ജാനകിയുടെയും നവീന്റെയും റാസ്പുടിന്‍ ഡാന്‍സുമായി ജയസൂര്യയുടെ മകൾ വേദ ജയസൂര്യയും കിടിലം എന്ന് സോഷ്യൽ മീഡിയ

മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് കടന്ന് വന്ന് നടനായും നിർമാതാവായും ഗായകനായും തിളങ്ങി നിൽക്കുന്ന താരമാണ് നടൻ ജയസൂര്യ, ജയസുര്യയെ കണക്ക് തന്നെ താരത്തിൻറെ കുടുംബത്തിനേയും ഏവർക്കും പരിചയമാണ് , നീണ്ട പ്രണയത്തിന് ഒടുവിൽ 2004ൽ ജയസൂര്യ സരിതയുടെ കഴുത്തിൽ താലി ചാർത്തുകയായിരുന്നു ഇരുവർക്കും കൂടി രണ്ട് മക്കൾ ആണ് ഉള്ളത്, മകൻ അദ്വൈതും മകൾ വേദ ജയസൂര്യയും

അദ്വൈത് ഇതിനോടകം തന്നെ നിരവതി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, കൂടാതെ താരം നല്ലൊരു വീഡിയോ എഡിറ്ററും, ഒരു കൊച്ചു സംവിധായകൻ കൂടിയാണ്, ജയസൂര്യയുടെ ഭാര്യ സരിത അറിയപ്പെടുന്ന ഒരു ഡിസൈനർ കൂടിയാണ്, മകൾ വേദ ജയസൂര്യക്ക് ഇഷ്ടം ഡാൻസിനോടും, ഇതിനോടകം വേദയുടെ നിരവതി ഡാൻസുകൾ സോഷ്യൽ മീഡിയയിൽ കൂടി വൈറലായി മാറിയിട്ടുണ്ട്, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വേദ ജയസുരിയ പങ്ക് വെച്ച പുതിയ ഡാൻസ് ആണ് തരംഗമായി മാറിയിട്ടുള്ളത്

ഈ അടുത്ത് സോഷ്യൽ മീഡിയ ഇളക്കി മറിച്ച ഒരു ഡാൻസ് ആയിരുന്നു മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയും നവീനും കളിച്ച റാസ്പുടിന്‍ ഡാന്‍സ്, അതിന് ശേഷം നിരവതി പേരാണ് ആ ഡാൻസ് അനുകരിച്ച് കൊണ്ട് രംഗത്ത് വന്നത്, ഇപ്പോൾ അവരെപ്പോലെ തന്നെ ചുവട് വെച്ചിരിക്കുകയാണ് ജയസൂര്യയുടെ മകൾ വേദയും, ജാനകി ധരിച്ചിരുന്ന തരത്തിലുള്ള മെഡിക്കൽ ഡ്രസ്സ് ധരിച്ചുകൊണ്ടാണ് വേദജയസുര്യയും ചുവട് വെച്ചിരിക്കുന്നത്, കോവിഡ്​ പ്രതിരോധത്തിൽ പങ്കാളികളായ എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ജയസുരിയ മകളുടെ നൃത്തം പങ്ക് വെച്ചിരിക്കുന്നത്

നടൻ ജയസൂര്യ പങ്ക് വെച്ച് നിമിഷ നേരം കൊണ്ടാണ് വേദയുടെ റാസ്പുട്ടിന് ഡാൻസ് വൈറലായി മാറിയത്, മനോഹരമായ നൃത്ത ചുവടുകൾ കൊണ്ട് ഏവരുടെയും ഹൃദയത്തിൽ ഈ ഡാൻസും കേറി പറ്റിയിരിക്കുകയാണ് ഇപ്പോൾ, നിരവതി സെലിബ്രേറ്റീസും മലയാള പ്രേക്ഷകരും ആണ് വേദയ്ക്ക് ആശംസകളുമായി എത്തുന്നത് തന്നെ, മകളുമൊത്തുള്ള കുസൃതികളും മറ്റും ജയസൂര്യ നേരത്തെയും സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിട്ടുണ്ടായിരുന്നു, ഇപ്പോൾ താൻ നല്ലൊരു നൃത്തകിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വേദ, അച്ഛനെപ്പോലെ തന്നെ സിനിമയിൽ എത്തട്ടെയെന്നും നിരവതി പേരാണ് വീഡിയോടെ താഴെ രേഖപെടുത്തുന്നത്

x