കിലുക്കത്തിന് ശേഷം എല്ലാ സിനിമയിലും മോഹൻലാൽ ചോദിക്കുമായിരുന്നു ആൻറണി അഭിനയിക്കുന്നില്ലേ എന്ന്; അദ്ദേഹത്തെ രാവിലെ വിളിച്ചുണർത്തുന്നതും സെറ്റിൽ ആഹാരം കഴിക്കാൻ നിർബന്ധിക്കുന്നതും ഞാനാണ്: ആൻറണി പെരുമ്പാവൂർ

മലയാള സിനിമയുടെ അഹങ്കാരം എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് നടൻ മോഹൻലാൽ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മോഹൻലാൽ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. താരത്തിന്റെ കരിയാറിലെ തന്നെ വഴിത്തിരിവായ ചിത്രമായിരുന്നു കിലുക്കം. ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിച്ചതോടൊപ്പം മോഹൻലാലിൻറെ വ്യക്തിജീവിതത്തിലും ഈ സിനിമ വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഈ സിനിമയിൽ ഒരു സീനിൽ അഭിനയിക്കാൻ വന്ന ഡ്രൈവർ പിന്നീട് മോഹൻലാലിൻറെ സന്തതസഹചാരിയും സുഹൃത്തുമായ കഥ മലയാള സിനിമയെ സ്നേഹിക്കുന്ന ചെറിയ കുട്ടികൾക്ക് വരെ കാണാ പാഠമാണ്. കിലുക്കം എന്ന ചിത്രത്തിൽ രേവതിയെ തട്ടിക്കൊണ്ടുപോകുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറായി എത്തി പിന്നീട് മോഹൻലാലിൻറെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുകയാണ് ആൻറണി പെരുമ്പാവൂർ. ഇന്ന് താരരാജാവിന്റെ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ആൻറണി പെരുമ്പാവൂർ നരസിംഹം മുതൽ ഇങ്ങോട്ട് നിരവധി ചിത്രങ്ങളാണ് മോഹൻലാലിനെ നായകനാക്കി നിർമ്മിച്ചതും വിതരണം ചെയ്തതും.

വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഇതിൽ നിന്ന് വിട്ടുനിൽക്കുന്നത്. മോഹൻലാലിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും തീരുമാനിക്കുന്നത് ആൻറണി പെരുമ്പാവൂർ ആണെന്ന സംസാരം തന്നെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുമുണ്ട്. മോഹൻലാലിനെ പറ്റിക്കുവാൻ എളുപ്പമാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിൻറെ കാര്യങ്ങൾ നിയന്ത്രിക്കാൻ ആന്റണിയെ ഒപ്പം കൂട്ടിയിരിക്കുന്നത് എന്നും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മോഹൻലാലിന് പണം ചോദിച്ചു വാങ്ങാൻ അറിയില്ലെന്നും അതൊക്കെ ചെയ്യുന്നത് ആൻറണിയാണെന്നുമായിരുന്നു ബാദുഷ പറഞ്ഞത്. ഇപ്പോൾ അതേ കാര്യം തന്നെ കുറച്ചുകൂടി ഉറപ്പിച്ചു പറഞ്ഞ രംഗത്തെത്തിയിരിക്കുകയാണ് ആൻറണി പെരുമ്പാവൂർ. താൻ എന്തുപറഞ്ഞാലും മോഹൻലാൽ കേൾക്കും എന്നാണ് ആൻറണി പറയുന്നത്.

പലപ്പോഴും സിനിമയുടെ സെറ്റിൽവെച്ച് അദ്ദേഹം ഭക്ഷണം കഴിക്കാറില്ലെന്നും എന്നാൽ താൻ പറഞ്ഞാൽ യാതൊരു മടിയും കൂടാതെ ആഹാരം കഴിക്കുമെന്നും ആന്റണി പറയുന്നു. മാത്രവുമല്ല പലപ്പോഴും അദ്ദേഹത്തെ രാവിലെ വിളിച്ചുണർത്തുന്നതും താനാണ് എന്നാണ് ആൻറണി പറയുന്നത്. കിലുക്കം എന്ന ചിത്രത്തിൽ താൻ അഭിനയിച്ച കഥാപാത്രത്തിന്റെ പേരും ആൻറണി എന്ന് തന്നെയായിരുന്നു. അതിനുശേഷം പിന്നീട് ലാലേട്ടൻ നായകനായി വരുന്ന ചിത്രത്തിലൊക്കെ അദ്ദേഹം ചോദിക്കുമായിരുന്നു ആൻറണി അഭിനയിക്കുന്നില്ലേ എന്ന്. ആ ചോദ്യമാണ് തനിക്ക് മലയാള സിനിമയിൽ ഒരുപാട് കഥാപാത്രങ്ങളും അവസരങ്ങളും നേടിത്തന്നതെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. ആൻറണി പെരുമ്പാവൂർ പ്രഥമസ്ഥാനം നൽകുന്ന മോഹൻലാലിൻറെ ആശിർവാദ് പ്രൊഡക്ഷൻ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അതിൻറെ പ്രവർത്തനത്തെ മുന്നോട്ട് നിയന്ത്രിക്കുന്നതും ആന്റണി പെരുമ്പാവൂരാണ്.

Articles You May Like

x