് ശ്രീനിഷിന് നൽകിയിരിക്കുന്നത് , തൻറെ യൂട്യൂബിൽ കൂടി വിവാഹ ശേഷമുള്ള ശ്രീനിനിന്റെയും പേർളി മാണിയുടെയും മനോഹര നിമിഷങ്ങൾ കോർത്ത് ഇണക്കി കൊണ്ട് ഒരു വീഡിയോ ആക്കിയാണ് പേർളി മാണി ശ്രീനിഷിന് വേണ്ടി പങ്ക് വെച്ചിരിക്കുന്നത് “ജന്മദിനാശംസകൾ ശ്രീനി !! സ്നേഹത്തോട്ട് പേർളിയും നിലയും എന്നും പറഞ്ഞു കൊണ്ടാണ് വീഡിയോ പങ്ക് വെച്ചത്

കൂടാതെ തൻറെ സോഷ്യൽ മീഡിയയിൽ കൂടി ശ്രീനിഷും നിലയും ഉറങ്ങുന്ന ഒരു ചിത്രം കൂടി പങ്ക് വെച്ച് കൊണ്ട് ശ്രീനിഷിന് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ ” എന്റെ ഏറ്റവും പ്രിയപ്പെട്ട ഭർത്താവിന് ജന്മദിനാശംസകൾ 😘❤️😘❤️ഇന്ന് നമ്മുടെ യാത്ര ഇതുവരെ എത്ര മനോഹരമായിരുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ പുനരാലോചന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു.. അദ്ദേഹം എനിക്ക് എത്ര മാത്രം പ്രീയപെട്ടതാണെന്നറിയാമോ . അതിനാൽ ഞാൻ ഇതുവരെ ഉണ്ടായിരുന്ന ചില മനോഹരമായ നിമിഷങ്ങൾ ഒരുമിച്ച് ചേർത്ത് ഒരു വീഡിയോ ആക്കി ❤️ ഇത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് … പകർത്തപ്പെടാത്ത നിമിഷങ്ങൾക്ക് ചിയേഴ്സ്, എന്നാൽ അവ എല്ലായ്പ്പോഴും ഞങ്ങളുടെ ഓർമ്മകളിൽ തുടരും😋 ഇതായിരുന്നു പേർളി മാണി കുറിച്ചത് പേർളി മാണി പങ്ക് വെച്ച വീഡിയോ താഴെ ഉൾക്കൊളിച്ചിട്ടുണ്ട്