ലൈവിൽ കന്യക ആണോയെന്ന ആരാധകന്റെ ചോദ്യത്തിന് കൂളായി മറുപടി നൽകി നമിതാ പ്രമോദ് ; വൈറലായി ചോദ്യവും ഉത്തരവും

മലയാള സിനിമയുടെ പുഞ്ചിരിക്കുന്ന മുഖമാണ് നമിതാ പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടെത്തിയ നമിത വളരെ പെട്ടെന്നാണ് നായികയായി മാറിയത്. ദിലീപിന്റെ അടക്കം നായികയായി പല സിനിമകളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുകയാണ് താരം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ് നമിത പ്രമോദ്. ട്രാഫിക്ക്, പുതിയ തീരങ്ങള്‍, വിക്രമാദിത്യന്‍, ചന്ദ്രേട്ടന്‍ എവിടെയാ, മാര്‍ഗംകളി തുടങ്ങി ഒരുപിടി സിനിമയുടെ ഭാഗമാകാന്‍ നമിതയ്ക്ക് സാധിച്ചു. ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിലാണ് നമിത ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ അശ്വതി എന്ന അഭിഭാഷകയായാണ് നമിത എത്തുന്നത്. എന്നാല്‍ ചെയ്ത കഥാപാത്രങ്ങളില്‍ തന്നെ പൂര്‍ണമായി സംതൃപ്തപ്പെടുത്തിയ കഥാപാത്രങ്ങള്‍ കുറവാണെന്ന് പറയുകയാണ് നമിത. പല കഥാപാത്രങ്ങളും പിന്നീട് കാണുമ്പോള്‍ മെച്ചപ്പെടുത്താമായിരുന്നെന്ന് തോന്നിയിട്ടുണ്ടെന്നും താരം തന്റെ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്.

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നമിത അഭിനയ രംഗത്തിലേക്ക് എത്തുന്നത്. എന്റെ മാനസപുത്രിയായിരുന്നു ആദ്യ പരമ്പര. പിന്നീട് അമ്മേ ദേവി, ഉള്ളടക്കം തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ച് ശ്രദ്ധ നേടി. 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് ആയിരുന്നു ആദ്യ സിനിമ. മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ് ട്രാഫിക്. പിന്നീട് പുതിയ തീരങ്ങളിലൂടെ നായികയായി മാറി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് നമിത. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. മലയാളത്തിലെ സ്ത്രീപക്ഷ സംഘടനയിൽ ഒന്നും അംഗത്വം ഇല്ലാത്ത നായികയാണ് നമിതാ പ്രമോദ്. ഇടയ്ക്കുവെച്ച് എന്താണ് ഫെമിനിസം, എനിക്ക് ആ വാക്കിന്റെ അർത്ഥം ഇതുവരെയും മനസിലായിട്ടില്ല എന്ന രീതിയിലുള്ള നമിതയുടെ പ്രതികരണത്തിന് സമൂഹമാധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. അതിനെയോക്കെ നമിത വളരെ കൂൾ ആയാണ് എടുക്കുന്നത്.

ജനപ്രിയ നായകൻ ദിലീപും കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് നമിതാ പ്രമോദ്. ദിലീപിന്റെ മകൾ മീനാക്ഷി ദിലീപിന്റെ ഉറ്റ സുഹൃത്താണ് നമിത. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ സ്വന്തം ചേച്ചിയായാണ് നമിത കാണുന്നത്. കാവ്യമാധവനിൽ നിന്നും സിനിമാ സംബന്ധമായ പല ഉപദേശങ്ങളും നമിത സ്വീകരിക്കുകയും, പ്രാവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ചലച്ചിത്രതാരം നാദിർഷയുടെ മകളായ ആയിഷയും ആയും അടുത്ത സൗഹൃദബന്ധം ആണ് നമിതയ്ക്ക് ഉള്ളത്. ഈ അടുത്തിടെ ആയിഷയുടെ വിവാഹത്തിന് നമിതയും മീനാക്ഷിയും ആയിഷയും ചേർന്ന് അവതരിപ്പിച്ച നൃത്തം ഒക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ഇപ്പോൾ നമിതയുടെ മറ്റ് ചില രസകരമായ മറുപടികളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആരാധകരുടെ കുഴപ്പിക്കുന്ന കുസൃതി ചോദ്യങ്ങൾക്ക് തന്റെ വ്യക്തമായ ഉത്തരമാണ് നമിത നൽകിയിരിക്കുന്നത്.

ഒന്നാമത്തെ ചോദ്യം ഇതാണ്, നമിതയെ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്ന ചോദ്യം ഏതാണെന്ന്? അതിനുള്ള നമിതയുടെ ഉത്തരം” താനൊരു കന്യകയാണോ എന്നു ചോദിക്കുന്നതാണ്”, തന്നോട് നിരവധി പേരാണ് ഈ ചോദ്യം ഉയർത്തുന്നത്, അവർക്കൊക്കെ നമിത കൊടുക്കുന്ന മറുപടി താനൊരു കന്യക തന്നെ ആണെന്നാണ്. മറ്റു നടിമാരെ പോലെ ഈ ചോദ്യം കേട്ട പാടെ പൊട്ടിത്തെറിക്കാൻ നമിതയെ കിട്ടില്ല എന്നാണ് നടി കാണിച്ചുകൊടുക്കുന്നത്. നിസാരമായി കാണേണ്ടതിനെ നിസാരമായി തന്നെ കാണണമെന്നും നമിത കാണിച്ചു തന്നു. രണ്ടാമത്തെ ചോദ്യം ഇതാണ്, നമിത ഒരു ആണായാൽ ആരെ ആയിരിക്കും വിവാഹം കഴിക്കുന്നതും, പ്രണയിക്കുന്നതും? നമിതയ്ക്ക് ഈ ചോദ്യത്തിനു അധികം ആലോചിക്കേണ്ടി വന്നില്ല, താനൊരു ആണായാൽ അനുഷ്ക ഷെട്ടിയെ ആയിരിക്കും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും, കടുത്ത ആരാധനയാണ് തനിക്ക് അനുഷ്കഷെട്ടിയോട് എന്നും താരം പറയുന്നു. സമൂഹമാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത് നമിതയുടെ ഈ ഉത്തരങ്ങളാണ്.

x