ഇത്രയും നല്ലൊരു സമ്മാനം എനിക്ക് സമ്മാനിച്ചതിൽ പൂർണിമക്ക് നന്ദി, കീർത്തി സുരേഷിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

ബാലതാരമായി സിനിമയിലേക്ക് എത്തുകയും പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ മിന്നും താരമായി മാറിയ നടിയാണ് കീർത്തി സുരേഷ്. പൈലെറ്റ്സ് എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി ആയിരുന്നു കീർത്തി സുരേഷ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ആദ്യ ചിത്രം ബോക്സ്ഓഫീസിൽ പരാജയമായെങ്കിലും കീർത്തി സുരേഷ് എന്ന പുതുമുഖ താരം ശ്രദ്ധിക്കപ്പെട്ടു.

അതിന് ശേഷം ദിലീപ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം റിങ് മാസ്റ്ററിലൂടെ പ്രേഷകരുടെ ഇഷ്ട നടിയായി കീർത്തി സുരേഷ് മാറുകയായിരുന്നു. കീർത്തി സുരേഷ് എന്ന നടിയുടെ കരിയറിലെ വഴിത്തിരിവായത് ആ ചിത്രമായിരുന്നു. അതോടെ അന്യ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ കീർത്തി സുരേഷിനെ തേടിയെത്തി. മലയാളം വിട്ട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ താരം അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ മുൻ നിര നായികമാരുടെ പട്ടികയിലേക്ക് ഉയർത്തപ്പെട്ടു.

നിർമ്മാതാവും നടനുമായ സുരേഷിന്റെയും പഴയകാല നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. തന്റെ കരിയറിന്റെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ ദേശിയ പുരസ്‌കാരം ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ കീർത്തി സുരേഷ് സ്വന്തമാക്കിയിട്ടുണ്ട്. താരമൂല്യം കൊണ്ടും അഭിനയം കൊണ്ടും തെന്നിന്ത്യൻ സിനിമാ ലോകത്തു മുൻനിരയിൽ ആണ് കീർത്തിയുടെ സ്ഥാനം. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ കീർത്തി സുരേഷ് തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. കീർത്തിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഗുരുവായൂർ അംബല നടയിൽ കുടുംബവുമൊത്തുള്ള ചിത്രമാണ് കീർത്തി സുരേഷ് തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ചത്. സെറ്റിന്റെ ഹാഫ് സാരിയിൽ അതീവ സുന്ദരിയായാണ് കീർത്തി സുരേഷ് ചിത്രത്തിൽ കാണപ്പെടുന്നത്. അച്ഛൻ സുരേഷ് കുമാറിനും അമ്മ മേനകക്കും ഒപ്പമാണ് കീർത്തി സുരേഷ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. കീർത്തി സുരേഷ് ധരിച്ച മനോഹരമായ ഈ സെറ്റ് ഹാൽഫ്‌ സാരി ഡിസൈൻ ചെയ്തതു നടിയും സിനിമാ താരം ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂർണിമ ഇന്ദ്രജിതാണ്.

തനിക്ക് ഈ മനോഹര സാരി സമ്മാനിച്ച പൂർണിമ ഇന്ദ്രജിത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് കീർത്തി സുരേഷ് ചിത്രങ്ങൾ പങ്കുവെച്ചത്. വളരെ മികച്ച അഭിപ്രായമാണ് സാരിക്കും ചിത്രങ്ങൾക്കും ആരാധകരിൽ നിന്നും ലഭിക്കുന്നത്. കീർത്തി സുരേഷ് അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അടുത്തിടെ തന്റെ പേരിൽ വന്ന വ്യാജ വിവാഹ വാർത്തയെ കുറിച്ചും കീർത്തി പ്രതികരിച്ചിരുന്നു. സംഗീത സംവിധായകൻ അനിരുധുമായി കീർത്തി വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിൽ വാർത്ത പരന്നിരുന്നു.

x