മുപ്പത്തഞ്ചാം പിറന്നാളിന് ആസിഫ് അലിക്ക് സർപ്രൈസ് നൽകി മുൻ കാമുകി, അമ്പരന്ന് ആരാധകർ!

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയ മികവ് കൊണ്ടും മുൻനിരയിലേക്ക് എത്തിയ താരമാണ് ആസിഫ് അലി. അഭിനയ പ്രാധാനമുള്ള വേഷങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന ആസിഫ് അലി തുടർച്ചയായി കയ്യടി വാങ്ങിയ താരമാണ്. താര ജാടകളില്ലാത്ത വളരെ സിമ്പിൾ ആയി പെരുമാറുന്ന നടനെന്ന പേരും ആസിഫ് അലിക്ക് ഉണ്ട്. അതുകൊണ്ടു തന്നെ ആസിഫ് അലിയെ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആണെന്ന് തന്നെ പറയാം. ആസിഫ് അലിക്ക് മാത്രമല്ല ഭാര്യ സമക്കും മക്കൾക്കും ആരാധകരുണ്ട് സോഷ്യൽ മീഡിയയിൽ.

കഴിഞ്ഞ ദിവസം തന്റെ 35ആം പിറന്നാൾ ആഘോഷിച്ച ആസിഫ് അലിക്ക് കിട്ടിയ സർപ്രൈസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. സാധാരണ സുഹൃത്തുക്കൾ വകയാണ് ആസിഫ് അലിക്ക് സർപ്രൈസ് കിട്ടാറുള്ളതെങ്കിൽ ഇത്തവണ മറ്റൊരാളാണ് സർപ്രൈസ് കൊടുത്ത്. തന്റെ പഴയ കാമുകിയുടെ വകയായാണ് ഇപ്പോൾ ആസിഫ് അലിക്ക് സർപ്രൈസ് കിട്ടിയത്. ദുബായിയിൽ വെച്ചായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ആഘോഷിച്ചത്.

ദുബായിലെ പ്രശസ്തമായ ഒരു ആഡംബര ബോട്ടിൽ ആയിരുന്നു ഇത്തവണത്തെ ആസിഫ് അലിയുടെ പിറന്നാൾ ആഘോഷം. തന്റെ മുപ്പത്തഞ്ചാം വയസ്സിൽ കിട്ടിയ പിറന്നാൾ സമ്മാനം കണ്ട് അന്തം വിട്ടു ഇരിക്കുകയാണ് താരത്തിന്റെ ആരാധകർ. എന്നാൽ ആരും പേടിക്കണ്ട ആസിഫിന്റെ പഴയ കാമുകിയും ഇപ്പോഴത്തെ ഭാര്യയും ആയ സമ തന്നെയാണ് ഇങ്ങനെ ഒരു സർപ്രൈസ് താരത്തിന് നൽകിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ആസിഫും സമയും വിവാഹിതർ ആകുന്നത്.

പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദുബായിലെ ആഡംബര ഹോട്ടെലിൽ കുടുംബവും സുഹൃത്തുക്കളും ചേർന്ന് താരത്തിന്റെ ജന്മദിനം ആഘോഷമാക്കി. താരം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. താരത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ആശംസകൾ കൊണ്ട് നിറക്കുമ്പോൾ ആണ് ഇങ്ങനെ ഒരു വാർത്ത പുറത്തു വന്നത്. ആദ്യം കേട്ടവർ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് കാര്യം അറിഞ്ഞപ്പോൾ ആണ് സമാധാനം ആയതു. ഒരിക്കലും മറക്കാത്ത ഒരു സർപ്രൈസ് ആയിരുന്നു അത്.

ബിരുദത്തിന് പഠിച്ചുകൊണ്ടു ഇരിക്കുമ്പോൾ തന്നെ പരസ്യങ്ങളുടെ മോഡൽ ആയും വീഡിയോ ജോക്കി ആയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ആസിഫ് അലി. പിന്നീട് ആസിഫ് മഴയിൽ എന്ന ആൽബത്തിലെ ഗാനം ഹിറ്റായിരുന്നു. അങ്ങനെയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ ചില മോശം അനുഭവങ്ങൾ ഒക്കെ ഉണ്ടായെങ്കിലും പിന്നീട് അതിൽ നിന്നൊക്കെ പാഠങ്ങൾ ഉൾക്കൊണ്ട് താരം കയറി വന്നു. താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ കെട്ടിയോളാണെന്റെ മാലാഖയിലെ പ്രകടനത്തിന് നിരൂപക പ്രശംസയും ലഭിച്ചിരുന്നു .

x