കുടുംബവിളക്കിലെ പ്രിയ നടി ശരണ്യ ആനന്ദ് വിവാഹിതയായി.വിവാഹ വീഡിയോ കാണാം

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങിയ നിൽക്കുന്ന സുന്ദരി നടി ശരണ്യ ആനന്ദിന്റെ വിവാഹം കഴിഞ്ഞു.വിവാഹ ചിത്രങ്ങളും വിഡിയോകളും ഏറ്റെടുത്ത് സോഷ്യൽലോകവും ആരാധകരും.നടി ശരണ്യ ആനന്ദ് എന്ന് പറഞ്ഞാൽ ചിലപ്പോൾ ആരധകർക്ക് പെട്ടന്ന് മനസിലാക്കണമെന്നില്ല.എന്നാൽ കുടുംബവിളക്കിലെ വില്ലത്തി എന്നുപറഞ്ഞാൽ അപ്പോഴേ ആരാധകർക്ക് ആളെ പിടികിട്ടും.അത്രക്ക് പ്രേഷകപ്രീതി നേടിയ നെഗറ്റീവ് കഥാപാത്രമാണ് കുടുംബവിളക്കിൽ താരം അവതരിപ്പിക്കുന്നത്..ഇപ്പോഴിതാ താരത്തിന്റെ വിവാഹ വിഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇന്ന് രാവിലെ ഗുരുവായൂർ അമ്പലനടയിൽ വെച്ചായിരുന്നു താരം വിവാഹിതയായത്.മനേഷ് രാജൻ നാരായണനാണ് വരൻ.ഫാഷൻ കൊറിയോഗ്രാഫറായും നടിയായും ഒരേപോലെ തിളങ്ങിനിൽക്കുന്ന താരത്തിന്റെ വിവാഹ നിചയം കഴിഞ്ഞ മാസം ആയിരുന്നു നടന്നത്.വിവാഹ നിച്ചായവർത്തകൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

നിരവധി മലയാളം ചിത്രങ്ങളിലും തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.തമിഴ് സിനിമയിലൂടെയായിരുന്നു താരം അഭിനയലോകത്തേക്ക് എത്തിയത്.പിന്നീട് മലയാള സിനിമയിലേക്കും സീരിയലുകളിലേക്കും എത്തുകയായിരുന്നു.കുടുംബവിളക്കിലെ വില്ലത്തി വേഷം ഏറെ ശ്രെധ നേടിയിട്ടുണ്ട്.ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ടെലിവിഷൻ പരമ്പരകളിൽ മുൻപന്തിയിലാണ് കുടുംബവിളക്ക് സീരിയൽ.സീരിയലിൽ വേദിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.1971 ബീയോണ്ട് ബോർഡേഴ്സ് , ആകാശഗംഗ 2 , മാമാങ്കം , അച്ചായൻസ് , ചങ്ക്‌സ് അടക്കം നിരവധി ചിത്രങ്ങളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു .

വിനയൻ സംവിദാനം ചെയ്ത ആകാശഗംഗ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് താരം അരങ്ങേറിയത്.സിനിമയിലൂടെയാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റമെങ്കിലും മിനി സ്‌ക്രീനിലാണ് താരം കത്തിനിൽക്കുന്നത്.കാരണം നെഗറ്റീവ് കഥാപാത്രത്തിലൂടെ അത്രത്തോളം ആരധകരെ സമ്പാദിക്കാൻ ഒറ്റ സീരിയലിലൂടെ താരത്തിന് കഴിഞ്ഞിട്ടുണ്ട്.മികച്ച അഭിനയം തന്നെയാണ് അതിന് കാരണം.കഴിഞ്ഞ മാസം വിവാഹനിച്ചയം കഴിഞ്ഞിരുന്നു .ഇന്ന് രാവിലെ ഗുരുവായൂർ വെച്ചായിരുന്നു വിവാഹം.വിവാഹ റിസപ്ഷനിൽ നടി അനുശ്രീ അടക്കം നിരവധി താരങ്ങൾ പങ്കെടുത്തു .ഫാഷൻ ഡിസൈനറും , കൊറിയോഗ്രാഫറും , മോഡലും നടിയുമാണ് താരം .


നിരവധി മേഖലകളിൽ കഴിവുതെളിയിച്ച തരാം നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്.താരത്തിന്റെ സ്വദേശം അടൂർ ആണെങ്കിലും ജനിച്ചതും പത്താം ക്ലാസ് വരെ പഠിച്ചതും ഗുജറാത്തിലെ സൂറത്തിൽ ആയിരുന്നു.അച്ഛൻ ആനന്ദ് , ‘അമ്മ സുജാത.താരത്തിന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി ആരാധകരും താരങ്ങളുമാണ് താരത്തിന് വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത്.ഏതായാലും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നടി ശരണ്യ ആനന്ദിന് വിവാഹ മംഗളാശംസകൾ നേരുന്നു

Articles You May Like

x