ദൃശ്യം 2 വിലെ നിങ്ങളുടെ പ്രിയ നടൻ വിടവാങ്ങി , മലയാള സിനിമാലോകത്തിന് മറ്റൊരു തീരാ നഷ്ടം കൂടി

മലയാളി ആരധകരുടെ പ്രിയ നടൻ മേള രഘു വിടവാങ്ങി , മലയാള സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി .. കെ ജി ജോർജ് സംവിദാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് മേള രഘു .. സർക്കസ് കൂടാരത്തിന്റെ കഥപറയുന്ന മേള എന്ന ചിത്രത്തിൽ ” ഗോവിന്ദൻ കുട്ടി ” എന്ന കഥാപാത്രത്തിൽ എത്തിയ രഘു ആദ്യ ചിത്രത്തിലെ മികച്ച അഭിനയം കൊണ്ട് ഏറെ ശ്രെധ നേടിയിരുന്നു .. 35 ഓളം ചിത്രങ്ങളിൽ വേഷമിട്ട മേള രഘു മോഹൻലാൽ നായകനായി എത്തി ജിത്തു ജോസഫ് സംവിദാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത് .. ചിത്രത്തിൽ ചായക്കട തൊഴിലാളിയുടെ വേഷമായിരുന്നു മേള രഘു കൈകാര്യം ചെയ്തത് .. ഇക്കഴിഞ്ഞ 16 ആം തിയതി രഘു വീട്ടിൽ കുഴഞ്ഞുവീഴുകയും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു .. തീവ്രപരിചരണവിഭാഗത്തിൽ വെന്റിലേറ്ററിൽ ആയിരുന്ന താരം ഇന്ന് രാവിലെയാണ് വിട പറഞ്ഞത് .. 60 വയസായിരുന്നു ..

 

 

കെ ജി ജോർജിന്റെ ചിത്രമായ മേള യിലൂടെ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ കഥാപാത്രത്തെയാണ് രഘു അവതരിപ്പിച്ചത് .. മേളയിലെ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രെധ നേടുകയും പ്രശംസ നേടുകയും ചെയ്ത കഥാപാത്രമായിരുന്നു .. പുത്തൻവെളി ശശിധരൻ എന്നാണ് യാതാർത്ഥ പേര് .. 40 വർഷത്തോളമായി മലയാളം തമിഴ് സിനിമകളിൽ നിരവധി ചിത്രങ്ങളിൽ രഘു വേഷമിട്ടിട്ടുണ്ട് .. കമൽ ഹസ്സൻ നായകനായി എത്തിയ അപൂർവ സഹോദരങ്ങൾ എന്ന ചിത്രത്തിലും മേള രഘു വേഷമിട്ടിട്ടുണ്ട് .. 1980 ൽ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു നടൻ ശ്രീനിവാസൻ നേരിട്ടെത്തി സിനിമയിൽ അഭിനയിക്കാമോ എന്ന് രഘുവിനോട് ചോദിക്കുന്നത് .. ഒരു യാത്രക്കിടയാണ് ശ്രീനിവാസനും , കെ ജി ജോര്ജും രഘുവിനെ കാണാനിടയായത് .. മിമിക്രിയും നാടകവുമായി നടന്ന രഘുവിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സർക്കസ് കൂടാരത്തിന്റെ കഥ പറഞ്ഞ ” മേള ” എന്ന ചിത്രം .. ചിത്രത്തിലെ ഗോവിന്ദൻകുട്ടിയായി എത്തിയ താരത്തിന് നായകതുല്യമായ പ്രാദാന്യമുള്ള വേഷമായിരുന്നു ലഭിച്ചത് ..

 

 

ശക്തമായ തിരക്കഥയും അഭിനയമുഹൂർത്തങ്ങളുമായി ഏറെ ശ്രെധ നേടിയ ചിത്രം കൂടിയായിരുന്നു മേള .. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ചിത്രങ്ങളിൽ ഒന്നായിരുന്നു മേള .. നിരവധി സിനിമകളിൽ വേഷമിട്ട രഘു ദൂരദർശൻ നിർമ്മിച്ച വേലുമാലു സർക്കസിലും പ്രദാന വേഷം കൈകാര്യം ചെയ്തിരുന്നു .. ഇക്കഴിഞ്ഞ 16 ആം തിയതി വീട്ടിൽ കുഴഞ്ഞുവീണ രഘു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു .. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന താരം ഇന്ന് രാവിലെയാണ് വിടവാങ്ങിയത് .. ഭാര്യാ ശ്യാമള മകൾ ശില്പ ..

x