മകൾക്കായി വ്യത്യസ്തമായൊരു ബർത്ത്ഡേ സമ്മാനം ഒരുക്കി ആസിഫ് അലി ; ബർത്ത്ഡേ ആഘോഷ വീഡിയോ വൈറൽ

മലയാള സിനിമയിൽ ഒരു ഋതു വസന്തമായി കടന്നുവന്ന നായകനാണ് ആസിഫ് അലി. യുവനടന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന നായകൻ, യാതൊരു സിനിമ ബാഗ്രൗണ്ടും ഇല്ലാതെ സിനിമാലോകത്ത് ചേക്കേറി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ മികച്ച പ്രകടനം കൊണ്ട് യുവ സിനിമകളെ തന്റെ കയ്യിൽ ഒതുക്കിയ ഒരു അഭിനയപ്രതിഭ കൂടിയാണ് ആസിഫ് അലി. സിനിമയിൽ സഹനടനായും വില്ലനായും അതിഥി വേഷങ്ങൾ കൈകാര്യം ചെയ്തു ഒരു സിനിമയെ തന്നെ നിയന്ത്രിക്കാൻ കെൽപ്പുള്ള നായകനായാണ് ആസിഫ് അലി, എന്ന മലയാള സിനിമയുടെ മറ്റൊരു ജനപ്രിയ നടൻ വളർന്നത്. താരത്തിന് നിരവധി ആരാധകരും ഫാൻസ് അസോസിയേഷനും ആണ് നിലവിലുള്ളത്.

ശ്യാമ പ്രസാദ് ഒരുക്കിയ “ഋതു”വിലൂടെ നിഷാനും റീമ കല്ലിങ്കലിനുമൊപ്പമായിരുന്നു ആസിഫിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇപ്പോഴത്തെ മുൻ നിര യുവനടന്മാരിലാണ് ആസിഫിന്റെ സ്ഥാനം. താരത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. സിനിമാ വിശേഷങ്ങളും ഷൂട്ടിംഗ് വിശേഷങ്ങളും ഒപ്പം കുടുംബ വിശേഷങ്ങളും, സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ആസിഫ് അലി ആരാധകർക്ക് പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ പ്രിയതമ സമയുടെയും തന്റെ യും വിവാഹ വാർഷിക ദിനാഘോഷം സമൂഹമാധ്യമങ്ങളിൽ അടുത്തിടെയാണ് ആഘോഷമാക്കി തീർത്തത്.

ഇപ്പോൾ മറ്റൊരു ആഘോഷത്തിന് തിരി തെളിയിച്ചിരിക്കുകയാണ് ആസിഫലിയും കുടുംബവും. ആസിഫ് അലിയെ പോലെ തന്നെ നിരവധി ആരാധകരാണ് ആസിഫ് അലിയുടെ മക്കളായ ആദമിനും ഹയയ്ക്കും ഉള്ളത് . ആസിഫിന്റെ ഇളയ പെൺകുട്ടിയാണ് ഹയ. അച്ഛന്റെയും അമ്മയുടെയും ക്യൂട്ട്നെസ് അതേപോലെ ഫോട്ടോ കോപ്പി ചെയ്ത മനോഹരമായ പുഞ്ചിരി സമ്മാനിക്കുന്ന ഹയയെ സമൂഹ മാധ്യമങ്ങൾക്ക് വളരെ ഇഷ്ടമാണ്. ഇന്നലെ ആ താരപുത്രിയുടെ, ആസിഫ് അലിയുടെ രാജകുമാരിയുടെ പിറന്നാളായിരുന്നു. നാലാം ജന്മദിനം ആഘോഷിക്കുകയാണ് ഈ കൊച്ചു മിടുക്കി. ലോക്ഡോൺ ആയത് ഹയ കുട്ടിയുടെ പിറന്നാളിനെ ബാധിച്ചിട്ടേയില്ല.

 

ഹയുടെ ബാപ്പ ആസിഫ് അലി അതികെങ്കേമം ആയാണ് തന്റെ ഇളയ കുരുന്നിന്റെ പിറന്നാൾ ആഘോഷിച്ചതും, മകൾക്കായി ഒരു വമ്പൻ സർപ്രൈസ് ഒരുക്കിയതും. നാലു വയസ്സുകാരിയായ മധുരം ഒരുപാട് ഇഷ്ടമുള്ള ഹയക്ക് സ്വന്തമായൊരു ബേക്ക് ഹൗസ് ബർത്ത് ഡേ സമ്മാനമായി പണിതു നൽകിയിരിക്കുകയാണ് ആസിഫലി എന്ന മകളെ അത്രയേറെ ഇഷ്ടപ്പെടുന്ന അച്ഛൻ. നമ്മുടെ കുട്ടി മിടുക്കി അതീവ സന്തോഷത്തിലാണ്. കുടുംബത്തിലെ എല്ലാവരും ഹയ് കുട്ടിക്കും, ആദം മോനും ഒപ്പം ബേക്ക് ഹൗസ് ജീവനക്കാരുടെ അതേ പോലുള്ള തൊപ്പിയും വസ്ത്രങ്ങളൊക്കെ ധരിച്ച് പിറന്നാൾ ആഘോഷം ഗംഭീരം ആക്കുകയായിരുന്നു.

ജ്യൂസ് നിറച്ച കൈവണ്ടി ചേട്ടൻ ആദമിനോട് ഒപ്പം ഹയ ഉന്തിത്തള്ളി ആർത്തു വിളിച്ചു കൊണ്ടാണ് ബേക്ക് ഹൗസ് ഉദ്ഘാടനം ചെയ്തത്. അമ്മ സമയും കൂടെ സപ്പോർട്ടിനു ഉണ്ട്. എന്തായാലും സംഭവം മൊത്തത്തിൽ കളർ ആയിട്ടുണ്ട്. ആസിഫ് തന്നെയാണ് ചിത്രങ്ങളും വീഡിയോയും എല്ലാം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. ആരാധകർ ഏറെ ഉള്ള കുട്ടിക്കുറുമ്പി ഹയക്ക് നിരവധി ചലച്ചിത്ര താരങ്ങളും ആരാധകരും ആണ് പിറന്നാൾ ആശംസകൾ അറിയിച്ചു രംഗത്തെത്തിയത്. 2017 ജൂണ് രണ്ടിനായിരുന്നു ആസിഫ് അലിയുടെ ഭാര്യ സമമസ്‌റീന് പെണ്കുട്ടിക്ക് ജന്മം നല്കിയത്. ആദം അലി, ഹയ തുടങ്ങിയവരാണ് ആസിഫ് അലിയുടെയും സമയുടെയും മക്കള്.

x