നടി ദുർഗ കൃഷ്ണയും നിർമാതാവ് അര്‍ജുന്‍ രവീന്ദ്രനും വിവാഹിതരായി വൈറലായി വിവാഹ വീഡിയോ

2017ൽ മലയാളത്തിൽ റിലീസ് ആയ വിമാനം എന്ന ചിത്രത്തിൽ കൂടി സിനിമ മേഖലയിൽ കടന്ന് വന്ന താരമാണ് നടി ദുർഗ കൃഷ്‌ണ, അതിന് ശേഷം താരത്തിനെ തേടി നിരവതി അവസരങ്ങളാണ് എത്തിയത്, ദുർഗ കൃഷ്‌ണ ഈ വർഷം കന്നഡ സിനിമയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട് താരം അവസാനമായി അഭിനയിച്ച ചിത്രം മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന റാം എന്ന ചിത്രത്തിൽ ആണ് അതിൽ മീര എന്ന കഥാപാത്രത്തെയാണ് അവതരിപികുനത്

ഇന്നിപ്പോൾ താരത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ് വരൻ യുവ സിനിമ നിർമാതാവായ അർജുൻ രവീന്ദ്രൻ ആണ് ഗുരുവായൂർ അമ്പലത്തിൽ വെച്ച് ഇന്ന് രാവിലെ ആണ് വിവാഹം കഴിഞ്ഞത് ,വളരെ ലളിതമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്ക് എടുത്തുള്ളൂ താരം ഈ അടുത്ത് ഏപ്രിൽ അഞ്ചിനാണ് തൻറെ വിവാഹം എന്ന് സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു അന്ന് ഇരുവരും നടത്തിയ സേവ് ദി ഡേറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു

ഇപ്പോൾ ദുർഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും വിവാഹ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ലോകത്ത് വൈറലായി മാറുകയാണ്, ചുവന്ന പട്ടുസാരി അണിഞ്ഞ് ദുർഗ വന്നപ്പോൾ കേരള തനിമ ഒട്ടും കുറയാതെ വെള്ള ഷർട്ടും മുണ്ടും അണിഞ്ഞാണ് വരൻ അർജുൻ രവീന്ദ്ര എത്തിയത് , ദുർഗയെ അണിയിച്ച് ഒരുക്കിയത് പ്രീശസ്ത ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് ആണ് വിവാഹ വസ്ത്രത്തിൽ ദുർഗ കൃഷ്ണ വളരെ സുന്ദരിയായിട്ടാണ് കാണപ്പെട്ടത്

ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു നാല് വർഷത്തെ നീണ്ട പ്രണയത്തിൽ ഒടുവിൽ ആണ് ഇരുവരും ഇന്ന് വിവാഹിതരായത്. വിവാഹ ശേഷവും താൻ അഭിനയം തുടരുമെന്നും നടി ദുർഗ കൃഷ്‌ണ മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നു, അർജുൻ രവീന്ദ്രൻ ഒരു സിനിമ നിർമാതാവാണെന്ന്നും അത് കൊണ്ട് തന്നെ അദ്ദേഹത്തിന് സിനിമയോടുള താൽപര്യം എത്രമാത്രം ആണെന്ന് തനിക്ക് അറിയാമെന്നും അത് കൊണ്ട് തന്നെ താൻ വിവാഹ ശേഷം അഭിനയിക്കുന്നതിൽ അദ്ദേഹത്തിന് ഒരു താൽപര്യ കുറവും ഇല്ലെന്നും അന്ന് നടി ദുർഗ കൃഷ്‌ണ വ്യക്തമാക്കിയിരുന്നു. ഇന്ന് വിവാഹിതരായ ദുർഗ കൃഷ്ണയ്ക്കും അർജുൻ രവീന്ദ്രനും നിരവതി പേരാണ് ആശംസ കൊണ്ട് മൂടുന്നത്

x