നടി അനശ്വര രാജന്റെ ബാത്ത് ഗൗണിലുള്ള ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാളി ആരധകരുടെ മനസിലേക്ക് നായികയായി കടന്നെത്തിയ യുവ നടിയാണ് അനശ്വര രാജൻ.ചിത്രം സൂപ്പർ ഹിറ്റായതോടെ ചിത്രത്തിലെ കീർത്തി എന്ന കഥാപാത്രം ഏവരുടെയും മനസ് നിറച്ചിരുന്നു.ഒറ്റ ചിത്രത്തിലൂടെ തന്നെ മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിറയെ ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്.ബാത്ത് ഗൗണിലുള്ള അനശ്വരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത് .വസ്ത്രദാരണത്തിന്റെ പേരിൽ ഇതിന് മുൻപും നിരവധി വിമർശങ്ങൾ നേരിട്ടുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾക്കും വിമർശനവും പിന്തുണയുമായി നിരവധി ആളുകൾ രംഗത്ത് എത്തുന്നുണ്ട് .

ഇത്തവണ തുട കാണിച്ചുള്ള ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.ഇതോടെ നിരവധി സദാചാരവാദികളാണ് യുവനടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തുന്നത്.നടിയെ വിമർശിച്ച് നിരവധി സദാചാരവാദികൾ രംഗത്ത് എത്തുമ്പോൾ താരത്തിന്റെ വസ്ത്രദാരണത്തിനെ പിന്തുണച്ചും നിരവധി ആളുകൾ രംഗത്ത് എത്തുന്നുണ്ട്.വസ്ത്രദാരണം ഓരോരുത്തരുടെയും വ്യക്തസ്വതന്ദ്രമാണെന്നായിരുന്നു പലരുടെയും അഭിപ്രായങ്ങൾ.വിമര്ശകര്ക്കും കപട സദാചാര വാദികൾക്കും അതെ നാണയത്തിൽ മറുപടി കൊടുക്കുന്നതിൽ അനശ്വരയെ കഴിഞ്ഞേ മറ്റൊരു താരമുള്ളു എന്ന് വേണമെങ്കിൽ പറയാം.

അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം അനശ്വര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് നേരെയും സൈബർ ആക്രമണമുണ്ടായിരുന്നു.പിറന്നാളിന് സമ്മാനം ലഭിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴായിരുന്നു വിമർശകർ കൂട്ടത്തോടെ താരത്തെ കടന്നാക്രമിച്ചത്.അന്ന് നിരവധി നടിമാരും താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.”എസ് വി ഹാവ് ലെഗ്‌സ് ” എന്ന ഹാഷ്‌ ടാഗ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തതോടെ സംഭവം സോഷ്യൽ മീഡിയയിൽ കത്തിക്കയറി .ഹാഷ്‌ ടാഗ് ഏറ്റെടുത്ത് റീമ കല്ലിങ്കലും , നിമിഷ സജയനും , അനാർക്കലി മരക്കാരും , ഗ്രേസ് ആന്റണിയും , കനി കുസൃതിയുമടക്കം നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.

പുതിയ ചിത്രങ്ങൾക്കും വിമർശനവുമായി കപടസദാചാര വാദികൾ രംഗത്ത് എത്തിയിട്ടുണ്ട് , ഇതൊരു മലയാളി പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രമല്ലന്നും ഇതൊക്കെ മലയാളി പെൺകുട്ടികൾക്ക് ചേർന്നതല്ല എന്നും ഇനി എന്തൊക്കെ കാണേണ്ടി വരുവോ എന്തോ അങ്ങനെ നിരവധി കമന്റ് കൾ ആണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിന് ലഭിച്ചികൊണ്ടിരിക്കുന്നത്.ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അനശ്വര രാജൻ മലയാള സിനിമാലോകത്തേക്ക് എത്തുന്നത്.ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച വേഷം കൈകാര്യം ചെയ്ത താരം തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് എത്തുന്നത്.പിന്നീട് തമിഴിലും താരം വേഷമിട്ടു.വളരെ കുറച്ചുചിത്രങ്ങൾ കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത യുവ നടികൂടിയാണ് അനശ്വര രാജൻ.ഏതാണെങ്കിലും താരത്തിന്റെ പുതിയ ബാത്ത് ഗൗണിലുള്ള ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x