കൂട്ടുകാരികളുമൊത്ത് ലിഫ്റ്റിനകത്ത് ഡാൻസ് കളിച്ച് പണികിട്ടി ഇഷാനി കൃഷ്ണ – വീഡിയോ കാണാം

പ്രശസ്ത സിനിമാ സീരിയൽ താരമായ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ നാല് പെൺകുട്ടികളും മലയാളി സിനിമാ സീരിയൽ പ്രേമികൾക്ക് സുപരിചിതമായവരാണ്. മലയാള സിനിമയിലെ അപൂര്വമായൊരു താര കുടുംബം എന്ന് വേണമെങ്കിൽ കൃഷ്ണകുമാറിന്റെ കുടുംബത്തെ നമുക്ക് വിഷേശയിപ്പിക്കാം. കാണുന്നവർക്കു ആർക്കും അസൂയ തോന്നുന്ന ഒരു താര കുടുംബം. പ്രായത്തിൽ അധികം വ്യത്യാസമില്ലാത്ത സുന്ദരികളായ പെണ്മക്കൾ. അതിൽ മൂന്നു പേരും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തി കഴിഞ്ഞു.

അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിൽ പോലും ടിക് ടോക്കിലും , യൂട്യുബിലും ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഒക്കെ വൈറൽ ആണ് ഈ താര കുടുംബം. പെൺമക്കൾക്ക് ഇത്രയും സ്വന്തന്ത്ര്യം കൊടുക്കുകയും അവരോടു ഒരു കൂട്ടുകാരനെ പോലെ പെരുമാറുകയും ചെയ്യുന്ന ഒരു അച്ഛനാണ് നടൻ കൃഷ്ണകുമാർ. പാട്ടും ഡാൻസും ചിരിയും കളിയും ഒക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഈ താര കുടുംബം. എന്നും നാലു പേരിൽ ആരെങ്കിലും എന്തെങ്കിലും ഒക്കെ ചെയ്തു സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറും. ഫോട്ടൊഷൂട്ടോ ഡാൻസോ പാട്ടോ അതുമല്ലങ്കിൽ എന്തെകിലും കളിതമാശ എങ്കിലും ഒപ്പിക്കും ഈ സുന്ദരിമണികൾ.

ഈ താരകുടുംബത്തിൽ അഹാന കൃഷ്ണ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വീട്ടിലെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണ. ഫോട്ടോഷൂട്ട് ചിത്രങ്ങൾ വഴിയും ഡാൻസ് വീഡിയോ വഴിയും ഒരുപാടു ആരാധകരെ സമ്പാദിക്കാൻ ഇഷാനിക്ക് ആയിട്ടുണ്ട്. താൻ ആദ്യമായി അഭിനയിച്ച മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രം തീയേറ്ററിൽ റിലീസ് ആയില്ല എങ്കിൽ കൂടി ഒരു സിനിമാ താരത്തെ പോലെ തന്നെ പ്രശസ്ത ആണ് ഇശാനി. ഇപ്പോൾ ഒരു ഡാൻസ് കളിച്ചു പണി കിട്ടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഇഷാനി.

തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി ഇഷാനി പങ്കു വെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഓടുന്ന ലിഫ്റ്റിൽ നിന്ന് കൂട്ടുകാരികളുമൊത്തു ഡാൻസ് കളിക്കുന്ന വീഡിയോ ആണ് താരം പങ്കു വെച്ചത്. ലിഫ്റ്റിൽ കയറി മൂന്നു പേരും കൂടി ഡാൻസ് കളിക്കാൻ തുടങ്ങി. പക്ഷേ ഓരോ തവണയും ഓരോരുത്തർ സ്റ്റെപ്പുകൾ തെറ്റിച്ചു. അവസാനം സ്റ്റെപ്പുകൾ ശെരിയായപ്പോൾ ലിഫ്റ്റ് നിൽക്കുകയും ഡോർ തുറക്കുകയുമായിരുന്നു.

 

വീഡിയോ എങ്ങനെ എടുക്കരുത് എന്ന ക്യാപ്‌ഷൻ കൊടുത്തു കൊണ്ട് ഇഷാനി തന്നെയാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചത്. വീഡിയോ കണ്ടു ചിരി അടക്കാൻ പറ്റുന്നില്ല എന്നാണ് വീഡിയോക്ക് താഴെ ആരാധകർ പറയുന്നത്. ഡാൻസ് പാളിപ്പോയെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടത്.

x