നടി മഡോണയുടെ വിവാഹം കഴിഞ്ഞോ ? വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ വൈറലാകുന്നു

പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളി ആരധകരുടെ പ്രിയ നടിയായി മാറിയ സുന്ദരി നടിയാണ് മഡോണ സെബാസ്റ്റ്യൻ.അരങ്ങേറ്റ ചിത്രത്തിൽ തന്നെ ആരാധകരെ ഞെട്ടിച്ച അഭിനയം താരത്തിന് നിരവധി ആരാധകരെ സമ്മാനിച്ചിരുന്നു.
മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്ന് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരം കൂടിയാണ് മഡോണ സെബാസ്റ്റ്യൻ.മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്.നടിയായും അവതാരകയായും ഗായികയായും ഒരേ പോലെ തിളങ്ങുന്ന താരമാണ് മഡോണ.ഇപ്പോഴിതാ മഡോണയുടെ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിൽ നിരവധി ആളുകളാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആശംസകളുമായി രംഗത്ത് എത്തുന്നത്.വിവാഹ വേഷത്തിലുള്ള കിടിലൻ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറിയിരിക്കുന്നത്.വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങി അതി സുന്ദരിയാട്ടാണ് ചിത്രങ്ങളിൽ മഡോണ എത്തുന്നത് .അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞോ എന്നുള്ള ആരധകരുടെ സംശയത്തിന് കുറ്റം പറയാനും കഴിയില്ല.

വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ വിവാഹത്തെക്കുറിച്ചായി ആരാധകരുടെ ചോദ്യങ്ങൾ.എന്നാൽ ഇത് ബ്രൈഡൽ ഫോട്ടോഷൂട്ട് ചിത്രമാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.ഇതോടെ ആരാധകരുടെ സംശയങ്ങൾക്ക് വിരാമമായിരിക്കുകയാണ്.മഡോണയുടെ വിവാഹവേഷത്തിലുള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മാജിക് മോഷൻ മീഡിയാസ് ആണ് .ടി & എം സിഗ്നേച്ചർ ആണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

യു ടു ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെ ഗായികയായിട്ടാണ് മഡോണ സിനിമാലോകത്തേക്ക് എത്തുന്നത് , 2015 ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിലൂടെ താരം അഭിനയലോകത്തേക്കെത്തി..ആദ്യചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടാനും താരത്തിന് സാധിച്ചു.ചിത്രത്തിൽ സെലിൻ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.ചിത്രം ഹിറ്റായതോടെ 2 പുതുമുഖ നടിമാരെയാണ് സിനിമാലോകത്തിന് ലഭിച്ചത് .മലർ മിസ്സായി എത്തിയ സായി പല്ലവിയും സെലിൻ ആയി വേഷമിട്ട മഡോണയും.പ്രേമത്തിന് പുറമെ, ഇബിലീസ് ,കിംഗ് ലയർ , വൈറസ് , ബ്രദേർസ് ഡേ എന്നി ചിത്രങ്ങളിലും താരം വേഷമിട്ടു.നായികയായും ഗായികയായും ഒരേ പോലെ തിളങ്ങുന്ന താരംകൂടിയാണ് മഡോണ.മലയാളത്തിന് പുറമെ നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

എന്തായാലും താരത്തിന്റെ അതീവ സുന്ദരിയിട്ടുള്ള വിവാഹവേഷത്തിലുള്ള മഡോണയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത്.ചിത്രം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടതോടെ സത്യാവസ്ഥയറിയാതെ ആരാധകർ വിവാഹ ആശംസകളുമായി രംഗത്ത് എത്തി.സോഷ്യൽ മീഡിയ പേജുകളിലും ഗ്രൂപ്പുകളിലും താരത്തിന്റെ വിവാഹവേഷത്തിലുള്ള ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്.തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാൻ താരം സോഷ്യൽ മീഡിയ വഴി രംഗത്ത് എത്താറുണ്ട് .ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതിനു പിന്നാലെ തന്നെ എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.എന്തായാലും താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

x