മലയാളികളുടെ പ്രിയ നടി റെബ ജോൺ വിവാഹിതയാകുന്നു , കാമുകന് മുന്നിൽ മുട്ടുകുത്തി പ്രൊപ്പോസ് ചെയ്യുന്ന പ്രിയ നടിയുടെ ചിത്രങ്ങൾ വൈറൽ

നിവിൻ പോളി നായകനായി എത്തിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിൽ ചിപ്പി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് റെബ മോണിക്ക ജോൺ.ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേഷകരുടെ ഇഷ്ട താരമായ റെബ പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ പ്രേഷകരുടെ പ്രിയങ്കരിയായി മാറി.മലയാളത്തിന് പുറമെ നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടു.ഇളയദളപതി വിജയ് നായകനായി എത്തിയ ബീഗിൽ എന്ന ചിത്രത്തിൽ അനിത എന്നൊരു ശക്തമായ സ്ത്രീ കഥാപാത്രത്തിൽ താരം എത്തിയിരുന്നു.ഇപ്പോഴിതാ ആരധകരുടെ പ്രിയ നടി റെബ മോണിക്ക ജോൺ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇരുവരുടെയും പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.സിനിമയെ വെല്ലുന്ന പ്രൊപോസൽ എന്ന് ടൈറ്റിലോടെയാണ് റെബയുടെ ആരധകർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റികൊണ്ടിരിക്കുന്നത്.ദുബായ് സ്വദേശിയായ ജോയ് മോൻ ജോസഫ് ആണ് റബയുടെ വരൻ എന്നാണ് പുറത്തുവരുന്ന സൂചനകൾ.പ്രണയ വിവാഹമാണ് എന്നാണ് സൂചന , ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.മുട്ടുകുത്തി ജോയ് മോൻ റബയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.വിവാഹത്തിന് റെബ സമ്മതം മൂളിയിട്ടുണ്ട്.

 

ഒരു രാത്രിയിൽ തന്നെ ഇരുവരും ഒരുപോലെ പ്രൊപ്പോസ് എത്രത്തോളം ആണെന്നും അത് തന്നെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ച വിചിത്രമായ യാദൃശ്ചികമെന്നും ജോയ്മോൻ കുറിക്കുന്നു.ഇക്കഴിഞ്ഞ ദിവസമായിരുന്നു റെബ തന്റെ ഇരുപത്തി ഏഴാം പിറന്നാൾ ആഘോഷിച്ചത്.പിറന്നാൾ ദിനത്തിന്റെ ആഘോഷ വേളയിൽ ആയിരുന്നു ഇരുവരും പരസ്പരം പ്രൊപ്പോസ് ചെയ്തത്..ഇരുവരും പരസ്പരം മുട്ടുകുത്തി നിന്ന് പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.റെബ മുൻപ് തന്നെ തന്റെ പ്രണയിനിയെ ആരധകർക്ക് പരിചയപെടുത്തിയിരുന്നു,ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളതാണ് .

 

മലയാളത്തിന് പുറമെ നിരവധി തമിഴ് ആരധകരും താരത്തിനുണ്ട് ..മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം എങ്കിലും സെലെക്ടിവ് ആയി വേഷങ്ങൾ തിരഞ്ഞെടുക്കുന്ന റെബ തമിഴിൽ ആണ് കൂടുതലും വേഷങ്ങൾ കൈകാര്യം ചെയ്തത് .. ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിലൂടെയാണ് റെബ മോണിക്ക ജോൺ മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്.വളരെ മികച്ച വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന റെബ 4 വർഷത്തിനിടെ ആകെ ഏഴു സിനിമകളിൽ മാത്രമാണ് വേഷമിട്ടിട്ടുള്ളത്.ദളപതി വിജയ് ചിത്രം ബിഗിൽ ലിൽ ഒരു അനിത എന്ന ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്.ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനു പിന്നാലെ പൈപ്പിന് ചുവട്ടിലെ പ്രണയം , ജാറുഗണ്ടി , ഫോറൻസിക് , മിഖായേൽ , ബിഗിൽ , തുടങ്ങി ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു.എന്തായാലും ഇരുവരുടെയും പ്രൊപോസൽ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹ ആശംസകൾ നേർന്ന് രംഗത്ത് വരുന്നത്.

x