പൃഥ്വിരാജിന്റെ ചിത്രത്തിലെ നായികാ യാമി വിവാഹിതയായി , വിവാഹ ചിത്രങ്ങൾ കാണാം

ദിപൻ സംവിദാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ ഹീറോ എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് യാമി ഗൗതം . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ മനം കവരാനും യാമിക്ക് സാധിച്ചിരുന്നു . മലയാളം തമിഴ് തെലുങ് കന്നഡ പഞ്ചാബി ഭാഷ ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ് യാമി . ഇപ്പോഴിതാ നിരവധി ഭാഷകളിലൂടെ ആരാധകരെ സമ്പാദിച്ച പ്രിയ നടി യാമി ഗൗതം വിവാഹിതയായി . സോഷ്യൽ മീഡിയയിലൂടെ യാമി തന്നെയാണ് തന്റെ വിവാഹ വാർത്തയും ചിത്രങ്ങളും ആരാധകരുമായി പങ്കുവെച്ചത് . ഉറി എന്ന ഹിന്ദി ചിത്രം സംവിദാനം ചെയ്ത ആദിത്യ ദാർ ആണ് യാമിയുടെ കഴുത്തിൽ മിന്നു ചാർത്തിയത് . വളരെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ വിവാഹം . വിവാഹ ചടങ്ങിനിടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ” കുടുംബങ്ങളുടെ അനുഗ്രഹത്താൽ ഞങ്ങൾ ഇന്ന് വിവാഹിതരായി ” എന്ന ക്യാപ്‌ഷനോടെയാണ് യാമി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് .

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറിയിട്ടുണ്ട് . ആരധകരും സിനിമ മേഖലയിൽ നിന്നും നിരവധി ആളുകളാണ് താരത്തിന് വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത് . അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു യാമിയുടെയും ആദിത്യയുടേയും വിവാഹം നടന്നത് . 2019 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ” ഉറി ” എന്ന ചിത്രം സംവിദാനം ചെയ്തത് ആദിത്യ ദാർ ആയിരുന്നു , ചിത്രത്തിൽ പല്ലവി ശർമ്മ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് യാമി ഗൗതം ആയിരുന്നു .

2009 ൽ പുറത്തിറങ്ങിയ ഉല്ലാസ ഉത്സാഹ എന്ന കന്നഡ ചിത്രത്തിലൂടെയാണ് യാമി അഭിനയലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് . പിന്നീട് നിരവധി ഭാഷകളിൽ നിരവധി മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത യാമി പൃഥ്വിരാജ് നായകനായി എത്തിയ ഹീറോ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത് . ആദ്യ ചിത്രം കൊണ്ട് തന്നെ നിരവധി മലയാളി ആരാധകരെ സമ്പാദിക്കാൻ താരത്തിന് സാധിച്ചിരുന്നു . ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാർത്തയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. വിവാഹ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറിയിട്ടുണ്ട് . വാണി കപൂർ , ദിയ മിർസ , നേഹ ദൂപിയ , അടക്കം നിരവധി താരങ്ങൾ യാമിക്കും ആദിത്യക്കും വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വന്നിട്ടുണ്ട് ..

സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും യാത്ര തുടങ്ങുമ്പോൾ നിങ്ങളുടെ ആശംസകളും അനുഗ്രഹങ്ങളും ഞങ്ങൾ ആശ്യപെടുന്നു എന്ന കുറിപ്പോടെയാണ് താരം വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത് . നിരവധി ചിത്രങ്ങളാണ് യാമിയുടെ പുറത്തിറങ്ങാനിരിക്കുന്നത് . ബൂട്ട് പോലീസ് , ദസ്‌വി , തുടങ്ങി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് . ഗിന്നി വെഡ്സ് സണ്ണി യാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

x