ആദ്യ ഭർത്താവുമായുള്ള വേർപിരിയൽ, രണ്ടാം വിവാഹം , അർബുദം ; മോഹൻലാലിൻറെ സൂപ്പർഹിറ്റ് നായിക വീണ്ടും വാർത്തകളിൽ ഇടംപിടിക്കുമ്പോൾ

മലയാള സിനിമയിലേക്ക് വന്ന അന്യഭാഷവസന്തം ആണ് പ്രേമ എന്ന നായിക. മലയാളികള്‍ എന്നും ഓര്‍ത്തുവെയ്ക്കുന്ന ഒരു നടി കൂടിയാണ് പ്രേമ. മോഹന്‍ലാലിന്റേയും ജയറാമിന്റേയും നായികയായി മികച്ച പ്രകടനം കാഴ്ചവച്ച തരമായ പ്രേമയെ മലയാളി പ്രേക്ഷകർ മറക്കാൻ ഇടയില്ല . മാത്രമല്ല 90കളിലെ തിരക്കേറിയ നടിയായിരുന്നു പ്രേമ. കന്നട സിനിമയിലെ മിന്നും താരം. കന്നട ചിത്രമായ സവ്യസാച്ചിയായിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീട് ഓമിലൂടെ മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. 1995ലായിരുന്നു ആദ്യ സിനിമയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയത്. തൊട്ടടുത്ത വര്‍ഷം 1996ലാണ് താരം മലയാളത്തിലെത്തുന്നത്. തൊട്ടു പിന്നാലെ തെലുങ്കിലേക്കും എത്തി. ഇതിന് ശേഷമാണ് പ്രേമ തമിഴില്‍ അരങ്ങേറുന്നത്.

1996ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ദ പ്രിന്‍സ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. ജയറാം ചിത്രമായ ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലും നായികയായി എത്തിയത് പ്രേമയായിരുന്നു. ഈ സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച താരം മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നെടുക്കയായിരുന്നു. 1977 ജനുവരി 6 ന് കൊടവ സമുദായത്തിലെ നെരാവന്ദ കുടുംബത്തിൽ ചേട്ടിചയുടെയും കാവേരിയുടെയും മകളായി ബാംഗ്ലൂരിലെ സൈനിക ആശുപത്രിയിൽ ആണ് പ്രേമ ജനിച്ചത്. മഹിള സേവാ സമാജ ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ താരം കൊഡാഗിലെ മർനാദ് ജൂനിയർ കോളേജിൽ പ്രീ-യൂണിവേഴ്സിറ്റി കോഴ്‌സ് പൂർത്തിയാക്കി.

ഒരു വിദ്യാർത്ഥി എന്ന നിലയിൽ കായികരംഗത്ത് സജീവമായി ഏർപ്പെട്ടിരുന്ന അവർ ദേശീയ തലത്തിൽ ഹൈജമ്പ്, വോളിബോൾ മത്സരങ്ങളിൽ സ്കൂളിനെയും കോളേജിനെയും പ്രതിനിധീകരിച്ചു നിരവധി സമ്മാനങ്ങൾ നേടിയെടുത്തു. ചലച്ചിത്ര താരം മാത്രമല്ല ഒരു കായികത്താരം കൂടിയാണ് പ്രേമ. 2006യിൽ ആണ് പ്രേമ ബിസിനസുകാരനും സോഫ്റ്റ്‌വെയർ എഞ്ചിനീറും കൂടിയായ ജീവൻ അപ്പാച്ചു്വിനെ വിവാഹം കഴിച്ചത്. എന്നാൽ 10 വർഷം മാത്രമേ ആ ദാമ്പത്യബന്ധത്തിന് ആയുസ് ഉണ്ടായിരുന്നുള്ളു. 2016ൽ താരം വിവാഹ മോചിതയായ വാർത്തകളുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലെ ചൂടേറിയ വാർത്തകൾ ആയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പ്രേമ. 2017ലാണ് അവസാനമായി അഭിനയിച്ചത്. കന്നട ചിത്രത്തിലായിരുന്നു അവസാനം അഭിനയിച്ചത്.

മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട് പ്രേമ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് പ്രേമ എന്ന നടിയെ പറ്റിയുള്ള വാർത്തകൾ ആണ്. പ്രേമ ഒരു അർബുദ രോഗി ആയിരുന്നെന്നും, അതിനെ ഇപ്പോൾ അതിജീവിച്ചു എന്നും, മാത്രമല്ല 44 കാരിയായ പ്രേമ വീണ്ടും ഒരു രണ്ടാം വിവാഹത്തിന് തയ്യറെടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കുന്നത്. എന്നാൽ ഇപ്പോൾ ഈ വാർത്തകളോടെല്ലാം പ്രതികരിക്കുവാണ് താരം. താൻ ഒരു അർബുദ രോഗി അല്ലെന്നും, രണ്ടാമതൊരു വിവാഹത്തെ പറ്റി ഇതുവരെ ചിന്ദിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നു. ഈ വാർത്തക്കളെ എല്ലാം നിഷേധിച്ചുകൊണ്ട് ഇതൊക്കെ വ്യാജ വാർത്തകൾ ആണെന്ന് പറയുകയാണ് താരം.

x