ഗോമാതാവെന്ന് വിളിക്കുന്നത് അമ്മയുടെ സ്ഥാനത്ത് വരുന്നതിനാലും കുഞ്ഞുങ്ങൾ പശുവിന്റെ പാൽ കുടിച്ചു വളരുന്നതുകൊണ്ടും; നമ്മുടെ അമ്മയെ നമ്മൾ കൊന്നുതിന്നില്ലെന്ന് കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനും ബിജെപി നേതാവുമാണ് കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും വാർത്തകളും വൈറലായി മാറാറുണ്ട്. ഇപ്പോൾ രാജ്യസഭയിൽ ഭാരതീയ ജനതാ പാർട്ടിയുടെ അംഗ സംഖ്യ 100 കവിഞ്ഞതിനെ കുറിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കുഞ്ഞുങ്ങൾ പശുവിന്റെ പാൽ കുടിച്ചുവളരുന്നതുകൊണ്ടാണ് അവയെ ഗോമാതാവെന്ന് വിളിക്കുന്നതെന്ന് നടൻ കൃഷ്ണകുമാർ. പരമാവധി അഞ്ച് വയസുവരെ മാത്രമാണ് കുഞ്ഞുങ്ങൾ അമ്മയുടെ പാൽ കുടിക്കുന്നതെന്നും അതുകഴിഞ്ഞ് പശുവിന്റെ പാൽ കുടിച്ചാണ് വളരുന്നതെന്നും അത്തരത്തിൽ അമ്മയുടെ സ്ഥാനത്ത് വരുന്നതുകൊണ്ടാണ് ഗോമാതാവെന്ന് വിളിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ലോകത്ത് എവിടെ പോയാലും അവിടത്തെ പശു ഫാമുകളിലേക്ക് മാതാപിതാക്കൾ കുട്ടികളെയും കൂട്ടി ചെല്ലുകയാണ്. നമ്മുടെ അമ്മയെ നമ്മൾ കൊന്നുതിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന വില വർദ്ധനവിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് പണം കണ്ടെത്താനാണ് ഇന്ധനവില കൂട്ടുന്നതെന്നാണ് കൃഷ്ണകുമാറിന്റെ അഭിപ്രായം. നിതിൻ ഗഡ്കരി നിരവധി മനോഹരമായ പദ്ധതികളുണ്ടാക്കുകയാണ്. എന്നാൽ ഇവ നടപ്പിലാക്കാൻ പണം വേണം. ഇന്ധനം നന്നായി വിറ്റുപോകുന്നതിനാൽ അതിന്റെ നികുതി ഉപയോഗിക്കാമല്ലോയെന്നും കൃഷ്ണകുമാർ ചോദിച്ചു.

Articles You May Like

x