ദിലീപേട്ടന് ഇത് കണ്ടിട്ട് കുറ്റബോധം തോന്നട്ടെ ഇത് മഞ്ജുവിന്റെ മധുര പ്രതികാരമോ എന്ന് ആരാധകർ

വിവാഹ ബന്ധം വേർപെടുത്തി എങ്കിലും മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഒരു കാലത്തു മലയാളി ഒന്നിക്കണം എന്നാഗ്രഹിച്ചു താരജോഡികൾ ആയിരുന്നു ദിലീപും മഞ്ജുവും . അത്രയ്ക്ക് ചേർച്ച ആയിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. അതു കൊണ്ട്‌ തന്നെ ഇരുവരുടെയും കല്യാണം മലയാളികൾ ഇത്രയും ആഘോഷമാക്കിയ മറ്റൊരു ചടങ്ങു മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇല്ലായിരുന്നു. ഒടുവിൽ ഇരുവരും വേർ പിരിഞ്ഞപ്പോഴും മലയാളികൾക്ക് ഇവരോടുള്ള ഇഷ്ടത്തിന് കുറവൊന്നുമില്ല.

മലയാളികൾ വളരെ ദുഖത്തോടെ സ്വീകരിച്ച വാർത്ത ആയിരുന്നു ദിലീപും മഞ്ജുവും വിവാഹ ബന്ധം വേർ പെടുത്താൻ പോകുന്നു എന്ന വാർത്ത. ഇരുവരും തമ്മിൽ പിണക്കത്തിലാണ് എന്നൊക്കെ ഇടയ്ക്കു വാർത്തകൾ വന്നിരുന്നെങ്കിലും അതൊന്നും സത്യമാകല്ലേ എന്നായിരുന്നു ഓരോ മലയാളിയും പ്രാർഥിച്ചത്. എന്നാൽ എല്ലാവരെയും സങ്കടത്തിലാഴ്ത്തി 2014ൽ ദിലീപും മഞ്ജുവും വിവാഹ ബന്ധം വേർപെടുത്തി. മഞ്ജു പിന്നീട് സിനിമയിൽ എത്തിയതും മകളായ മീനാക്ഷി ദിലീപിനൊപ്പം നിന്നതും ഏറെ ചർച്ച ആയ വിഷയം ആയിരുന്നു.

മഞ്ജു വാര്യർ സിനിമയിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കിയിരുന്നു. കൈ നിറയെ ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളും മഞ്ജുവിനെ ഒരു ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് എത്തിച്ചു. മലയാളത്തിലും തമിഴിലും ഒക്കെയായി മികച്ച ചിത്രങ്ങളിലൂടെ താരം മിന്നും പ്രകടനം ആണ് കാഴ്ച വെച്ചത്. ഒരുപക്ഷേ ദിലീപുമായുള്ള ബന്ധം വേർപെടുത്തിയതിൽ പ്രേക്ഷകർ വിഷമം മറക്കുന്നത് ഒരു പക്ഷേ മഞ്ജുവിനെ സ്‌ക്രീനിൽ കാണുമ്പോഴാകും. പഴയ സൗദര്യത്തോടെ തന്നെ മഞ്ജുവിനെ സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർ അത്രയും കൊതിച്ചിട്ടുണ്ട്.

ഇപ്പോൾ മഞ്ജു തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കു വെച്ച ചിത്രങ്ങൾ ആണ് ചർച്ച ആകുന്നതു. പുത്തൻ ഹെയർ സ്റ്റൈലിൽ പുതിയ മേക്കോവറിൽ ആണ് ചിത്രത്തിൽ മഞ്ജുവിനെ കാണാൻ കഴിയുന്നത്. നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. അതിൽ ഒരു കമെന്റാണ് ശ്രദ്ധിക്കപ്പെട്ടത്. മഞ്ജുവിന്റെ ഒരു ആരാധകൻ കമന്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു “ദിലീപേട്ടന് ഈ ഫോട്ടോ കണ്ട് കുറ്റബോധം തോന്നട്ടെ” എന്നായിരുന്നു ആ ആരാധകൻ കമന്റ് ചെയ്തത്.

ചിത്രത്തിൽ അതീവ സുന്ദരി ആയാണ് മഞ്ജുവിനെ കാണാൻ കഴിയുന്നത്. ഇത് മഞ്ജുവിന്റെ മധുര പ്രതികാരം ആണോ എന്ന് ചോതിക്കുന്നവരും ഉണ്ട്.  നിരവധി ആരാധകർ ആണ് മഞ്ജുവിന്റെ പുതിയ ഹെയർ സ്റ്റൈലും മേക്കോവറും നന്നായിട്ടുണ്ട് എന്ന് കമന്റ് ചെയ്തത്. മമ്മൂട്ടിയുടെ പെങ്ങൾ ആണോ ഇതെന്താ വർഷങ്ങൾ കഴിയും തോറും പ്രായം കുറയുവാനോ എന്നൊക്കെ ആര് ആരാധകർ മഞ്ജുവിനോട് ചോദിക്കുന്നത്. മമ്മൂട്ടിയുമായി മഞ്ജു ആദ്യമായി ഒന്നിക്കുന്ന പ്രീസ്റ്റ് എന്ന ചിത്രമാണ് ഇനി റിലീസ് ആകാൻ പോകുന്നത്. ചിത്രം ഈ മാസം തീയേറ്ററിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

x