
വിവാഹ വേഷത്തിൽ അതി സുന്ദരിയായി ജയറാമിന്റെ മകൾ മാളവിക , ചിത്രങ്ങൾ വൈറലാകുന്നു
മലയാളി ആരധകരുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും.വിവാഹ ശേഷം അഭിനയലോകത്തുനിന്നും പിന്മാറിയ പാർവതി കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രെധ കേന്ദ്രീകരിക്കുകയായിരുന്നു.സിനിമയേക്കാൾ പ്രാദാന്യം പാർവതി കുടുംബജീവിതത്തിന് നൽകിയത് കൊണ്ട് തന്ന അഭിനയലോകത്തുനിന്നും താരം പിൻവാങ്ങുകയായിരുന്നു.എന്നാൽ താര ദമ്പതികളുടെ മക്കളിൽ കാളിദാസ് ജയറാം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയിരുന്നു.ഇപ്പോഴിതാ നായകനായി മലയാള സിനിമാലോകത്ത് അരങ്ങേറ്റം വരെ കഴിഞ്ഞു.

എന്നാൽ ജയറാമിന്റെ മകൻ കാളിദാസ് സിനിമയിൽ എത്തിയപ്പോൾ മകൾ മാളവിക സിനിമാലോകത്തേക്ക് അരങ്ങേറുന്നതിനെ കുറിച്ച് ഇതുവരെ ഒരു സൂചന പോലും നൽകിയിട്ടില്ല.മാളവിക സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല എങ്കിലും താരത്തിന് നിരവധി ആരധകരുണ്ട്.ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ തരംഗമാവാറുമുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.കാഞ്ചിപുരം സാരിയിൽ അതീവസുന്ദരിയായി നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ മാളവികയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുള്ള മാളവികയുടെ ചിത്രങ്ങൾ ആരധകർ ഏറ്റെടുക്കാറുള്ളതാണ്.സിനിമയിലേക്ക് താരപുത്രി കടന്നിട്ടില്ല എങ്കിലും മോഡലിംഗിലൂടെ താരം ശ്രെധ നേടുന്നുണ്ട്.

ഇതിനോടകം തന്നെ നിരവധി മോഡലിംഗ് ബ്രാൻഡുകൾക്ക് വേണ്ടി താരം മോഡലിംഗ് ചെയ്തു കഴിഞ്ഞു.വെത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി താരം എത്തുമ്പോൾ ആരാധകർ ചോദിക്കുന്നത് ഒന്ന് മാത്രമാണ് എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന്.സിനിമയിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ച് സൂചനയൊന്നും താരം നൽകിയിട്ടില്ല എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ